Sunday, December 17, 2017 Last Updated 10 Min 18 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Oct 2017 04.13 PM

നിയോ സ്പോര്‍ട്സ് കഫെ; ഹോണ്ടയുടെ റെട്രോ സ്റ്റൈല്‍ മോട്ടോര്‍സൈക്കിള്‍ വരുന്നു

honda neo,

ഹോണ്ടയുടെ റെട്രോ സ്റ്റൈല്‍ മോട്ടോര്‍സൈക്കിള്‍ വരുന്നു. 2017 EICMA മോട്ടോര്‍ഷോയ്ക്ക് മുന്നോടിയായി പുതിയ മോട്ടോര്‍സൈക്കിളിന്റെ ടീസര്‍ ജാപ്പനീസ് നിര്‍മ്മാതാക്കള്‍ പുറത്ത് വിട്ടിരിക്കുകയാണ്. നിയോ സ്പോര്‍ട്സ് കഫെ എന്നാണ് പുതിയ മോഡലിന് ഹോണ്ട നല്‍കിയിരിക്കുന്ന പേര്. പുതിയ ഇനം പിറവിയെടുത്തു എന്ന മുഖവുരയോട് കൂടിയാണ് പുതിയ നിയോ സ്പോര്‍ട് കഫെയിലേക്കുള്ള സൂചന ഹോണ്ട നല്‍കിയിരിക്കുന്നത്.

റെട്രോ-സ്റ്റൈല്‍ ഡിസൈനാകും നിയോ സ്പോര്‍ട് കഫെയുടെ പ്രധാന ഹൈലൈറ്റ്. പുതിയ മോട്ടോര്‍സൈക്കിളിനെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഹോണ്ട പുറത്ത് വിട്ടിട്ടില്ലെങ്കിലും, ലിറ്റര്‍ ക്ലാസ് മോഡല്‍ CBR1000RR നെ അടിസ്ഥാനപ്പെടുത്തിയാകും നിയോ സ്പോര്‍ട് കഫെ ഒരുങ്ങുക. മോട്ടോര്‍സൈക്കിളിന്റെ ഫ്രണ്ട് പ്രൊഫൈലിലുള്ള റൗണ്ട് എല്‍ഇഡി ഹെഡ്ലൈറ്റ്, എല്‍ഇഡി ബ്ലിങ്കറുകള്‍, നെയ്ക്കഡ് റോഡ്സ്റ്റര്‍ സ്റ്റൈല്‍ ഫ്ളാറ്റ് ഹാന്‍ഡില്‍ബാര്‍, സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് കണ്‍സോള്‍ എന്നിവയിലേക്ക് ടീസര്‍ വെളിച്ചം വീശുന്നുണ്ട്. 2017 നവംബര്‍ 6ന് ഹോണ്ട നിയോ സ്‌പോര്‍ട് കഫെ പുറത്തിറങ്ങുമെന്നാണ് സൂചന.

Ads by Google
TRENDING NOW