Sunday, December 17, 2017 Last Updated 14 Min 1 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Oct 2017 04.37 PM

സൗന്ദര്യ സംരക്ഷണം അടുക്കളയില്‍ നിന്നും

മുഖത്ത് പ്രത്യക്ഷപ്പെടുന്ന ഇത്തരം പാടുകള്‍ ചര്‍മ്മകാന്തി നഷ്ടപ്പെടുത്തുന്നു. സൗന്ദര്യത്തിന്റെ മാറ്റിന് കോട്ടം വരുത്തുന്ന ഈ ബ്ലാക്ക് ഹെഡ്‌സിനെ തുരത്താന്‍ അടുക്കളയില്‍ നിന്നും ചില കുറുക്കുവഴികള്‍.
uploads/news/2017/10/154614/beutyfodscare.jpg

സൗന്ദര്യം കെടുത്തുന്ന പല പ്രശ്‌നങ്ങളുണ്ട്. അതില്‍ പ്രധാനമാണ് ബ്ലാക്ക്‌ഹെഡ്‌സ്. ചര്‍മ്മ സുഷിരങ്ങളില്‍ അഴുക്കുകള്‍ അടിയുമ്പോഴാണ് ബ്ലാക്ക് ഹെഡുകള്‍ രൂപപ്പെടുന്നത്. മുഖത്ത് പ്രത്യക്ഷപ്പെടുന്ന ഇത്തരം പാടുകള്‍ ചര്‍മ്മകാന്തി നഷ്ടപ്പെടുത്തുന്നു.

സൗന്ദര്യത്തിന്റെ മാറ്റിന് കോട്ടം വരുത്തുന്ന ഈ ബ്ലാക്ക് ഹെഡ്‌സിനെ തുരത്താന്‍ അടുക്കളയില്‍ നിന്നും ചില കുറുക്കുവഴികള്‍.

ബേക്കിംഗ് സോഡ


ബേക്കിംഗ് സോഡ അല്‍പം എടുത്ത് അതില്‍ അല്‍പം വെള്ളം ചേര്‍ത്തിളക്കി പേസ്റ്റ് രൂപത്തിലാക്കി ബ്ലാക്ക് ഹെഡ്‌സ് ഉള്ളിടത്ത് പുരട്ടുക. അല്‍പനേരത്തിന് ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകുകയും ചെയ്യുക. ഒന്നിടവിട്ടുള്ള ദിനങ്ങളില്‍ ഇത് ആവര്‍ത്തിക്കാന്‍ മറക്കരുത്.

നാരങ്ങാനീര്


നാരങ്ങാനീരിലെ ആല്‍ഫാഹൈട്രോക്‌സി ആസിഡ് ഒരു നാച്ചുറല്‍ ആസ്ട്രിന്‍ജന്റായി പ്രവര്‍ത്തിക്കുന്നു. അതിനാല്‍ ഒരു ക്ലെന്‍സര്‍ കൊണ്ട് മുഖം കഴുകുക. ഇനി പഞ്ഞി ഉപയോഗിച്ച് നാരങ്ങാ നീരില്‍ മുക്കി ബ്ലാക്ക് ഹെഡിനു മീതെ തുടയ്ക്കുക. അല്‍പം നാരങ്ങാ നീര് ഇതിനു പുറമെ തേച്ചുപിടിപ്പിച്ച് ഒരു രാത്രി കിടക്കുക. രാവിലെ ചെറു ചൂടുവെള്ളം കൊണ്ട് കഴുകുകയും ചെയ്യുക. നാരങ്ങാ നീരില്‍ ഉപ്പിട്ട് നന്നായി ഇളക്കുക. മുഖം ചെറുചൂടുവെള്ളം കൊണ്ട് കഴുകി ഈ ബ്ലാക്ക് ഹെഡ്‌സില്‍ പുരട്ടുക. 20 മിനിട്ടിനു ശേഷം കഴുകുക.

മഞ്ഞള്‍പ്പൊടി


കസ്തൂരി മഞ്ഞള്‍ കുറച്ച് വെളിച്ചെണ്ണയുമായി ചേര്‍ത്തിളക്കി ഈ പേസ്റ്റ് മുക്കി തേച്ച് പിടിപ്പിച്ച് 10 - 15 മിനിട്ട് വിശ്രമിക്കുക. ചെറുചൂടുവെള്ളം കൊണ്ട് കഴുകുകയും ചെയ്യുക. മൂക്കിലെ ബ്ലാക്ക് ഹെഡ് മാറാനുള്ള മാര്‍ഗമാണിത്.

ഓട്‌സ്


ഓട്‌സ് ബ്ലാക്ക്‌ഹെഡ്‌സ് മാറാന്‍ സഹായിക്കും. ചര്‍മ്മത്തിന് വളരെ പ്രയോജനമുള്ള ഒന്നാണിത്. ചര്‍മ്മം ശുചിയാക്കാനുമിത് ഉപകരിക്കും. ഒരു ബൗളില്‍ ഓട്‌സ് എടുക്കുക. ഇത് വേവിച്ച് ആറിയതിനുശേഷം ബ്ലാക്ക് ഹെഡ്‌സുകള്‍ക്ക് മീതെ പുരട്ടുക. 20- 25 മിനിട്ട് വിശ്രമിക്കുക. ഇനി ചെറുചൂടുവെള്ളം കൊണ്ട് കഴുകുക.

മുട്ടവെള്ള


മുട്ടയില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിന് വളരെയേറെ ഗുണം ചെയ്യും. ഇതൊരു ഫേയ്‌സ് മാസ്‌കായും ഉപയോഗിക്കാം. മുട്ടവെള്ളയും മഞ്ഞയും തമ്മില്‍ വേര്‍തിരിക്കുക. ആദ്യം മുഖം തണുത്ത വെള്ളം കൊണ്ട് കഴുകുക. ഇനിയിത് തുടച്ചതിനു ശേഷം മുട്ടവെള്ള മുഖത്ത് തേച്ചുപിടിപ്പിക്കുക. ഇനി ഒരു ടിഷ്യൂ പേപ്പര്‍ മുകളില്‍ വയ്ക്കുക. ഉണങ്ങാന്‍ അനുവദിക്കുക. രണ്ടാമത്തെ ലെയറായി മുട്ടവെള്ള വീണ്ടും തേയ്ക്കുക. അതിനു മുകളില്‍ മറ്റൊരു ടിഷ്യൂ പേപ്പര്‍ വയ്ക്കുക. പൂര്‍ണമായും ഉണങ്ങിയതിന് ശേഷം ഇത് അടര്‍ത്തി എടുക്കുക. ചെറുചൂടുവെള്ളം കൊണ്ട് മുഖം വൃത്തിയായി കഴുകുക.
uploads/news/2017/10/154614/beutyfodscare1.jpg

തക്കാളി


തക്കാളിക്ക് ആന്റിസെപ്റ്റിക് ഗുണങ്ങള്‍ ഉണ്ട്. ഒതു തക്കാളി എടുത്ത് തൊലികളഞ്ഞ് നന്നായി ഉടയ്ക്കുക. ഇതുപയോഗിച്ച് ബ്ലാക്ക് ഹെഡ്‌സുകളില്‍ ഉരസുക. രാത്രി ഉറക്കത്തിന് മുമ്പായി ഇങ്ങനെ ചെയ്യുക. പ്രഭാതത്തില്‍ ശുദ്ധജലം കൊണ്ടിത് കഴുകുകയും വേണം.

തേന്‍


തേനിന് ആന്റിസെപ്റ്റിക് ഗുണങ്ങള്‍ ഉണ്ട്. ഇത് ബ്ലാക്ക്‌ഹെഡ്‌സിന് മീതെ തേച്ച് 15 മിനിറ്റ് വിശ്രമിക്കുക. തുടര്‍ന്ന് ചെറുചൂട് വെള്ളം കൊണ്ടിത് കഴുകുക.

കറുവാപ്പട്ട മാസ്‌ക്


പട്ടപൊടിച്ചതും നാരങ്ങാനീരും തുല്യ അളവില്‍ എടുത്ത് കട്ടിയായ പേസ്റ്റ് തയ്യാറാക്കുക. ഇത് ബ്ലാക്ക് ഹെഡ്‌സില്‍ പുരട്ടുക. രാത്രിയുറക്കത്തിന് മുമ്പായി ഇതിന് സമയം നീക്കിവയ്ക്കുക. പ്രഭാതത്തില്‍ ചെറു ചൂടുവെള്ളം കൊണ്ട് കഴുകുകയും ചെയ്യുക.

പാല്‍


പാലും തേനും 1 ടേബിള്‍ സ്പൂണ്‍ വീതം എടുത്ത് 5 - 10 മിനിട്ട് മൈക്രോവേവ് ചെത്‌തെടുക്കുക. ചെറുചൂടോടെ ഇത് ബ്ലാക്ക്‌ഹെഡ്‌സിന് മീതെ കനം കുറഞ്ഞ് തേയ്ച്ചുപിടിപ്പിക്കുക. കനം കുറഞ്ഞ ഒരു മസ്‌ലിന്‍ തുണി ഇതിന് മീതെയിട്ട് 20 മിനിട്ട് വിശ്രമിക്കുക. ഇനി മാസ്‌ക് ഇളക്കി കളയാം. തണുത്ത വെള്ളം കൊണ്ട് കഴുകുകയും ചെയ്യുക.

ആപ്പിള്‍ സിഡാര്‍ വിനാഗിരി


ഒരു ചെറിയ കുപ്പിയില്‍ ആപ്പിള്‍ സിഡാര്‍ വിനാഗിരിയും പൊടിയായി അരിഞ്ഞ പുതിനയിലയും 3 ടേബിള്‍ സ്പൂണ്‍ വീതെമെടുത്ത് തണുത്തതും ഇരുട്ടുള്ളതുമായ പ്രതലത്തില്‍ (ഫ്രിഡ്ജില്‍ അല്ല) സൂക്ഷിക്കുക. തുടര്‍ന്ന് ഇത് അരിച്ചെടുക്കുക. ഇതില്‍ ഒരു കപ്പ് വെള്ളം ചേര്‍ത്ത് ഫ്രിഡ്ജില്‍ 6 ദിവസം വയ്ക്കുക. രാത്രിയില്‍ ഇതില്‍ മുക്കിയ പഞ്ഞിക്കഷണം കൊണ്ട് ബ്ലാക്ക്‌ഹെഡ്‌സില്‍ തുടയ്ക്കുക. രാത്രിയുറക്കത്തിന് ശേഷം ചെറുചൂടുവെള്ളം കൊണ്ട് തുടയ്ക്കുക. സാലഡ് വെള്ളിരിക്കാ നീര് പുരട്ടുക.

വെള്ളം


ശുദ്ധജലത്തിന് ബ്ലാക്ക്‌ഹെഡ്‌സുകള്‍ നീക്കം ചെയ്യാനുള്ള കഴിവുണ്ട്. പ്രഭാതത്തില്‍ മുഖത്തേക്ക് വെള്ളം തളിക്കുക. സമീകൃതാഹാരം, ജീവകം സി നിറഞ്ഞ പഴവര്‍ഗങ്ങള്‍, ആഹാരം എന്നിവയൊക്കെ ബ്ലാക്ക്‌ഹെഡ്‌സുകള്‍ക്ക് പരിഹാരമാണ്.

ഇന്ദു നാരായണന്‍
തിരുവനന്തപുരം

Ads by Google
Wednesday 11 Oct 2017 04.37 PM
YOU MAY BE INTERESTED
TRENDING NOW