Tuesday, October 24, 2017 Last Updated 19 Min 20 Sec ago English Edition
Todays E paper
Ads by Google
Thursday 12 Oct 2017 01.21 AM

വെട്ടിക്കോട്‌ നാഗരാജ ക്ഷേത്രത്തില്‍ നാളെ പൂയം തൊഴല്‍

uploads/news/2017/10/154745/re5.jpg

ചാരുംമൂട്‌: വെട്ടിക്കോട്‌ നാഗരാജസ്വാമി ക്ഷേത്രത്തില്‍ നാളെ പൂയം തൊഴല്‍. വൈകിട്ട്‌ പൂയം തൊഴാന്‍ ആയിരങ്ങളാണ്‌ ക്ഷേത്രത്തിലെത്തുക. ആയില്യത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. ആയില്യ ദിവസം കായംകുളം, അടൂര്‍ ഡിപ്പോകളില്‍ നിന്ന്‌ കെ.എസ്‌.ആര്‍.ടി.സി കൂടുതല്‍ സര്‍വീസുകള്‍ നടത്തും. ക്ഷേത്രത്തിന്റെ തെക്കു ഭാഗത്തായി അഗ്നിശമനസേനയ്‌ക്കും പോലീസിനുമായുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ആയില്യ ദിവസം ദര്‍ശനത്തിന്‌ ക്യൂ സംവിധാനം ഏര്‍പ്പെടുത്തും. ക്ഷേത്ര പരിസരത്ത്‌ സി.സി ടി.വി ക്യാമറുകളും സ്‌ഥാപിക്കും. പുണര്‍തം നാളായ ഇന്ന്‌ രാവിലെ ഏഴിന്‌ മുഴുക്കാപ്പ്‌, ഉച്ചപൂജ, വൈകിട്ട്‌ അഞ്ചിന്‌ കൊട്ടിപ്പാടി സേവ, രാത്രി ഏഴിന്‌ വെട്ടിക്കോട്‌ ശ്രീവേണി അന്തര്‍ജനത്തിന്റെ ഭരതനാട്യകച്ചേരി. പൂയം നാളായ നാളെ പുലര്‍ച്ചെ നാലിന്‌ നിര്‍മാല്യദര്‍ശനം, ഒന്‍പതിന്‌ മഹാനിവേദ്യം, 10 ന്‌ പഞ്ചവാദ്യം, ഉച്ചയ്‌ക്ക് 12 ന്‌ ഓട്ടന്‍തുള്ളല്‍, ഉച്ച കഴിഞ്ഞ്‌ മൂന്നിന്‌ പഞ്ചവാദ്യം, വൈകിട്ട്‌ 5.30 ന്‌ നാഗസ്വര സേവ, 6.30 ന്‌ പൂയം തൊഴല്‍, രാത്രി ഒന്‍പതിന്‌ കഥകളി.

Ads by Google
Advertisement
Thursday 12 Oct 2017 01.21 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW