Tuesday, December 19, 2017 Last Updated 46 Min 50 Sec ago English Edition
Todays E paper
Ads by Google
Thursday 12 Oct 2017 01.30 AM

ത്രീല്ലറിനൊടുവില്‍ ഇംഗ്ലണ്ട്‌

uploads/news/2017/10/154770/s4.jpg

കൊല്‍ക്കത്ത: അഞ്ചു ഗോള്‍ ത്രില്ലറിനൊടുവില്‍ മിന്നുന്ന ജയവുമായി ഇംഗ്ലണ്ട്‌ പ്രീക്വാര്‍ട്ടറിലേക്ക്‌. അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പ്‌ ഗ്രൂപ്പ്‌ എഫിലെ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ട്‌ ഇന്നലെ മെക്‌സിക്കോയെയാണ്‌ തോല്‍പിച്ചത്‌.
കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക്‌ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു യൂറോപ്യന്‍ കരുത്തന്മാരുടെ ജയം. മത്സരത്തില്‍ 3-0ന്‌ മുന്നിലെത്തിയ ശേഷം തുടരെ രണ്ടു ഗോളുകള്‍ വഴങ്ങി ആശങ്ക ഉയര്‍ത്തിയ ശേഷമായിരുന്നു ഇംഗ്ലീഷ്‌ പട ജയിച്ചു കയറിയത്‌.
ആവേശകരമായ മത്സരത്തിന്റെ 39-ാം മിനിറ്റില്‍ റിഹ്യാന്‍ ബ്ര്യൂയിസ്‌റ്ററിലൂടെയാണ്‌ ഇംഗ്ലണ്ട്‌ ലീഡ്‌ നേടിയത്‌. ഒരു ഗോള്‍ ലീഡില്‍ ആദ്യ പകുതി പിടിച്ചു നിന്ന അവര്‍ക്കു വേണ്ടി 48-ാം മിനിറ്റില്‍ ഫിലിപ്പ്‌ ഫോഡനും 55-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ജേഡന്‍ സാഞ്ചോയും ലക്ഷ്യം കണ്ടു.
മൂന്നു ഗോളുകള്‍ക്കു പിറകിലായ ശേഷമാണ്‌ മെക്‌സിക്കോ ഉണര്‍ന്നത്‌. സ്‌ട്രൈക്കര്‍ ഡീഗോ ലയ്‌നിസിന്റെ നേതൃത്വത്തിലാണ്‌ അവര്‍ ഇംഗ്ലീഷ്‌ കോട്ട ആക്രമിച്ചത്‌. 65, 72 മിനിറ്റുകളില്‍ ലക്ഷ്യം കണ്ട്‌ ലയ്‌നിസ്‌ മെക്‌സിക്കോയ്‌ക്ക് പ്രതീക്ഷ പകര്‍ന്നെങ്കിലും മൂന്നാമതൊരു ഗോള്‍ വഴങ്ങാന്‍ കൂട്ടാക്കാതെ ഇംഗ്ലണ്ട്‌ തടിതപ്പി. രണ്ടു മത്സരങ്ങളില്‍ നിന്ന്‌ ആറു പോയിന്റുമായാണ്‌ ഇംഗ്ലണ്ട്‌ ഗ്രൂപ്പില്‍ ഒന്നാമന്മാരായി പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചത്‌.

Ads by Google
Thursday 12 Oct 2017 01.30 AM
YOU MAY BE INTERESTED
TRENDING NOW