Tuesday, October 24, 2017 Last Updated 21 Min 19 Sec ago English Edition
Todays E paper
Ads by Google
Thursday 12 Oct 2017 01.46 AM

സൗദിയില്‍ പുതിയ മന്ത്രിമാര്‍ ചുമതലയേറ്റു

റിയാദ്‌ : സൗദിയില്‍ പുതുതായി നിയമിതരായ ഗതാഗത മന്ത്രി ഡോ. നബീല്‍ അല്‍അമൂദിയും സിവില്‍ സര്‍വീസ്‌ മന്ത്രി സുലൈമാന്‍ അല്‍ഹംദാനും സല്‍മാന്‍ രാജാവിനു മുന്നില്‍ സത്യപ്രതിജ്‌ഞ ചെയ്‌ത്‌ ചുമതലയേറ്റു.
റിയാദ്‌ അല്‍യെമാമ കൊട്ടാരത്തില്‍ നടന്ന സത്യപ്രതിജ്‌ഞാ ചടങ്ങില്‍ ആഭ്യന്തര മന്ത്രി അബ്‌ദുല്‍ അസീസ്‌ ബിന്‍ സൗദ്‌ രാജകുമാരന്‍, സഹമന്ത്രിമാരായ ഡോ. മുസാഅദ്‌ അല്‍ഈബാന്‍, ഡോ. ഇബ്രാഹിം അല്‍അസാഫ്‌, വിദേശ മന്ത്രി ആദില്‍ അല്‍ജുബൈര്‍, മന്ത്രിസഭാ സെക്രട്ടറി ജനറല്‍ അബ്‌ദുറഹ്‌മാന്‍ ബിന്‍ മുഹമ്മദ്‌ ബിന്‍ അയ്യാഫ്‌ തുടങ്ങിയവര്‍ സംബന്ധിച്ചു.

ചെറിയാന്‍ കിടങ്ങന്നൂര്‍

Ads by Google
Advertisement
Thursday 12 Oct 2017 01.46 AM
YOU MAY BE INTERESTED
TRENDING NOW