Sunday, July 22, 2018 Last Updated 18 Min 58 Sec ago English Edition
Todays E paper
Ads by Google
Thursday 12 Oct 2017 01.54 AM

ബിഹാര്‍ ചോദ്യക്കടലാസില്‍ കശ്‌മീര്‍ 'രാജ്യം'

uploads/news/2017/10/154817/d6.jpg

പട്‌ന: കശ്‌മീരിനെ പ്രത്യേക രാജ്യമായി പരാമര്‍ശിച്ച്‌ ബിഹാര്‍ എഡ്യുക്കേഷന്‍ പ്ര?ജക്‌ട്‌ കൗണ്‍സിലിന്റെ (ബി.ഇ.പി.സി) ചോദ്യക്കടലാസ്‌! സര്‍വശിക്ഷാ അഭിയാന്‍ പദ്ധതിയില്‍ ഏഴാം ക്ലാസ്‌ വിദ്യാര്‍ഥികള്‍ക്കായി തയാറാക്കിയ പരീക്ഷാ ചോദ്യങ്ങളിലാണ്‌ കശ്‌മീര്‍ രാജ്യമായി പ്രത്യക്ഷപ്പെട്ടത്‌.
'ചൈനയിലെ ജനങ്ങളെ ചൈനീസ്‌ എന്നു വിളിക്കും. അങ്ങനെയെങ്കില്‍ നേപ്പാള്‍, ഇംഗ്ലണ്ട്‌, കശ്‌മീര്‍, ഇന്ത്യ രാജ്യങ്ങളിലുള്ളവരെ എങ്ങനെ വിളിക്കും?' എന്നായിരുന്നു ചോദ്യം.
ഇതു വിവാദമായതോടെ, അച്ചടിപ്പിഴവാണെന്ന വിശദീകരണവുമായി ബി.പി.ഇ.സി. സംസ്‌ഥാന പ്രോഗ്രാം ഓഫീസര്‍ രാജീവ്‌ രഞ്‌ജന്‍ പ്രസാദ്‌ രംഗത്തെത്തി. ഏതെങ്കിലും സംസ്‌ഥാനത്ത്‌/രാജ്യത്ത്‌ താമസിക്കുന്നവരെ എന്തു വിളിക്കുമെന്നാണ്‌ മാതൃകാ ചോദ്യത്തിലുണ്ടായിരുന്നത്‌. "/" അടയാളം വിട്ടുപോയതാണു പ്രശ്‌നമായതെന്ന്‌ പ്രസാദ്‌ വിശദീകരിച്ചു.

Ads by Google
Thursday 12 Oct 2017 01.54 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW