Sunday, December 17, 2017 Last Updated 9 Min 43 Sec ago English Edition
Todays E paper
Ads by Google
Thursday 12 Oct 2017 01.54 AM

'ഭാര്യയ്‌ക്കു പ്രായപൂര്‍ത്തിയായില്ലെങ്കില്‍ െലെംഗികബന്ധം ബലാത്സംഗം' - സുപ്രീം കോടതി

uploads/news/2017/10/154822/d2.jpg

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായുള്ള ലൈംഗികബന്ധം ബലാത്സംഗമായി പരിഗണിച്ച്‌ കേസെടുക്കാമെന്ന്‌ സുപ്രീം കോടതി. പ്രായപൂര്‍ത്തിയാകാത്ത ഭാര്യക്ക്‌ ഭര്‍ത്താവിനെതിരേ ഒരു വര്‍ഷത്തിനുള്ളില്‍ ഇതുസംബന്ധിച്ച്‌ പരാതി നല്‍കാമെന്നും ജസ്‌റ്റിസ്‌ മദര്‍ ബി. ലോകൂര്‍, ജസ്‌റ്റിസ്‌ ദീപക്‌ ഗുപ്‌ത എന്നിവരടങ്ങിയ ബെഞ്ചാണു സുപ്രധാനമായ വിധിപ്രസ്‌താവിച്ചത്‌. 15നും 18നും ഇടയില്‍ പ്രായമുള്ള വിവാഹിതരായ പെണ്‍കുട്ടികളുമായുള്ള ലൈഗികബന്ധം കുറ്റകരമല്ലെന്ന വിധിയെ ചോദ്യചെയ്‌ത്‌ സര്‍ക്കാരിതര സംഘടനയായ "ഇന്‍ഡിപെന്‍ഡന്റ്‌ തോട്ട്‌" ആണു ഹര്‍ജി സമര്‍പ്പിച്ചത്‌.
ഇതോടെ, 15നും 18നും ഇടയിലുള്ള ഭാര്യയുമായുള്ള ലൈംഗികബന്ധം കുറ്റകരമല്ലെന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വ്യവസ്‌ഥ അസാധുവാകും. ശൈവവിവാഹത്തിന്റെ ദൂഷ്യവശങ്ങളാണ്‌ കോടതി പ്രധാനമായും പരിഗണിച്ചതെന്ന്‌ ജസ്‌റ്റിസ്‌ ലോകൂര്‍ വിധിയില്‍ വ്യക്‌തമാക്കി. അതേസമയം, 'മാരിറ്റല്‍ റേപ'്‌ സംബന്ധിച്ച്‌ അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.
എന്നാല്‍, പീഡനം അനുഭവിക്കുന്ന പെണ്‍കുട്ടിയുടെ സാമൂഹികനീതിക്കുവേണ്ടി ഭരണഘടന വിഭാവനം ചെയ്യുന്ന വീക്ഷണത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ വിധി. ഇത്തരം സംഭവങ്ങള്‍ ഭരണഘടനയുടെ 14,15,21 അനുചേ്‌ഛദങ്ങളുടെ ലംഘനമാണ്‌. ഇത്തരം കേസുകളില്‍ പോസ്‌കോ ഒഴിവാക്കുന്നത്‌ അനൗചിത്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, വിവാഹേതര ലൈംഗികബന്ധത്തിലോ, 'മാരിറ്റല്‍ റേപ്‌' (ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം) എന്നീ വിഷയങ്ങളില്‍ ഇടപെടുന്നില്ലെന്നും ബെഞ്ച്‌ വ്യക്‌തമാക്കി. ഇപ്പോഴും നിലനില്‍ക്കുന്ന ശൈശവവിവാഹം തടയുന്നതിന്‌ കേന്ദ്ര, സംസ്‌ഥാന സര്‍ക്കാരുകള്‍ നടപടിയെടുക്കണം.
ബലാത്സംഗം, മാനഭംഗം, അശ്ലീലം, ലൈംഗിക കുറ്റകൃത്യം എന്നീ കുറ്റങ്ങള്‍ക്ക്‌ വധശിക്ഷ നല്‍കാന്‍ വ്യവസ്‌ഥയുണ്ടെന്നും കോടതി നിരീക്ഷിച്ചു. അതേസമയം, സുപ്രീംകോടതിയുടെ പുതിയ നിരീക്ഷണം വിവാഹത്തിന്‌ ശേഷം ഭാര്യയുടെ സമ്മതമില്ലാതെ ഭര്‍ത്താവ്‌ ലൈംഗികമായി ഉപയോഗിക്കുന്നത്‌ 'മാരിറ്റല്‍ റേപ്‌' സംബന്ധിച്ച കേസില്‍ നിര്‍ണായകമാകുമെന്നാണ്‌ വിലയിരുത്തല്‍. ഇത്‌ സംബന്ധിച്ച്‌ കേസ്‌ ഡല്‍ഹി ഹൈക്കോടതിയിലുണ്ട്‌.
നിലവില്‍ ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം 18 വയസില്‍ താഴെയുള്ള പെണ്‍കുട്ടിയുമായി സമ്മതത്തോടെയോ അല്ലാതെയോ ലൈംഗികബന്ധം നടത്തുന്നത്‌ കുറ്റകരമാണ്‌. എന്നാല്‍, 15നും 18നും ഇടയിലുള്ള വിവാഹിതരായ പെണ്‍കുട്ടികളെ ഇതില്‍ നിന്ന്‌ ഒഴിവാക്കി വ്യവസ്‌ഥചെയ്‌തിരുന്നു. ഇതു ഭരണഘടനയിലെ മുന്ന്‌ അനുച്‌ഛേദനങ്ങളുടെ ലംഘനമാണ്‌ വ്യവസ്‌ഥയെന്ന്‌ ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.
പതിനഞ്ചിനു മുകളില്‍ പ്രായമുള്ള ഭാര്യയുമായി ലൈംഗികബന്ധത്തില്‍ ബലാത്സംഗക്കുറ്റം ആരോപിക്കാനാവില്ലെന്ന നിലപാടിലായിരുന്നു കേന്ദ്രസര്‍ക്കാര്‍. വിവാഹത്തിന്റെ സാമൂഹിക നിലനില്‍പ്പിനെ സംരക്ഷിണമെന്നാണ്‌ നിലപാടെന്നു സര്‍ക്കാരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ റാണ മുഖര്‍ജി ബോധിപ്പിച്ചു. വിവാഹം സംരക്ഷിക്കപ്പെടേണ്ടതുണ്ട്‌. അല്ലാത്ത പക്ഷം ഇത്തരം വിവാഹത്തില്‍ ഉള്‍പ്പെട്ട കുട്ടികള്‍ക്ക്‌ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

ജിനേഷ്‌ പൂനത്ത്‌

Ads by Google
Thursday 12 Oct 2017 01.54 AM
YOU MAY BE INTERESTED
TRENDING NOW