Sunday, July 22, 2018 Last Updated 59 Min 53 Sec ago English Edition
Todays E paper
Ads by Google
ജി. അരുണ്‍
Thursday 12 Oct 2017 07.27 AM

എങ്ങനെ ഒഴിവാക്കാമെന്നു തലപുകച്ച സര്‍ക്കാരിന് സോളാര്‍ നിമിത്തമായി; എ. ഹേമചന്ദ്രനെ കൊണ്ടുവന്ന് സര്‍ക്കാര്‍ രാജമാണിക്യത്തെ തെറിപ്പിച്ചു

uploads/news/2017/10/154880/ksrtc.jpg

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി സി.എം.ഡി സ്ഥാനത്തുനിന്നു എം.ജി രാജമാണിക്യത്തെ എങ്ങനെ ഒഴിവാക്കാമെന്നു തലപുകച്ച സര്‍ക്കാരിന് സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പിടിവള്ളിയായി. കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പരമാര്‍ശമുള്ള ക്രൈംബ്രാഞ്ച് മേധാവി ഡി.ജി.പി എ. ഹേമചന്ദ്രനെ ക്രമസമാധാന ചുമതലയില്‍നിന്ന് മാറ്റിനിര്‍ത്താനെന്ന പേരില്‍ കെ.എസ്.ആര്‍.ടി.സിയിലേക്കു കൊണ്ടുവന്നാണ് സര്‍ക്കാര്‍ രാജമാണിക്യത്തെ തെറിപ്പിച്ചത്. പകരം തസ്തിക നല്‍കിയിട്ടുമില്ല.

നഷ്ടത്തില്‍നിന്നു ലാഭത്തിന്റെ റൂട്ടിലേക്കു കോര്‍പ്പറേഷനെ മാറ്റി ഓടിക്കാന്‍ രാജമാണിക്യം കൊണ്ടുവന്ന പുനഃരുദ്ധാരണ പാക്കേജിലെ പല നിര്‍ദേശങ്ങളോടും ഭരണപക്ഷാനുകുല യൂണിയനു പരാതി ഉണ്ടായിരുന്നു. യൂണിയന്‍ സംസ്ഥാന സമ്മേളനത്തിലുള്‍പ്പെടെ ഇക്കാര്യം ചര്‍ച്ചയായെങ്കിലും ഖജനാവു വെളുപ്പിക്കുന്ന കോര്‍പ്പറേഷനെ നേര്‍വഴിക്കെത്തിക്കാന്‍ മുഖ്യമന്ത്രിയുടെ പ്രത്യേക താല്‍പര്യത്തില്‍ എത്തിയ രാജമാണിക്യത്തെ മാറ്റണമെന്നു പറയാന്‍ കെ.എസ്.ആര്‍.ടി എംപ്ലോയീസ് അസോസിയേഷന്‍ (കെ.എസ്.ആര്‍.ടി.ഇ.എ) പ്രസിഡന്റും എല്‍.ഡി.എഫ് കണ്‍വീനറുമായ െവെക്കം വിശ്വന്‍ പോലും െധെര്യപ്പെട്ടിരുന്നില്ല. ഇതേത്തുടര്‍ന്ന് യൂണിയനില്‍ നിന്ന് വ്യാപകമായ കൊഴിഞ്ഞുപോക്കുണ്ടായി.

പുതിയ യൂണിയന്‍ രുപീകരിക്കുന്ന നിലയിലേക്കുവരെ കാര്യങ്ങളെത്തി. എ.ഐ.ടി.യു.സി നേതൃത്വത്തിലുള്ള യൂണിയനിലേക്കു തൊഴിലാളികള്‍ പോയിത്തുടങ്ങിയതോടെ രാജമാണിക്യത്തെ വച്ചുപൊറുപ്പിക്കേണ്ടെന്നു യൂണിയന്‍ കര്‍ശന നിലപാട് സ്വീകരിക്കുകയായിരുന്നു.

എന്നാല്‍, കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ അധിക ചുമതല ഒഴിവാക്കി രണ്ടുവര്‍ഷംകൊണ്ട് കെ.എസ്.ആര്‍.ടി.സിയെ രക്ഷപ്പെടുത്തുക എന്ന ശ്രമകരമായ ദൗത്യം മുഖ്യമന്ത്രി പിണറായി വിജയന്‍ രാജമാണിക്യത്തെ നേരിട്ട് ഏല്‍പ്പിച്ചതോടെ അദ്ദേഹം കോര്‍പ്പറേഷനില്‍ കുടുതല്‍ ശക്തനായി. എങ്കിലും അദ്ദേഹത്തിനെതിരേ തൊളിലാളികളെ തിരിക്കാന്‍ ചീഫ് ഓഫീസിലെ ചില ഉന്നതോദ്യോഗസ്ഥര്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ കുറേ ദിവസങ്ങളായി രാജമാണിക്യത്തെ പിന്‍സീറ്റില്‍ ഇരുത്തിയായിരുന്നു കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം. രാജമാണിക്യത്തിന്റെ നിര്‍ദേശങ്ങളും തീരുമാനങ്ങളും നടപ്പാക്കാതെ മാറ്റിവച്ച കാര്യം കഴിഞ്ഞ ദിവസം മംഗളം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സി.എം.ഡി എം.ജി രാജമാണിക്യം, ഗതാഗത സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ എന്നിവരടങ്ങുന്ന ടീമിലേക്ക് സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി അഡീഷണല്‍ സെക്രട്ടറി പി.ഐ ജോക്കോസ് പണിക്കരെ കൂടി ഉള്‍പ്പെടുത്തി കോര്‍പ്പറേഷനു പുതിയ മുഖം നല്‍കാന്‍ മുഖ്യമന്ത്രിയും ഗതാഗത വകുപ്പും തീരുമാനിച്ചിരുന്നെങ്കിലും ജോക്കോസ് പണിക്കരെ ഉള്‍പ്പെടുത്തുന്നതില്‍ കോര്‍പ്പറേഷനില്‍ എതിര്‍പ്പുണ്ടായി. രാജമാണിക്യമാണ് ഇതിനു പിന്നിലെന്ന് വ്യാപക പ്രചാരണം അഴിച്ചുവിടാനും ബോധപൂര്‍വമായ ശ്രമമുണ്ടായി. ഇതോടെ അദ്ദേഹം പൊടുന്നനേ സര്‍ക്കാരിന്റെ കണ്ണിലെ കരടാകുകയായിരുന്നു.

Ads by Google
ജി. അരുണ്‍
Thursday 12 Oct 2017 07.27 AM
Ads by Google
Loading...
LATEST NEWS
TRENDING NOW