Tuesday, December 19, 2017 Last Updated 45 Min 40 Sec ago English Edition
Todays E paper
Ads by Google
Thursday 12 Oct 2017 03.02 PM

രണ്ട് വയസ്സായപ്പോഴേക്ക് മാറിടം വളര്‍ന്നു തുടങ്ങി, പിന്നാലെ ശരീരരോമങ്ങളും, നാലാം വയസ്സില്‍ ആ പെണ്‍കുട്ടിയെ കാത്തിരുന്നത്

uploads/news/2017/10/154966/emili.jpg

എമിലി ഡോവര്‍ എന്ന കുട്ടി ജനിക്കുമ്പോള്‍ മറ്റേതൊരു സാധാരണ പെണ്‍കുഞ്ഞിനെയും പോലെയായിരുന്നു എന്നാല്‍ പിന്നീടാണ് മാതാപിതാക്കള്‍ മകളുടെ മാറ്റം ശ്രദ്ധിച്ചത്. നാലുമാസം പ്രായമാകുമ്പോഴേക്ക് അവള്‍ക്ക് ഒരു വയസ്സുകാരിയുടെ വളര്‍ച്ചയായിരുന്നു. രണ്ട് വയസ്സായപ്പോഴേക്ക് മാറിടം വളര്‍ന്നു തുടങ്ങി. പിന്നാലെ ശരീരരോമങ്ങളും വളര്‍ന്നു. നാലാം വയസ്സില്‍ ആദ്യമായി ആര്‍ത്തവം ഉണ്ടായി. സഹോദരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ജനിക്കുമ്പോള്‍ തീരെ ചെറുതായിരുന്നു എമിലി.

രണ്ടാം വയസ്സില്‍ സ്തനങ്ങള്‍ വലുതായതോടെയാണ് എമിലി സാധാരണ പെണ്‍കുട്ടിയല്ലെന്ന തിരിച്ചറിവില്‍ മാതാപിതാക്കള്‍ എത്തിയത്. സ്തനവളര്‍ച്ചയ്ക്കൊപ്പം അസഹ്യമായ ദുര്‍ഗന്ധവും എമിലിയുടെ ശരീരത്തിനുണ്ടായി. ഹോര്‍മോണ്‍ വ്യതിയാനത്തിന്റെ ഫലമാണ് ഈ ദുര്‍ഗന്ധമെന്ന് അവളെ ചികിത്സിക്കുന്ന ഡോക്ടര്‍ അറിയിച്ചിരുന്നു. രണ്ട് വര്‍ഷത്തിനു ശേഷമാണ് സ്തനങ്ങള്‍ക്കും വയറ്റിലും വേദനയുണ്ടെന്ന് പറഞ്ഞ് അവള്‍ അമ്മയുടെ അരികില്‍ ഓടിയെത്തിയത്. അപ്പോള്‍ ടാം ഡോവര്‍ സ്വപ്നത്തില്‍ പോലും കരുതിയില്ല തങ്ങളുടെ മകള്‍ ഋതുമതിയാവാന്‍ പോവുകയാണെന്ന്. ടോയ്ലെറ്റില്‍ പോവാനും ബുദ്ധിമുട്ടുകളുണ്ടെന്ന് അവള്‍ പറഞ്ഞതോടെ പരിശോധിച്ചപ്പോഴാണ് ആര്‍ത്തവരക്തസ്രാവമാണ് അവള്‍ക്കെന്ന് മനസ്സിലായതെന്ന് ടാം പറയുന്നു. പിന്നീട് അവളെ നാപ്കിനുകള്‍ ടാം ഉപയോഗിക്കാന്‍ പഠിപ്പിച്ചു.

അഡിസണ്‍സ് ഡിസീസ് എന്ന രോഗമാണ് എമിലിക്കെന്ന് പിന്നീട് കണ്ടെത്തി. അതുമാത്രമല്ല നേരത്തെയുള്ള പ്രായപൂര്‍ത്തിയാകല്‍, ഓട്ടിസം, അഡ്രിനാല്‍ ഹൈപ്പര്‍പ്ലാസിയ എന്നീ രോഗങ്ങളും എമിലിയ്ക്കുണ്ട്. ആര്‍ത്തവവിരാമം സംഭവിക്കാനുള്ള മരുന്നുകള്‍ നല്കുകയാണ് ഇനിയുള്ള ഏക മാര്‍ഗം. ഇത് ഫലവത്താകുമോയെന്ന് ഡോക്ടര്‍മാര്‍ക്കും സംശയമുണ്ടെന്നാണ് ടാം പറയുന്നത്.

Ads by Google
Thursday 12 Oct 2017 03.02 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW