Sunday, December 17, 2017 Last Updated 3 Min 11 Sec ago English Edition
Todays E paper
Ads by Google
Thursday 12 Oct 2017 03.23 PM

തീരുമാനം എന്റെ സ്വന്തം, ഹോം ഗ്രൗണ്ടില്‍ അവസാനിപ്പിക്കണമെന്ന് ആഗ്രഹിച്ചിരുന്നു: വിരമിക്കല്‍ പ്രഖ്യാപിച്ച് ആശിഷ് നെഹ്‌റ

 Retire, Ashish Nehra

ന്യൂഡല്‍ഹി: ആ അനുഭവ സമ്പത്ത് കളി അവസാനിപ്പിച്ചു.ഇന്ത്യന്‍ വെറ്ററന്‍ പേസര്‍ ആശിഷ് നെഹ്‌റ വിരമിക്കല്‍ പ്രഖ്യാപിച്ചു. ക്രിക്കറ്റിലെ ടെസ്റ്റ്, ഏകദിന-ട്വന്റി20 ഫോര്‍മാറ്റുകളില്‍ നിന്ന് വിരമിക്കുകയാണെന്ന് നെഹ്‌റ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

നവംബര്‍ ഒന്നിന് ന്യൂസിലന്‍ഡിനെതിരെ തന്റെഹോം ഗ്രൗണ്ടായ ഡെല്‍ഹിയില്‍ നടക്കുന്ന മത്സരത്തോടെ പാഡ് അഴിക്കുമെന്ന് മുപ്പത്തിയെട്ടുകാരനായ നെഹ്‌റ പറഞ്ഞു. ഇത് എന്റെ തീരുമാനമാണ്. ഹോം ഗ്രൗണ്ടില്‍ അവസാനമത്സരം കളിക്കുക എന്നതിനേക്കാളും വലിയ കാര്യം വേറെയില്ലെന്നും നെഹ്‌റ ചൂണ്ടിക്കാട്ടി. ഓസ്‌ട്രേലിയ്‌ക്കെതിരായ പരമ്പരയില്‍ തന്നെ ഉള്‍പ്പെടുത്തിയതിനു പിന്നാലെ താന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയോടും, പരിശീലകന്‍ രവി ശാസ്ത്രിയോടും ഇക്കാര്യം സൂചിപ്പിച്ചിരുന്നുവെന്നും നെഹ്‌റ പറഞ്ഞു. ഭുവനേഷ് കുമാറും, ജസ്പ്രീത് ബുംറയും മികച്ച ഫോമില്‍ നില്‍ക്കുന്ന ഈ മികച്ച സമയത്ത് താന്‍ ഒഴിയുന്നതാണ് നല്ലതെന്ന് പറഞ്ഞിരുന്നുവെന്നും നെഹ്‌റ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും താന്‍ ഇനി കളിക്കാന്‍ ഉണ്ടാകില്ലെന്നും നെഹ്‌റ വ്യക്തമാക്കി. നവംബര്‍ ഒന്നിന് ന്യൂസിലന്‍ഡിനെതിരെ ഹോം ഗ്രൗണ്ടായ ഫിറോഷകോട്‌ലയില്‍ നടക്കുന്ന ട്വന്റി20യോടെ മത്സരക്രിക്കറ്റില്‍നിന്നും വിരമിക്കാനാണ് നെഹ്‌റ തയാറെടുക്കുന്നത് എന്ന ഇന്നലെ അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. അത് ശരിവെച്ചുകൊണ്ടാണ് ഇന്ന് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഓസ്‌ട്രേലിയയ്‌ക്കെതിരാ ടിട്വന്റി പരമ്പരയില്‍ ടീമില്‍ നെഹ്‌റയെ ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും, ആദ്യ രണ്ടു മത്സരങ്ങളിലും അവസരം ലഭിച്ചിരുന്നില്ല.

1999 ല്‍ മുഹമ്മദ് അസ്ഹറുദിന്റെ നായകത്വത്തിന്‍ കീഴിലാണ് നെഹ്‌റ ആദ്യമായി ഇന്ത്യന്‍ കുപ്പായം അണിയുന്നത്. 17 ടെസ്റ്റുകളിലും 120 ഏകദിനങ്ങളിലും 26 ട്വന്റി20 കളിലും നെഹ്‌റ ഇന്ത്യക്കായി പന്തെറിഞ്ഞു. 44 ടെസ്റ്റ് വിക്കറ്റുകളും 157 ഏകദിന വിക്കറ്റുകളും 34 ട്വന്റി20 വിക്കറ്റുകളും നെഹ്‌റ സ്വന്തമാക്കിയിട്ടുണ്ട്.

38 കാരനായ നെഹ്‌റയെ ടീമില്‍ ഉള്‍പ്പെടുത്തിയതിനെതിരെ വന്‍ വിമര്‍ശനശരങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്നാലെ പിന്തുണയുമായി വീരേന്ദ്രര്‍ സെവാഗ് ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. ഇടവേളയ്ക്ക് ശേഷമാണ് നെഹ്‌റ വീണ്ടും കളത്തിലേയ്ക്ക് തിരിച്ചെത്തിയത്.

Ads by Google
Ads by Google
TRENDING NOW