Tuesday, October 24, 2017 Last Updated 16 Min 48 Sec ago English Edition
Todays E paper
Ads by Google
Thursday 12 Oct 2017 06.11 PM

നടന്‍ ദിലീപ് ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തി

Guruvayoor temple , Dileep

തൃശുര്‍: നടിയെ ആക്രമിച്ച കേസില്‍ കഴിഞ്ഞ ആഴ്ച ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. രാവിലെ ഉഷപൂജയ്ക്ക് മുമ്പ് ക്ഷേത്രത്തില്‍ എത്തിയ ദിലീപ്, ഉഷപുജയ്ക്ക് ശേഷം സോപാനത്ത് കദളിക്കുലയും നെയ്യും വച്ച് തൊഴുതു. ക്ഷേത്രം മേല്‍ശാന്തി കൃഷ്ണന്‍ നമ്പൂതിരിക്ക് ദക്ഷിണ നല്‍കി പ്രസാദം വാങ്ങിച്ചു.

ദര്‍ശനത്തിന് ശേഷം കദളിപ്പഴം, പഞ്ചസാര, വെണ്ണ എന്നിവ കൊണ്ട് തുലാഭാരം നടത്തി. 26555 രൂപ ദേവസ്വത്തില്‍ അടയ്ക്കുകയും ചെയ്തു. ഉപദേവതമാരെയും തൊഴുത് പുറത്തെ ഗണപതി കോവിലില്‍ തേങ്ങയും ഉടച്ച ശേഷമാണ് ദിലീപ് മടങ്ങിയത്. പ്രേമന്‍ എന്ന നിര്‍മ്മാതാവിനൊപ്പമാണ് ദിലീപ് ക്ഷേത്രത്തില്‍ എത്തിയത്.

നടിയെ ആക്രമിച്ച കേസില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ദിലീപിന് ജാമ്യം ലഭിച്ചത്. കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജയില്‍മോചിതനായി രണ്ടാം ദിവസം തന്നെ ആലുവ എട്ടേക്കള്‍ സെന്റ് ജൂഡ് പള്ളിയില്‍ എത്തി ദിലീപ് പ്രാര്‍ത്ഥന നടത്തിയിരുന്നു. കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ദിലീപിന് ജാമ്യം അനുവദിച്ചത്.

Ads by Google
Advertisement
Ads by Google
LATEST NEWS
Ads by Google
TRENDING NOW