Wednesday, December 19, 2018 Last Updated 55 Min 48 Sec ago English Edition
Todays E paper
Ads by Google
Saturday 11 Nov 2017 12.04 AM

ബസ്‌ ഇടിച്ച്‌ തകര്‍ത്തത്‌ ഒരു കുടുംബത്തിന്റെ പ്രതീക്ഷ , ഷാജി വീണ്ടും ജീവിതത്തിലേക്ക്‌; ഇനി വേണ്ടതു കാരുണ്യം

uploads/news/2017/11/164173/ppp.jpg

ചെറുതോണി: വാഹനാപകടത്തില്‍ പരുക്കേറ്റ്‌ ഗുരുതരാവസ്‌ഥയില്‍ കഴിയുന്ന ഇടുക്കി പടമുഖം മൂങ്ങാപ്പാറ സ്വദേശി പാറേക്കുടിയില്‍ ജയാജി എന്നു വിളിക്കുന്ന ഷാജി (45) ചികിത്സയ്‌ക്കായി സുമനുസുകളുടെ ധനസഹായം തേടുന്നു. ഓഗസ്‌റ്റ്‌ 10 നാണ്‌ കാലടിക്ക്‌ സമീപം ഒക്കല്‍ നിറപറ റൈസ്‌മില്ലിലെ താല്‍ക്കാലിക ഡ്രൈവറായിരുന്ന ഷാജിയുടെ ജീവിതം തകര്‍ത്ത വാഹനാപകടം നടന്നത്‌.
വൈകിട്ട്‌ 6.30 ന്‌ കമ്പനിയിലേക്ക്‌ പോകുന്നതിനായി റോഡരികില്‍ നിന്ന ഷാജിയെ നിയന്ത്രണം വിട്ടുവന്ന കെ.എസ്‌.ആര്‍.ടി.സി. ബസ്‌ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടന്‍ കൂടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെത്തിച്ചു. അപകടസമയം മുതല്‍ അബോധാവസ്‌ഥയിലായ ഷാജി 63 ദിവസമാണ്‌ അങ്കമാലി ഹോസ്‌പിറ്റലില്‍ ന്യൂറോ ഐ.സി.യുവില്‍ കിടന്നത്‌. ആറു ലക്ഷത്തോളം രൂപ ചെലവാക്കിയാണ്‌ ചികിത്സ നടത്തിയത്‌. ഇപ്പോള്‍ നാട്ടുകാരുടേയും വിവിധ സംഘടനകളുടേയും സഹായത്തോടെ മുരിക്കാശേരിയിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.ബോധം വീണ്ടെടുത്ത ഷാജി ഇപ്പോള്‍ ജീവിതത്തിലേക്ക്‌ മടങ്ങിവരുകയാണ്‌. തുടര്‍ചികിത്സയ്‌ക്ക്‌ 25 ലക്ഷം രൂപയെങ്കിലും ചെലവ്‌ വരുമെന്നു ഡോക്‌ടര്‍മാര്‍ പറയുന്നു. സാധാരണ നിലയില്‍ ശരീരം ചലിപ്പിക്കണമെങ്കില്‍ പോലും ദിവസം 625 രൂപ വിലയുള്ള മരുന്ന്‌ നല്‍കണം.
ഭാര്യയും ഒന്‍പതിലും നഴ്‌സറിയിലും പഠിക്കുന്ന രണ്ട്‌ ആണ്‍കുട്ടികളുമുള്ള ഷാജിയുടേത്‌ നിര്‍ധന കുടംബമാണ്‌. എന്തു ചെയ്യണമെന്ന്‌ അറിയാതെ പകച്ചു നില്‍ക്കുകയാണ്‌ ഇവര്‍. ഷാജിയുടെ ശമ്പളംകൊണ്ടു മാത്രം ജിവിതം നയിച്ചുവരുമ്പോഴാണ്‌ വിധി ക്രൂരത കാട്ടിയത്‌.
10 സെന്റ്‌ സ്‌ഥലവും പഞ്ചായത്ത്‌ നല്‍കിയ വീടും മാത്രമാണ്‌ ഏക സമ്പാദ്യം. തുടര്‍ ചികിത്സയ്‌ക്ക്‌ നിര്‍വാഹമില്ലാത്തതിനാല്‍ വാത്തിക്കുടി പഞ്ചായത്ത്‌ അംഗം അജീഷ്‌ ജോസഫ്‌ കണ്‍വീനറായി ചികിത്സാ സഹായനിധി രൂപീകരിച്ചു. ഷാജിയുടെ ഭാര്യ ബിന്‍സി ഷാജി, പഞ്ചായത്ത്‌ അംഗം അജീഷ്‌ ജോസഫ്‌ എന്നിവരുടെ പേരില്‍ ഫെഡറല്‍ ബാങ്കിന്റെ തോപ്രാംകുടി ശാഖയില്‍ ജോയിന്റ്‌ അക്കൗണ്ട്‌ തുറന്നിട്ടുണ്ട്‌. അക്കൗണ്ട്‌ നമ്പര്‍ 13330100149695, ഐ.എഫ്‌.എസ്‌.സി കോഡ്‌-ഞ്ച"ന്ത 0001333 ഫോണ്‍ നമ്പര്‍. 9526188295.

Ads by Google
Saturday 11 Nov 2017 12.04 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW