Tuesday, June 25, 2019 Last Updated 0 Min 5 Sec ago English Edition
Todays E paper
Ads by Google
Saturday 18 Nov 2017 03.59 PM

ശനിദോഷങ്ങളും ഗ്രഹപീഡകളും അകറ്റുന്ന ശനിരക്ഷായന്ത്രം (ഹനുമദ് ശനിരക്ഷായന്ത്രം)

മനുഷ്യന്റെ പ്രശ്‌നങ്ങളില്‍ മിക്കതും ശനിയുടെ പിഴവുകൊണ്ടാണെന്ന് ജ്യോതിഷത്തെ മുന്‍നിര്‍ത്തി ആചാര്യന്മാര്‍ പറയുന്നു. ശനിയുടെ വിളയാട്ടത്തെ തടുക്കാന്‍ കലിയുഗത്തില്‍ ആശ്രയിക്കാവുന്ന ദേവന്മാരാണ് ശ്രീധര്‍മ്മശാസ്താവും ഹനുമാന്‍ സ്വാമിയും.
uploads/news/2017/11/166652/joythi181117a.jpg

ഹൈന്ദവ ആചാരങ്ങളില്‍ വിശ്വാസം പുലര്‍ത്തുന്ന ഒരാള്‍ ഏറ്റുവം ഭയക്കുന്ന ഗ്രഹം 'ശനി'യാണ്. ആയുര്‍കാരനും ദുരിതാകരകനുമാണ് ഈ ഗ്രഹം. വാതപ്രകൃതമാണിതിന്. ചടച്ചതും ഉയരം കൂടിയതുമായ ശരീരം, ഭംഗിയില്ലാത്ത വലിയ പല്ലുകള്‍, ഉത്സാഹമില്ലായ്മ (മന്ദന്‍), പരുപരുത്ത രോമങ്ങള്‍, വെള്ളിനിറമുള്ള കണ്ണുകള്‍, ഏഷണികൂട്ടുക, ക്രൂരനേത്രങ്ങള്‍, ദീനത തുടങ്ങിയ ഭാവങ്ങളോടെയാണ് ജ്യോതിഷത്തില്‍ ശനിയെ വര്‍ണ്ണിച്ചിരിക്കുന്നത്.

'കണ്ടകശ്ശനികൊണ്ടേ പോകൂ' എന്ന ചൊല്ല് അറിയാത്ത മലയാളികള്‍ ചുരുക്കമാണ്. അതുകൊണ്ടുതന്നെ ശനിയെക്കുറിച്ചുള്ള ചിന്ത വിശ്വാസികളില്‍ ഭീതി കുത്തിനിറയ്ക്കും.

മനുഷ്യന്റെ പ്രശ്‌നങ്ങളില്‍ മിക്കതും ശനിയുടെ പിഴവുകൊണ്ടാണെന്ന് ജ്യോതിഷത്തെ മുന്‍നിര്‍ത്തി ആചാര്യന്മാര്‍ പറയുന്നു. ശനിയുടെ വിളയാട്ടത്തെ തടുക്കാന്‍ കലിയുഗത്തില്‍ ആശ്രയിക്കാവുന്ന ദേവന്മാരാണ് ശ്രീധര്‍മ്മശാസ്താവും ഹനുമാന്‍ സ്വാമിയും. ശ്രീരാമ മന്ത്രമാണ് ഹനുമാന്‍ സ്വാമിയുടെ ശക്തി.

രാമഭക്തിയാണ് ഹനുമാന്‍ സ്വാമിയുടെ തത്ത്വം. തന്നെ ആശ്രയിക്കുന്നവര്‍ക്ക് ശനിയുടെ പീഡ ഒഴിച്ചുകൊടുക്കാനുള്ള സിദ്ധിവിശേഷം ഹനുമാനുണ്ട്. അതുകൊണ്ടുതന്നെ ശനിയുടെ ക്രൂരമായ കരങ്ങളിലമര്‍ന്ന് കഷ്ടനഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഹനുമാന്‍സ്വാമി അഭയവും അനുഗ്രഹവും നല്‍കുന്നു.

ശനിയെ കീഴ്‌പ്പെടുത്തിയ ഹനുമാന്‍സ്വാമിയുടെ ശക്തിചൈതന്യമുള്ള ശനിരക്ഷായന്ത്രം ധരിക്കുന്നത് ദുരിതക്കടലില്‍ മുങ്ങിത്തപ്പി സ്വസ്ഥത നഷ്ടപ്പെട്ടു കിടക്കുന്ന ഏവര്‍ക്കും ആശ്വാസകരമാകും.

ഹനുമദ് ധ്യാനം


ഛന്ദസ്സ്: രാമചന്ദ്രഋഷിഃ (വസിഷ്ഠഃ ഋഷിഃ അതിജഗതീച്ഛന്ദഃ
ഹനുമാന്‍ ദേവതാ.
(ഈശ്വരഃ ഋഷിഃ അനുഷ്ടുപ്പുച്ഛന്ദഃ ഹനുമാന്‍ ദേവതാ എന്നും പക്ഷാന്തരമുണ്ട്)

ധ്യാനം: ദഹനതപ്ത സുവര്‍ണ്ണ സമപ്രഭം
ഭയഹരം ഹൃദയേ വിഹിതാഞ്ജലിം
കനകകുണ്ഡല ശോഭിമുഖാംബുജം
നമത വാനരരാജമിഹാത്ഭുതം.

യന്ത്രനിര്‍മ്മാണ വിധി


അഥോ ഹനുമതോ യന്ത്രം വക്ഷ്യേ രക്ഷാവിധായകം
ലിഖേദഷ്ടദളം പദ്മം സാധ്യാഖ്യായുത കര്‍ണ്ണികം
ദളേഷ്വഷ്ടാര്‍ണ്ണ മാലിഖ്യ മാലാമന്ത്രേണ വേഷ്ടയേത്
തദ്ഹബിര്‍മ്മായയാ ചാപിപരിതോ വേഷ്ടയേത് സുധീഃ

രചന: ആദ്യം വൃത്തം, അഷ്ടദളം, പുറമേ ഒരു വീഥിവൃത്തം
ഭൂപുരം ഇപ്രകാരം യന്ത്രം വരയ്ക്കണം.

അഷ്ടദളത്തിന്റെ മധ്യത്തില്‍ സാധ്യനാമവും അഷ്ടദളത്തില്‍ 'ഓം ഹ്രാം ഹ്രീം ഹ്രൂം ഹ്രൈം ഹ്രൌം ഹ്രഃ ഓം' എന്ന ഹനുമദഷ്ടാക്ഷര മന്ത്രം ഓരോ അക്ഷരവും വീഥീവൃത്തത്തില്‍ താഴെപ്പറയുന്ന ഹനുമാന്റെ ചെറിയ മാലാമന്ത്രവും അതിനു പുറമേ ചുറ്റുമായി 112 ഉരു 'ഹ്രീം' എന്ന മന്ത്രവും എഴുതണം.

ഹനുമാന്റെ ചെറിയ മാലാമന്ത്രം


ഓം വജ്രകാല വജ്രതുണ്ഡ കപില പിംഗല
ഊര്‍ദ്ധ്വകേശ മഹാബല രക്തമുഖ
തഡിജ്ജിഹ്വ മഹാരൌദ്ര ദംഷ്ട്രാന്‍ കട
കഹകഹ കരാ കരാളിനേ ദൃഢപ്രഹാരിന്‍
ലങ്കേശ്വരവധായ മഹാസേതു ബന്ധ
മഹാശൈല പ്രവാഹ ഗഗനേചര
ഏഹ്യേഹി ഭഗവന്‍ മഹാബല പരാക്രമ
ഭൈരവാങ്ഞ പയ ഏഹ്യേഹി
മഹാരൌദ്ര ദീര്‍ഘ പുച്‌ഛേന
വേഷ്ടയ വൈരിണം
ഭഞ്ജയ ഭഞ്ജയ ഹും ഫള്‍.

ഈ യന്ത്രം ധരിക്കുന്നതുകൊണ്ടുള്ള ഫലങ്ങള്‍


ലിഖിതം സ്വര്‍ണ്ണലേഖിന്യാ സ്വര്‍ണ്ണരൂപ്യേ ഥ താമ്രകേ
രണേ ജയമാവാപ്‌നോതി വ്യവഹാരേ ദുരോദരേ
ഗ്രഹൈര്‍വ്വിഘ്‌നൈര്‍വ്വിഷൈശ്ശസ്‌ത്രൈശ്‌ചോരൈ
ന്നൈര്‍വാഭിയൂയതേ
രോഗാന്‍ സര്‍വ്വാ നപാകൃത്യ ചിരം ജീവതി ഭാഗ്യവാന്‍.

ഈ യന്ത്രം സ്വര്‍ണ്ണസൂചികൊണ്ട് സ്വര്‍ണ്ണത്തകിടിലോ, വെള്ളിത്തകിടിലോ എഴുതി ഏലസ്സിലടച്ച് ദേഹത്തില്‍ ധരിക്കുന്നയാള്‍ യുദ്ധത്തിലും വ്യവഹാരത്തിലും തോല്‍വിപറ്റാതെ വിജയിയായിത്തീരും. ഗ്രഹപ്പിഴകൊണ്ടുള്ള ദോഷങ്ങള്‍ പ്രത്യേകിച്ച് ശനിദോഷം അകറ്റുന്നതിന് ഈ യന്ത്രത്തിന് സവിശേഷമായ ഒരു സിദ്ധിവിശേഷമുണ്ട്.

കാര്യതടസ്സം, വിഷപീഡ, ആഭിചാരദോഷങ്ങള്‍, കള്ളന്മാരെക്കൊണ്ടുള്ള ഉപദ്രവം, ശത്രുദോഷങ്ങള്‍, മനോരോഗങ്ങള്‍, രോഗഭീതി മുതലായവ മാറി ആരോഗ്യത്തോടും ഉന്മേഷത്തോടും ദീര്‍ഘായുസ്സോടെ ഭാഗ്യവാനായി ജീവിക്കാന്‍ ഈ ഹനുമദ് ശനിരക്ഷായന്ത്രംകൊണ്ട് സാധിക്കുന്നു.
ഈ യന്ത്രം ധരിച്ചുകൊണ്ട് ഹനുമദ്മന്ത്രങ്ങള്‍ ജപിച്ചാല്‍ ദോഷങ്ങള്‍ നശിക്കുകയും ഭാഗ്യസിദ്ധി ഉണ്ടാവുകയും ചെയ്യും.

ശത്രുക്കളുടെ ഭീഷണി മാറാന്‍


വ്യാഴാഴ്ച ദിവസം ഹനുമാന് വെറ്റില, അടയ്ക്ക ഇവകള്‍ സമര്‍പ്പിച്ച് ആല്‍ച്ചുവട്ടിലിരുന്ന് 'ഓം അശോകവനികാച്‌ഛേദ്‌രേ നമഃ' എന്ന മന്ത്രം നൂറ്റിയെട്ടുരു ജപിക്കുക. ഇത് ഇരുപത്തൊന്ന് വ്യാഴാഴ്ച തുടര്‍ച്ചയായി ചെയ്യുക. ശത്രുക്കളുടെ ഉപദ്രവം മാറിക്കിട്ടും.

മനോനിയന്ത്രണം ലഭ്യമാകാന്‍


ഈ യന്ത്രം ധരിച്ച് 'ഓം മനോജവായ നമഃ' മന്ത്രം നിത്യവും 108 ഉരു ജപിക്കുക. എത്ര അശാന്തമായ മനസ്സും ക്രമേണ ശാന്തമാകും.

കളഞ്ഞുപോയ വസ്തു തിരികെ ലഭിക്കാന്‍


ഈ യന്ത്രം ധരിച്ച് 108 തവണ ഇരുപത്തിയൊന്ന് ദിവസം താഴെപ്പറയുന്ന മന്ത്രം ജപിക്കുക. കളഞ്ഞുപോയ വസ്തു ഇരുപത്തിയെട്ടു മാസത്തിനുള്ളില്‍ തിരികെ ലഭിക്കുന്നതാണ്.
'ഓം സീതാന്വേഷണ പണ്ഡിതായൈ നമഃ'

ആഭിചാരത്തില്‍ നിന്നുണ്ടായ പനിയും മറ്റ് അസ്വാരസ്യങ്ങളും മാറാന്‍


ഹൌം ഹനുമതേ ആഭിചാര ബാധാ മോചയ
മോചയ ഹ്‌സൌം ഹനുമതെ നമഃ
മന്ത്രം ചൊല്ലി ഭസ്മം നെറുകയിലിട്ടാല്‍ ആഭിചാരം മൂലമുള്ള ദോഷങ്ങള്‍ ശമിക്കുന്നതാണ്.

ദുഃഖങ്ങളില്‍നിന്നും ദുരിതങ്ങളില്‍നിന്നും മോചനം ലഭിക്കാന്‍


ഓം സര്‍വ്വ ദുഃഖഹരായൈ നമഃ എന്ന മന്ത്രം നിത്യവും പതിനെട്ടുരു രാവിലെയും വൈകുന്നേരവും ജപിക്കുക. എല്ലാ വ്യാഴാഴ്ച ദിവസവും ഹനുമാന്‍ ക്ഷേത്രം ദര്‍ശിക്കുക.

യന്ത്രം ധരിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങള്‍


ശനി രക്ഷായന്ത്രം എന്ന് നാമമുളള ഈ ഹനുമദ്‌യന്ത്രം വളരെ ശക്തിവിശേഷങ്ങള്‍ ഉള്ള ഒന്നാണ്. ഹനുമദ് പൂജയും വൈഷ്ണവ ശാക്‌തേയ പൂജകളും ശൈവപൂജകളും യഥാവിധി അറിയുന്ന കര്‍മ്മിയില്‍ നിന്നാകണം ഈ യന്ത്രം നിര്‍മ്മിച്ചു വാങ്ങേണ്ടത്. ഇതു തയ്യാര്‍ ചെയ്യുന്ന കര്‍മ്മി യന്ത്ര രചനാ ഘട്ടങ്ങളില്‍ ബ്രഹ്മചര്യം പാലിക്കണം.

യന്ത്രം ധരിക്കുന്നയാള്‍ യന്ത്രം ധരിച്ച ദിവസംതൊട്ട് ഇരുപത്തിയൊന്നു നാളുകള്‍ ബ്രഹ്മചര്യം അനുഷ്ഠിക്കണം. ഈ യന്ത്രം അരയില്‍ കെട്ടാനോ, നിലത്തുതൊടാനോ പാടില്ലാത്തതാണ്. യന്ത്രം നിര്‍മ്മിച്ചു നല്‍കുന്ന കര്‍മ്മിയുടെ നിര്‍ദ്ദേശങ്ങളെ യന്ത്രം ധരിക്കുന്നയാള്‍ അക്ഷരംപ്രതി അനുസരിക്കേണ്ടതുണ്ട്.

ത്രിശൂല തത്ത്വാചാര്യ
ഹരിചന്ദനമഠം രതീഷ് ജെ. അയ്യര്‍
മൊ: 9496367702

Ads by Google

Saturday 18 Nov 2017 03.59 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW