Saturday, February 16, 2019 Last Updated 1 Min 48 Sec ago English Edition
Todays E paper
Ads by Google
Friday 19 Jan 2018 11.42 AM

ആധുനിക സിനിമകളിലെ സ്ത്രീകള്‍ എപ്പോഴും ബലാത്സംഗം ചെയ്യപ്പെടുന്നു; ചരിത്ര സിനിമകളില്‍ അഭിനയിക്കുന്നത് അതുകൊണ്ട്

uploads/news/2018/01/184974/kaira.jpg

ആധുനിക സിനിമകളിലെ സ്ത്രീകള്‍ എല്ലായ്‌പ്പോഴും ബലാത്സംഗം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു അതുകൊണ്ടാണ് താന്‍ ചരിത്ര സിനിമകള്‍ മാത്രം തെരഞ്ഞെടുക്കുന്നതെന്ന് ഹോളിവുഡ് സൂപ്പര്‍നായികമാരില്‍ ഒരാളായ കെയ്‌റാ നൈറ്റിംഗ് ലി. ആധുനിക കഥകള്‍ വരുന്ന സിനിമകളില്‍ നായകന്റെ കാമുകിയോ ഭാര്യയോ ആയി വരുന്നവര്‍ എല്ലായ്‌പ്പോഴും ബലാത്സംഗം ചെയ്യപ്പെടുമെന്നും പറഞ്ഞു.

ലൈംഗികാതിക്രമങ്ങള്‍ ഇന്നത്തെ സിനിമകളില്‍ കൂടുതലാണ്. സിനിമയില്‍ ഇങ്ങിനെ സ്ത്രീകളെ ചിത്രീകരിക്കുന്നത് ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മോശമായിട്ട് ആയിരിക്കും. താന്‍ കാലഘട്ട സിനിമകള്‍ തെരഞ്ഞെടുക്കുന്നതിന് കാരണം അതാണ്.

തനിക്ക് സിനിമയെക്കുറിച്ച് കൂടുതലായി ഒന്നുമറിയില്ലെങ്കിലും ചരിത്രത്തില്‍ നിന്നും അടര്‍ത്തിയെടുത്ത പ്രചോദനം നല്‍കുന്ന കഥാപാത്രങ്ങളെ കണ്ടെത്താനാണ് താന്‍ പതിവായി ശ്രമിക്കാറുള്ളത്. അതേസമയം ഏതാനും വര്‍ഷങ്ങളായി ഹോളിവുഡില്‍ സ്ത്രീകഥാപാത്രങ്ങളെ കേന്ദ്രീകരിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ മെച്ചപ്പെടുന്നുണ്ട്.

അടുത്ത കാലത്ത് താന്‍ വായിച്ച സ്‌ക്രിപ്റ്റുകളിലെ ആദ്യ അഞ്ചു പേജിലൊന്നും കാമുകിയോ ഭാര്യയോ ആയ ആധുനിക സ്ത്രീ കഥാപാത്രം ബലാത്സംഗം ചെയ്യപ്പെടുന്നില്ലായിരുന്നു എന്നും അവര്‍ പറഞ്ഞു. കള്ളന്മാരുടെ കഥകള്‍ പറഞ്ഞ് കോടികള്‍ വാരിയ പൈറേറ്റ്‌സ് ഓഫ് കരീബിയന്‍സിന് ശേഷം ഫ്രഞ്ച് നോവലിസ്റ്റ് ഗബ്രിയേല്‍ കോളേറ്റിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ് കെയ്‌റ.

Ads by Google
Ads by Google
Loading...
TRENDING NOW