Thursday, February 22, 2018 Last Updated 38 Min 46 Sec ago English Edition
Todays E paper
Ads by Google
Thursday 01 Feb 2018 02.50 PM

പ്രസവവേദനകൊണ്ട് പുളഞ്ഞിട്ടും സ്‌ട്രെച്ചര്‍ നല്‍കിയില്ല; നിര്‍ബന്ധിച്ച് നടത്തിക്കുന്നതിനിടെ പുറത്തു വന്ന കുഞ്ഞ് തറയില്‍ വീണ് തല തകര്‍ന്ന് മരിച്ചു

uploads/news/2018/02/188562/pregnant-lady.jpg

ഭോപ്പാല്‍: പ്രസവവേദന അനുഭവപ്പെട്ട ഗര്‍ഭിണിയെ വീണ്ടും നിര്‍ബന്ധിച്ച് നടത്തിച്ചതിനെ തുടര്‍ന്ന് യുവതി തലയിടിച്ച് തറയില്‍ വീണ കുഞ്ഞ് തത്ക്ഷണം മരണത്തിന് കീഴടങ്ങുകയും ചെയ്തു. പ്രസവ വേദനകൊണ്ട് പുളഞ്ഞ യുവതിയെ പ്രസവമുറിയിലേയ്ക്ക് നടത്തിക്കാനുള്ള നഴ്‌സിന്റെ ക്രൂര നടപടിയാണ് ദാരുണ സംഭവത്തിന് ഇടയാക്കിയത്.

മധ്യപ്രദേശിലെ ബെതുല്‍ ജില്ലാ ആശുപത്രിയിലായിരുന്നു സംഭവം. പ്രസവവേദന അനുഭവപ്പെട്ട യുവതി സ്‌ട്രെച്ചര്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടും നഴ്‌സ് അതിന് തയ്യാറായില്ലെന്ന് മാത്രമല്ല, പ്രസവമുറിയിലേയ്ക്ക് വേഗത്തില്‍ നടക്കാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നു. എന്നാല്‍, നടക്കുന്നതിനിടെ കുഞ്ഞ് പുറത്തേയ്ക്ക് വരികയും തറയിലേയ്ക്ക് തലയിടിച്ചു വീഴുകയുമായിരുന്നു.

ദമ്പതികളുടെ ആദ്യത്തെ കുഞ്ഞായിരുന്നു ഇതെന്നും ഒരു വീല്‍ചെയര്‍ എങ്കിലും തന്നിരുന്നെങ്കില്‍ തങ്ങളുടെ കുഞ്ഞ് ഇന്ന് ജീവിച്ചിരുന്നേനെയെന്നും യുവതിയുടെ ഭര്‍ത്താവ് പറയുന്നു.

Ads by Google
TRENDING NOW