Monday, August 20, 2018 Last Updated 32 Min 30 Sec ago English Edition
Todays E paper
Ads by Google
Monday 05 Feb 2018 07.26 PM

തലയിൽ അണുബാധ ഉണ്ടായപ്പോള്‍ പുരട്ടിയത് വെറും ഉപ്പുവെള്ളം; കഷണ്ടിയ്ക്ക് ചികിത്സയായി ഹെയർ ട്രാൻസ്പ്ലാൻേറഷനുപോയ ഒരു സിനിമാ നടന് പറ്റിയ അബദ്ധം കണ്ടുനോക്കൂ...

uploads/news/2018/02/189759/syed-hasan.jpg

പാക്കിസ്ഥാനിലെ പ്രശസ്ത നടനും എഴുത്തുകാരനുമാണ് സയിദ് സാജിദ് ഹസൻ. ഇദ്ദേഹം കഷണ്ടിക്കാരനായിരുന്നു. ഇപ്പോൾ ഹെയർ ട്രാൻസ്പ്ലാൻേറഷൻ ചികിത്സക്കു വിധേയനായി. മുടി വച്ചു പിടിപ്പിക്കുന്ന ചികിത്സാരീതിയാണിത്. എന്നാൽ ഈ ചികിത്സയിൽ പറ്റിയ പിഴവുകളെ കുറിച്ച് പറഞ്ഞ് അദ്ദേഹം ഒരു വീഡിയോ ഇറക്കി.

ഒൻപത് വർഷമായി ഒരു ഡോക്ടർ ഈ ചികിത്സയെ പറ്റി പറഞ്ഞ് തന്റെ പുറകെ നടക്കുന്നു. പക്ഷെ ആദ്യഘട്ട 'ത്തിൽ തനിക്ക് അതിനോട് താത്പര്യമുണ്ടായിരുന്നു. രണ്ടു മാസം മുന്നെ ചെയ്യാൻ താത്പര്യമുണ്ടെന്ന് ഡോക്ടറെ അറിയിച്ചു. യാതൊരു മുന്നൊരുക്കങ്ങളും ഇല്ലാതെയാണ് തന്നെ ശസ്ത്രക്രിയക്കായി കൊണ്ടുപോയത്. ശസ്ത്രക്രിയക്കു പിന്നാലെ തനിക്ക് തലയിൽ അണുബാധ ഉണ്ടായി. എന്നാൽ ഇത് സ്വാഭാവികമാണെന്ന മട്ടിലാണ് അധികൃതർ പെരുമാറിയത്. ഉപ്പുവെള്ളം പുരട്ടുക മാത്രമാണ് ചെയ്തത്. കടുത്ത പനി വന്നു. പക്ഷെ ഇതും ആശുപത്രി അധികൃതർ കാര്യമായി എടുത്തില്ല. വീഡിയോയിൽ അണുബാധ ഏറ്റത് കൃത്യമായി കാണാം.

uploads/news/2018/02/189759/syad2.jpg

ഹെയർ ട്രാൻസ്പ്ലാന്റേഷനു മുന്നെ മതിയായ മുൻകരുതലുകൾ എടുക്കണമെന്നും ശരിയായ ഡോക്ടറെ കാണണമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. ഹെയർ ട്രാൻസ്പ്ലാന്റേഷൻ ലോകത്താകമാനം വലിയ പ്രചാരമുള്ള ചികിത്സാരീതിയാണ്. അതു കൊണ്ടു തന്നെ ഈ വീഡിയോ വലിയ തോതിൽ പ്രചരിക്കുന്നുണ്ട്.

വീഡിയോ

Ads by Google
Monday 05 Feb 2018 07.26 PM
Ads by Google
Loading...
LATEST NEWS
TRENDING NOW