അതിരമ്പുഴ(കോട്ടയം): ക്രിസ്ത്യാതന് വിവാഹത്തിലെ ഏറ്റവും പ്രധാന ചടങ്ങുകളില്‍ ഒന്നാണ് വൈദികന് ചൊല്ലിക്കൊടുക്കുന്ന പ്രതിജ്ഞ വധൂവരന്മാര് ഏറ്റു ചൊല്ലുന്നത്. ഇന്നു മുതല്‍ മരണരം വരെ സുഖത്തിലും, ദുഖത്തിലും എന്നു തുടങ്ങുന്ന വിവാഹ പ്രതിജ്ഞ പ്രിയപ്പെട്ടവര്‍ക്കു മുന്നില്‍ ഏവരെയും സാക്ഷ്യയാക്കി അവര്‍ ഏറ്റു ചൊല്ലും.
സെന്റ് മേരീസ് ഫെറോന പള്ളിയില്‍ ഇന്നലെ അപൂര്‍വമായൊരു വിവാഹ ചടങ്ങ് നടന്നു. വൈദികന് ചൊല്ലിയ വിവാഹ പ്രതിജ്ഞ വധുവരന്മാരായ ബിനീഷും-ഹിമയും കേട്ടില്ല. അവര്‍ മാത്രമല്ല അവരുടെ പ്രിയപ്പെട്ടവരും ഒന്നും കേട്ടില്ല. വിവാഹ ചടങ്ങുകള്‍ എല്ലാം ഏവരും കണ്കുണിര്ക്കേ കണ്ടു. മനസു നിറഞ്ഞു. ജന്മനാ ബധിരരും, മൂകരുമായ ബിനീഷിന്റെയും ഹിമയുടെയും വിവാഹമാണ് അതിരമ്പുഴ പള്ളിയില്‍ നടന്നത്.
ബിനീഷിന്റെയും-ഹിമയുടെയും വിവാഹം അവര്‍ക്കു മനസിലാകുന്ന രീതിയില്‍ വേണമെന്ന് കുടുംബാംഗങ്ങള്‍ക്കൊപ്പം വിവാഹത്തിനു മുഖ്യകാര്‍മ്മികത്വം വഹിച്ച ഫാ. ബിജു മൂലക്കരയും തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് വിവാഹ കര്‍മ്മങ്ങളെല്ലാം ആംഗ്യ ഭാഷയില്‍ ദിവ്യബലിക്കൊപ്പം നടന്നത്.
അതിരമ്പുഴ കോണിക്കല്‍ തോമസ്- ചിന്നമ്മ ദമ്പതികളുടെ മകനാണ് ബിനീഷ്. ആലപ്പുഴ ജയിംസിന്റെയും മേരിക്കുട്ടിയുടെയും മകളാണ് ഹിമാ റോസ്. ഇരുവര്‍ക്കും സംസാരിക്കാനും ബുദ്ധിമുട്ടുകളുണ്ട്. ഫാ.ബിജു വര്‍ഷങ്ങളായി ബധിരരും, മൂകരുമായ ആള്‍ക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു വരികയാണ്.