Friday, November 16, 2018 Last Updated 41 Min 12 Sec ago English Edition
Todays E paper
Ads by Google
Saturday 10 Feb 2018 12.09 AM

മലനിരകളുടെയും ഇടുക്കി ജലാശയത്തിന്റെ വിദൂരക്കാഴ്‌ചകളുമൊരുക്കി വാകവനം

uploads/news/2018/02/190956/1.jpg

ഉപ്പുതറ: ഇടുക്കി വന്യജീവി സങ്കേതത്തിലെ മലനിരകളുടെയും ഇടുക്കി ജലാശയത്തിന്റെയും വിദൂരക്കാഴ്‌ചകളൊരുക്കി വാകവനം വിനോദസഞ്ചാര കേന്ദ്രം.

കാടിന്റെ ഭംഗി ആവോളം ആസ്വദിക്കാന്‍ സന്ദര്‍ശകര്‍ക്കായി സൗകര്യമൊരുക്കി ഇടുക്കി വന്യജീവി വകുപ്പും. ഉപ്പുതറ-വാഗമണ്‍ റോഡില്‍ കുമരികുളത്തുനിന്നു വനത്തിനുള്ളിലൂടെ അരമണിക്കൂര്‍ സഞ്ചരിച്ചാല്‍ വാകവനത്തെത്താം.

പ്രകൃതി ഒളിപ്പിച്ചുവച്ചിട്ടുള്ള വിദൂരക്കാഴ്‌ചകള്‍ കാണാന്‍ വനം വകുപ്പ്‌ വാച്ച്‌ടവര്‍ നിര്‍മിച്ചിട്ടുണ്ട്‌. പ്രകൃതി ദൃശ്യങ്ങളുടെ പറുദീസയെന്നാണു സഞ്ചാരികള്‍ വാകവനത്തെ വിശേഷിപ്പിക്കുന്നത്‌. വന്യമൃഗങ്ങളുടെ ശല്യമുണ്ടാകാതിരിക്കാന്‍ വാച്ച്‌ടവറിനു ചുറ്റും കിടങ്ങുകള്‍ നിര്‍മിച്ചിട്ടുണ്ട്‌. വനപാലകരുടെ കാവലും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

ചില സമയങ്ങളില്‍ ഇവിടെനിന്ന്‌ ആനകള്‍ മലനിരകളില്‍ വിഹരിക്കുന്നതു കാണാം. മറ്റു വന്യജീവികളെയും കാണാം. അതിമനോഹരങ്ങളായ മലനിരകളും പച്ചപ്പു തുടിക്കുന്ന കാടുകളും സഞ്ചാരികള്‍ക്കു പ്രിയങ്കരമാകുന്നു. ചില്ലള്ള്‌ എന്ന മലനിരയിലെത്തിയാല്‍ കുളമാവ്‌ ഡാമിലെ ജലനിരപ്പിന്റെ വിദൂരകാഴ്‌ചയും കാണാം. കൂടാതെ കിഴക്കേലേച്ചി മലയും സഞ്ചാരികളുടെ മനം കവരുന്നു.

ഇടതൂര്‍ന്നുള്ള പുല്‍മേടുകളാണ്‌ വാകവനത്തിന്റെ മറ്റൊരു പ്രത്യേകത. കൂടാതെ സദാസമയവും കാറ്റ്‌ വീശിയടിച്ചുകൊണ്ടിരിക്കുന്നു. സഞ്ചാരികള്‍ക്ക്‌ കാടിന്റെ സൗന്ദര്യം എല്ലാത്തരത്തിലും ആസ്വദിക്കാന്‍ കഴിയുന്ന കേന്ദ്രമായി വാകവനം മാറി. മുമ്പ്‌ വനം വകുപ്പ്‌ ഉദ്യോഗസ്‌ഥരും ഇക്കോ ഡെവലപ്‌മെന്റ്‌ കമ്മിറ്റി പ്രവര്‍ത്തകരും മാത്രം എത്തിയിരുന്ന ഇവിടമിപ്പോള്‍ സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തിരിക്കുകയാണ്‌.

വനം വകുപ്പിന്റെ നേതൃത്വത്തില്‍ സംരക്ഷണാധിഷ്‌ഠിത ട്രക്കിങ്‌ പരിപാടിയുടെ ഭാഗമായാണു സഞ്ചാരികള്‍ക്കു വാകവനത്തെത്താന്‍ സൗകര്യമേര്‍പ്പെടുത്തിയത്‌. സഞ്ചാരികള്‍ക്കു കാടിനെയും വന്യജീവികളെയും പരിചയപ്പെടുത്തുന്ന പദ്ധതിയാണിത്‌.

കുമരികുളം പാറപ്പുറത്തുനിന്നു കാല്‍നടയായാണു സന്ദര്‍ശകര്‍ ഇവിടേയ്‌ക്ക്‌ എത്തുന്നത്‌. 1500 രൂപ മുടക്കിയാല്‍ വനപാലകന്റെ സംരക്ഷണത്തില്‍ ഗൈഡിന്റെ സഹായത്തോടെ വാകവനം സന്ദര്‍ശിച്ചു മടങ്ങാം. ഇതിനായി കുമരികുളത്ത്‌ ഇ.ഡി.സിയുടെ പ്രത്യേക കൗണ്ടറും തുറന്നിട്ടുണ്ട്‌. പദ്ധതിയുടെ ഭാഗമായി നിരവധിയാളുകളാണ്‌ ഇവിടം സന്ദര്‍ശിച്ചത്‌.

Ads by Google
Saturday 10 Feb 2018 12.09 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW