Tuesday, August 14, 2018 Last Updated 8 Min 33 Sec ago English Edition
Todays E paper
Ads by Google
Saturday 10 Feb 2018 12.29 PM

10 വര്‍ഷം പട്ടിണിക്കിട്ട് മുത്തച്ഛ​ന്റെ കൊടിയ പീഡനം; രക്ഷപ്പെടുമ്പോള്‍ വെറും 16 കിലോ ഭാരം, ലോകത്തെ ഞെട്ടിച്ച് 20കാരിയുടെ രൂപം

uploads/news/2018/02/191169/body.jpg

ക്യോട്ടോ : എല്ലും തോലുമായ തന്റെ രൂപത്തിലും ഭാവത്തിലും തളരാതെ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ഒരു ജാപ്പനീസ് യുവതി. മുത്തച്ഛന്റെ തടവില്‍ ഭക്ഷണം പോലും ലഭിക്കാതെ പത്തു വര്‍ഷം മുമ്പ് കഴിഞ്ഞ ജപ്പാനീസ് യുവതിയാണ് തന്റെ പഴയ ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പങ്കു വച്ച് കെണ്ട് സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചത്.
കടുത്ത പീഡനവും ഭക്ഷണം കഴിക്കാത്തതും കാരണം എല്ലുംതോലുമായി 16 കിലോ ഭാരത്തിലെത്തിയ യുവതിയെ ആശുപത്രിയിലേക്ക് മാറ്റും മുമ്പ് എടുത്ത ഫോട്ടോകളാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. യുവതിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കാന്‍ ഒരു പത്തു മിനുറ്റ് താമസിച്ചിരുന്നെങ്കില്‍ മരണം സംഭവിക്കുമായിരുന്നു എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്ന് യുവതി പറഞ്ഞു.

യുവതി പോസ്റ്റ് ചെയ്ത് ചിത്രങ്ങള്‍ വ്യാജമാണെന്ന രീതിയില്‍ തുടക്കത്തില്‍ വലിയ എതിര്‍പ്പ് ഉണ്ടായി തുടര്‍ന്ന് ആശുപതിയിലുള്ള തന്റെ മറ്റു ചിത്രങ്ങളും യുവതി പോസ്റ്റ് ചെയ്തിരുന്നു. പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്റെ മുത്തച്ഛന്റെ സംരക്ഷണയില്‍ കഴിഞ്ഞിരുന്നപ്പോള്‍ തനിക്കു നേരിട്ട ദുരിതങ്ങളെക്കുറിച്ചും അപ്പോഴത്തെ തന്റെ ചിത്രങ്ങളുമാണ് യുവതി ട്വിറ്ററിലൂടെ പങ്കു വച്ചത്. ആഹാരം ലഭിക്കാതെ 16 കിലോ ഭാരത്തിലെത്തിയിരുന്ന യുവതിയുടെ ശരീരത്തിലെ എല്ലുകളെല്ലാം പുറത്തു വന്നിരുന്നു. ശരീരത്തില്‍ മാംസമില്ലാത്ത ഫോട്ടോകളാണ് യുവതി ഷെയര്‍ ചെയ്തത്.

uploads/news/2018/02/191169/body-1.jpg

മുത്തച്ഛന്‍ തനിക്ക് ആഹാരം നിഷേധിക്കുകയും ആഹാരം കഴിക്കുന്നതായി കണ്ടെത്തിയാല്‍ വയറ്റില്‍ ചവിട്ടി കഴിച്ച ആഹാരം ഛര്‍ദ്ദിപ്പിക്കുമായിരുന്നു എന്നും യുവതി പറഞ്ഞു. പീഡനം അനുഭവിക്കുന്നവരും ആഹാരം കഴിക്കാന്‍ സാധിക്കാത്തവരും സഹായം ആവശ്യപ്പെടാന്‍ ഒട്ടും വൈകരുതെന്നും തന്റെ പോസ്റ്റിലൂടെ യുവതി പറയുന്നുണ്ട്. പത്തു വര്‍ഷങ്ങള്‍ക്കു ശേഷം 20 വയസ്സുകാരിയായ യുവതി ഇപ്പോള്‍ ആരോഗ്യവതിയാണ്. എന്നാല്‍ തന്നെ പീഡിപ്പിച്ച മുത്തച്ഛനെതിരെ എന്തെങ്കിലും തരത്തിലുള്ള നടപടി എടുത്തതായോ മറ്റു വിവരങ്ങളോ വ്യക്തമല്ല.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW