Sunday, February 18, 2018 Last Updated 46 Min 24 Sec ago English Edition
Todays E paper
Ads by Google
Sunday 11 Feb 2018 01.30 AM

'അതിഥി' യായി ലാല്‍

uploads/news/2018/02/191323/sun5.jpg

സിനിമയുടെ അണിയറപ്രവര്‍ത്തകരെയും ആരാധകരെയും ആകാംക്ഷയില്‍ ആറാടിച്ച്‌ മൂന്ന്‌ ചിത്രങ്ങളില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തുന്നു. ഈ മൂന്ന്‌ സിനികളും ഈ വര്‍ഷം തന്നെ തീയറ്ററുകളിലെത്തുന്ന രീതിയിലാണ്‌ അണിയറപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്‌.
അതിഥി വേഷത്തിലാണെങ്കിലും സിനിമയുടെ കഥാഗതിയെ മുന്നോട്ട്‌ നയിക്കുന്ന കഥാപാത്രമായാണ്‌ ലാല്‍ വേഷമിടുന്നത്‌. ഈ ചിത്രങ്ങളുടെ പ്രാരംഭ ചര്‍ച്ചകള്‍ തുടങ്ങിയ സമയത്തൊന്നും ലാല്‍ അഭിനയിക്കുന്ന കാര്യത്തില്‍ യാതൊരു വ്യക്‌തതയുമുണ്ടായിരുന്നില്ല. ഒടുവിലാണ്‌ കാര്യങ്ങള്‍ മാറിമറഞ്ഞത്‌.
ലാലിന്റെ വേഷപകര്‍ച്ചയോടെ ഈ മൂന്ന്‌ സിനിമകള്‍ക്കും പുതിയ മാനങ്ങള്‍ കൈവന്നിരിക്കുകയാണ്‌. അജോയ്‌ വര്‍മ്മ സംവിധാനം ചെയ്ുന്ന നയീരാളിയിലും ശ്രീകുമാര്‍ മേനോന്റെ ഒടിയനിലുമാണ്‌ ലാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്‌. അതിനിടയിലാണ്‌ ഈ സിനിമകള്‍ക്കായി ലാല്‍ ഡേറ്റ്‌ നല്‍കിയിരിക്കുന്നത്‌.
മലയാളത്തിലെ എക്കാലത്തേയും ഹിറ്റ്‌ കൂട്ടുകെട്ടായ മോഹന്‍ലാല്‍-രഞ്‌ജിത്‌ ടീം വീണ്ടും ഒന്നിക്കുകയാണ്‌. 'ഒരു ബിലാത്തി കഥ' എന്ന്‌ പേരിട്ട സിനിമ പൂര്‍ണമായും ലണ്ടനിലാണ്‌ ചിത്രീകരിച്ചരിക്കുന്നത്‌. സിനിമയില്‍ മണിയന്‍ പിള്ളരാജുവിന്റെ മകന്‍ നിരഞ്‌ജാണ്‌ നായകന്‍.
ഷെബി സംവിധാനം ചെയ്‌ത് ബോബി എന്ന ചിത്രത്തില്‍ നിരഞ്‌ജ് നായകനായിരുന്നുവെങ്കിലും സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. കലാഭവന്‍ ഷാജോണ്‍, സുരേഷ്‌ കൃഷ്‌ണ, കോട്ടയം നസീര്‍, ദിലീഷ്‌ പോത്തന്‍, അനു സിതാര, കനിഹ, ജൂവല്‍ മേരി തുടങ്ങിയവരാണ്‌ മറ്റ്‌ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. മഹാസുബൈര്‍ നിര്‍മ്മിക്കുന്ന ബിലാത്തി കഥയുടെ തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത്‌ സേതുവാണ്‌.
പ്രേക്ഷകരെ ഞെട്ടിച്ച്‌ നിവിന്‍ പോളിയാണ്‌ തന്റെ പുതിയ ചിത്രമായ 'കായംകുളം കൊച്ചുണ്ണി'യില്‍ മോഹന്‍ ലാല്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്ന കാര്യം പുറത്തുവിട്ടത്‌. മുന്‍പ്‌ ഈ വേഷം ചെയ്യുമെന്ന്‌ പറഞ്ഞ്‌ കേട്ടത്‌ ശരത്‌കുമാറിന്റെ പേരായിരുന്നു. റോഷന്‍ ആന്‍ഡ്രൂസാണ്‌ ചിത്രത്തിന്റെ സംവിധായകന്‍.
കള്ളന്‍ കൊച്ചുണ്ണിയുടെ സഹവര്‍ത്തിയായ ഇത്തിക്കരപ്പക്കിയായിട്ടായിരിക്കും മോഹന്‍ ലാല്‍ കായംകുളം കൊച്ചുണ്ണിയില്‍ വേഷമിടുക. ഈ വേഷത്തിനായി മറ്റാരെയും തങ്ങള്‍ക്ക്‌ ചിന്തിക്കാനാവുമായിരുന്നില്ല എന്നും ഈ കഥാപാത്രം സ്വീകരിച്ചതിന്‌ മോഹന്‍ ലാലിനോട്‌ നന്ദി പറയുന്നുവെന്നും റോഷന്‍ വ്യക്‌തമാക്കിയിരുന്നു. ബോബി - സഞ്‌യ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ഉഡുപ്പിയില്‍ പുരോഗമിക്കുകയാണ്‌. ഗോകുലം ഗോപാലനാണ്‌ നിര്‍മ്മാതാവ്‌.
റിമ കല്ലിങ്കല്‍ മുഖ്യവേഷത്തില്‍ എത്തുന്ന സിനിമ 'അറബികടലിന്റെ റാണി- ദി മെട്രോവുമണ്‍' എന്ന ചിത്രത്തിലും മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തുന്നു. എം.പത്മകുമാറും എസ്‌.സുരേഷ്‌ബാബുവും ചേര്‍ന്നാണ്‌ സിനിമ സംവിധാനം ചെയ്യുന്നത്‌.
മെട്രോമാന്‍ ഇ ശ്രീധരനായാണ്‌ ചിത്രത്തില്‍ മോഹന്‍ലാല്‍ വേഷമിടുന്നത്‌. ചിത്രത്തില്‍ ഇ. മാധവന്‍ എന്ന പേരിലാകും ഈ കഥാപാത്രം അറിയപ്പെടുന്നത്‌. എം.യു പ്രവീണും എസ്‌. സുരേഷ്‌ ബാബുവും ചേര്‍ന്ന്‌ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട്‌ കുതിക്കുകയാണ്‌. എന്നാല്‍ അണിയറ പ്രവര്‍ത്തകര്‍ ഈ വാര്‍ത്തയ്‌ക്ക് സ്‌ഥിരീകരണം നല്‍കിയിട്ടില്ല.

എം.എ ബൈജു

Ads by Google
Sunday 11 Feb 2018 01.30 AM
YOU MAY BE INTERESTED
TRENDING NOW