ഷാജന് സി. മാത്യു
മലയാളികളുടെ ആസ്വാദന ശീലങ്ങളില്‍ മുന്തിയ സ്ഥാനമുണ്ട് സിനിമാ ഗാനങ്ങള്‍ക്ക്.
പ്രഗത്ഭരായ രചയിതാക്കളും സംഗീതജ്ഞരും ഗായകരും അനേകമനേകം ഗാനങ്ങള്‍ മലയാളിക്ക് സമ്മാനിച്ചു. ഓരോ ഗാനത്തിനും ഓരോ കഥയുണ്ട്. അത്തരം കഥകള്‍ എന്നും ആസ്വാദ്യകരവുമാണ്.
പാട്ടുകളുടെ പിന്നാമ്പുറത്തെ കഥകളും അവ സമ്മാനിച്ച പ്രഗത്ഭരുടെ ജീവിതവും ലളിതവും ആസ്വാദ്യവുമായ വാക്കുകളില്‍ അവതരിപ്പിക്കുന്ന പുസ്തകമാണ് ഗ്രാമഫോണ്‍.
അതിപ്രശസ്തരേപ്പോലെ തന്നെ അപ്രശസ്തരെയും കഴിവുണ്ടായിട്ടും പ്രശസ്തി വഴിമാറി നിന്നവരെയും ഈ പുസ്തകത്തില്‍ കാണാം.
"കാറ്റുവന്നു നിന്റെ കാമുകന് വന്നു" തുടങ്ങിയ നിത്യഹരിതഗാനങ്ങള്‍ എഴുതിയിട്ടും സിനിമയില്‍ നിന്ന് പ്രതിഫലമൊന്നും കിട്ടാതിരുന്ന ജി.കെ. പള്ളത്ത്, "എല്ലാ ദു:ഖവും എനിക്കു തരൂ" എന്ന സൂപ്പര്‍ ഹിറ്റ് ഗാനമൊരുക്കിയിട്ടും അറിയപ്പെടാതെ പോയ ടി.വി. ഗോപാലകൃഷ്ണന്, കലാഭവന്‍ മണിയിലൂടെ പ്രശസ്തമായ പല നാടന്‍ പാട്ടുകളുടെയും സ്രഷ്ടാവായ അറുമുഖന് വെങ്കിടങ്ങ് തുടങ്ങിയവര്‍ ഇതില്‍ ചിലര്‍ മാത്രം.
ജീവന് ബുക്സ്
ഭരണങ്ങാനം
വില: 180 രൂപ