Saturday, May 26, 2018 Last Updated 1 Min 30 Sec ago English Edition
Todays E paper
Ads by Google
Monday 12 Feb 2018 04.29 PM

ചക്കക്കുരുവിന് കിലോയ്ക്ക് വില 3500: ഇത് യഥാര്‍ത്ഥത്തില്‍ ചക്കക്കുരു ആണോ? സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നുള്ള റിപ്പോര്‍ട്ട് ഇങ്ങനെ

uploads/news/2018/02/191695/chkka-kuruu.jpg
jackfruit seeds value in supermarket

ചക്ക മലയാളികളുടെ ഇഷ്ടവിഭവമാണ്. ചക്ക കൊണ്ട് പലതരം വിഭവങ്ങള്‍ നമ്മള്‍ ഉണ്ടാക്കാറുണ്ട്. എന്നാല്‍ ലുലുവില്‍ ചക്കക്കുരുവിന് കിലോയ്ക്ക് 3500 രൂപ എന്ന വാര്‍ത്ത എല്ലാവരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. സംഭവം ശരിയാണ്. കാഴ്ചയില്‍ തനി ചക്കക്കുരു, എന്നാല്‍ ബ്രസീല്‍ നട്ടായിരുന്നു ചക്കക്കുരു എന്ന പേരില്‍ പ്രചരിച്ചത്. കാഴ്ചയിലെ സാമ്യം ഒഴിവാക്കിയാല്‍ ബ്രസീല്‍ നട്ടിന് ചക്കകുരുവുമായി ഒരു ബന്ധവുമില്ല. രുചിയിലും ഗുണത്തിലും വ്യത്യസ്തന്‍. വില കിലോക്ക് 3000 മുതല്‍ 3500 രൂപ വരെ വരും.

uploads/news/2018/02/191695/brsil-nuts.jpg
brazil nuts value in supermarket

സൗത്ത് അമേരിക്കയില്‍ വിപുലമായി കൃഷി ചെയ്യപ്പെടുന്ന ഒരിനം മരത്തില്‍ നിന്നാണ് ബ്രസീല്‍ നട്ട് കേരളത്തിലെ വിപണികളില്‍ എത്തുന്നത്. സെലെനിയം ധാരാളമായി അടങ്ങിയ ബ്രസീല്‍ നട്ടിന് കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാനുള്ള കഴിവുണ്ട്. നാരുകള്‍, പ്രോട്ടീന്‍ നിരവധി വൈറ്റമിന്‍ എന്നിവയുടെ സമ്പന്ന കലവറയാണ് ബ്രസീല്‍നട്ട്. തിയാമിന്‍, മഗ്നീനീഷ്യം,സെലേനിയം,ഫോസ്ഫറസ്, സിങ്ക്,മാഗനീസ്, വിറ്റാമിന്‍ ഇ, ഒമേഗാ 6 ഫാറ്റി ആസിഡുകള്‍ എന്നിവ ഇവയില്‍ ചിലത് മാത്രം. പ്രായമായവര്‍ക്കും ഗര്‍ഭിണികള്‍ക്കും വരെ നല്ലതാണ് ബ്രസീല്‍ നട്ട്. ഇതില്‍ നിന്ന് എണ്ണയും എടുക്കാറുണ്ട്. അമിതവണ്ണം കുറയ്ക്കാനും ഇത് നല്ലതാണ്.

ബ്രസീല്‍ നട്ട് ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് കാന്‍സര്‍ തടയുന്നതിന് സഹായിക്കും. കുടുക്കയുടെ ആകൃതിയില്‍ ഉള്ളതും തേങ്ങാ പോലെ കട്ടിയുള്ളതുമായ തോടിനുള്ളില്‍ ത്രികോണാകൃതിയില്‍ നിരവധി പരിപ്പ് ഉണ്ടാകും. ഇത് പാകമാകുമ്പോള്‍ താനേ പൊട്ടിയാണ് നട്ടുകള്‍ പുറത്ത് വരുന്നത്.

Ads by Google
Monday 12 Feb 2018 04.29 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW