Monday, September 24, 2018 Last Updated 10 Min 8 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Feb 2018 01.56 AM

കരിയിലയ്‌ക്ക്‌ തീയിടുന്നതിനിടെ പൊള്ളലേറ്റ്‌ വയോധികന്‍ മരിച്ചു

uploads/news/2018/02/191855/k12.jpg

തൊടുപുഴ: തോട്ടത്തിലെ കരിയിലയ്‌ക്ക്‌ തീയിടുന്നതിനിടെ പൊള്ളലേറ്റ്‌ വയോധികന്‍ മരിച്ചു. കുമാരമംഗലം വടക്കേടത്ത്‌ കൃഷ്‌ണന്‍ നായര്‍ (കൊച്ചേട്ടന്‍-82) ആണു മരിച്ചത്‌. ഇന്നലെ ഉച്ചയ്‌ക്ക്‌ ഒന്നിനാണ്‌ സംഭവം.

വീടിന്‌ സമീപത്തെ റബര്‍ തോട്ടത്തിലെ കരിയിലയ്‌ക്ക്‌ തീയിടുമ്പോള്‍ തീ ആളിപ്പടരുകയായിരുന്നു. തോട്ടത്തിലെ അടിക്കാട്‌ ഉണങ്ങിക്കിടന്നതിനാല്‍ തീ ആളിപ്പടരുകയും കൃഷ്‌ണന്‍നായര്‍ ഇതില്‍പ്പെടുകയായിരുന്നു. അയല്‍വാസികളാണ്‌ കൃഷ്‌ണന്‍ നായരെ തോട്ടത്തില്‍ നിന്ന്‌ പുറത്തെത്തിച്ചത്‌. മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

തോട്ടത്തിലെ അടിക്കാടും സമീപത്ത്‌ നിരത്തിയിട്ടിരുന്ന പലകയും കത്തി നശിച്ചു. അയല്‍വാസികളും അഗ്നിശമന സേനയും ചേര്‍ന്ന്‌ തീകെടുത്തിയതിനാല്‍ കൂടുതല്‍ സ്‌ഥലത്തേക്ക്‌ തീ പടര്‍ന്നില്ല.സംഭവ സമയത്ത്‌ കൃഷ്‌ണന്‍ നായരുടെ ഭാര്യ ലളിത അടുത്ത ബന്ധുവും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്‌ഥാന വര്‍ക്കിങ്‌ പ്രസിഡന്റുമായിരുന്ന മാരിയില്‍ കൃഷ്‌ണന്‍ നായരുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു. മക്കള്‍: സതീശന്‍ (എന്‍ജിനിയര്‍, മുംബൈ), സജീവ്‌, സനല്‍(എന്‍ജിനിയര്‍, ബംഗളൂരു). മരുമക്കള്‍: ലക്ഷ്‌മി, സുമി, അഞ്‌ജന. സംസ്‌കാരം ഇന്ന്‌ നാലിന്‌ വീട്ടുവളപ്പില്‍.

Ads by Google
Tuesday 13 Feb 2018 01.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW