Thursday, February 22, 2018 Last Updated 22 Min 12 Sec ago English Edition
Todays E paper
Ads by Google
എസ്‌. നാരായണന്‍
Tuesday 13 Feb 2018 01.57 AM

ആ 'പ്രഫസര്‍' ആര്‌ ? ഐ.പി.എസ്‌. ഉന്നതന്‌ വ്യാജ പാസ്‌പോര്‍ട്ടെന്ന്‌ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌; അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ ആഭ്യന്തരവകുപ്പിനു നല്‍കിയ ഐ.ബി. റിപ്പോര്‍ട്ട്‌ മുക്കി ?

uploads/news/2018/02/191857/k2.jpg

തിരുവനന്തപുരം: കേരളത്തിലെ ഒരു ഐ.പി.എസ്‌. ഉന്നതനു വ്യാജ പാസ്‌പോര്‍ട്ടുണ്ടെന്നു കേന്ദ്ര ഇന്റലിജന്‍സ്‌ ബ്യൂറോ റിപ്പോര്‍ട്ട്‌. ഇതേക്കുറിച്ചു വിശദമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ ആഭ്യന്തരവകുപ്പിനു നല്‍കിയ ഐ.ബി. റിപ്പോര്‍ട്ട്‌ വെളിച്ചം കണ്ടില്ല.

കോളജ്‌ പ്രഫസറെന്ന നിലയിലാണ്‌ ഐ.പി.എസ്‌. ഉന്നതന്‍ പാസ്‌പോര്‍ട്ട്‌ സംഘടിപ്പിച്ചത്‌. കേരളത്തിലെ വിമാനത്താവളങ്ങള്‍ ഒഴിവാക്കി ചെന്നൈ, ബംഗളുരു, മുംബൈ, ഡല്‍ഹി വിമാനത്താവളങ്ങള്‍ വഴി ഇദ്ദേഹം വ്യാജ പാസ്‌പോര്‍ട്ട്‌ ഉപയോഗിച്ചു യാത്രചെയ്‌തെന്നു റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്‌.

വ്യത്യസ്‌ത മേല്‍വിലാസങ്ങളും ജോലിയും കാണിച്ച്‌, രണ്ടു പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിച്ച്‌ മുതിര്‍ന്ന ഐ.പി.എസ്‌. ഉദ്യോഗസ്‌ഥന്‍ വിദേശപര്യടനമടക്കം നടത്തിയെന്ന റിപ്പോര്‍ട്ട്‌ ആഭ്യന്തരവൃത്തങ്ങളില്‍ അമ്പരപ്പുളവാക്കി.

ഇദ്ദേഹം ഉപയോഗിച്ച രണ്ടു പാസ്‌പോര്‍ട്ടുകളുടെ നമ്പരും ഐ.ബി. റിപ്പോര്‍ട്ടിലുണ്ട്‌. ഉദ്യോഗസ്‌ഥനെതിരേ കേന്ദ്രതലത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്നാണു സൂചന.

ഐ.പി.എസ്‌. ഓഫീസറെന്ന നിലയില്‍ കൊച്ചിയിലെ സ്വന്തം വീടിന്റെ വിലാസത്തിലാണ്‌ ഇദ്ദേഹത്തിന്റെ യഥാര്‍ഥ പാസ്‌പോര്‍ട്ട്‌. ഔദ്യോഗികാവശ്യങ്ങള്‍ക്കും മറ്റും ഇതാണ്‌ ഉപയോഗിക്കുന്നത്‌. അതേസമയം, കൊച്ചിയില്‍ത്തന്നെ മാതാവിന്റെ പേരിലുള്ള വീട്ടുവിലാസത്തില്‍, കോളജ്‌ പ്രഫസറെന്നു കാണിച്ചാണു വ്യാജ പാസ്‌പോര്‍ട്ട്‌.

ഇദ്ദേഹം വ്യാജ പാസ്‌പോര്‍ട്ട്‌ ഉപയോഗിക്കുന്ന വിവരം മുന്‍സര്‍ക്കാരിന്റെയും ഈ സര്‍ക്കാരിന്റെയും ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടിയുണ്ടായില്ല. എന്നാല്‍, ഈ ഉദ്യോസ്‌ഥന്റെ ഓരോ നീക്കവും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ കര്‍ശന നിരീക്ഷണത്തിലാണ്‌.

Ads by Google
എസ്‌. നാരായണന്‍
Tuesday 13 Feb 2018 01.57 AM
YOU MAY BE INTERESTED
TRENDING NOW