Saturday, May 26, 2018 Last Updated 2 Min 43 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Feb 2018 02.20 AM

ഇന്ന്‌ നിങ്ങള്‍ക്കെങ്ങിനെ ? 13.02.2016

uploads/news/2018/02/191896/nithyam.jpg

മേടം - കഷ്‌ടപ്പെടുന്നവരെ സഹായിക്കാനുള്ള മനസ്സുണ്ടാകും. ബന്ധുക്കളില്‍നിന്നു പലവിധ സഹായങ്ങള്‍ പ്രതീക്ഷിക്കാം. പതിവിലുമധികം ദൂരയാത്രകള്‍ ഉണ്ടാകും.

ഇടവം - ഉന്നത വ്യക്‌തികളുമായുള്ള സൗഹൃദം ഗുണം ചെയ്യും. കര്‍മരംഗത്ത്‌ പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ ഉണ്ടാകും. ധനപരമായ ഇടപാടുകളില്‍ ജാഗ്രത പുലര്‍ത്തണം.

മിഥുനം - ബിസിനസ്സില്‍ പുതിയ എതിരാളികള്‍ ഉണ്ടാകും. കേസുകളില്‍ അനുകൂല വിധി ഉണ്ടാകും. വാഹനം വാങ്ങാനുള്ള തീരുമാനം തല്‍ക്കാലം മാറ്റിവയ്‌ക്കേണ്ടി വരും.

കര്‍ക്കടകം - സാമ്പത്തികമായും തൊഴില്‍പരമായും മെച്ചപ്പെടും. മാതാവിന്റെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ കഴിയും. സന്താനങ്ങളെക്കുറിച്ച്‌ ഉത്‌കണ്‌ഠ വേണ്ട.

ചിങ്ങം - ദൈവികാനുഷ്‌ഠാനങ്ങള്‍ക്കു പ്രാധാന്യം നല്‍കും. ലഘുവായ ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെടും. പ്രതിസന്ധികളെ അതിജീവിക്കാനാകും.

കന്നി - വസ്‌തു സംബന്ധമായ കാര്യങ്ങളില്‍ ചതി, വഞ്ചന എന്നിവ പ്രത്യേകം ശ്രദ്ധിക്കണം. ഭാവിയിലേക്കു ഗുണകരമായ ചില കാര്യങ്ങളില്‍ ഇറങ്ങിത്തിരിക്കും. വാക്കുകള്‍ വളരെ ശ്രദ്ധിച്ച്‌ ഉപയോഗിക്കണം. ആത്മവിശ്വാസം വര്‍ധിക്കും.

തുലാം - വീട്ടിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ കഴിയും. കര്‍മ്മരംഗത്തു സ്‌ഥിരത കൈവരും. അറിയാതെ ചില തെറ്റായ പ്രവര്‍ത്തനങ്ങളില്‍ അകപ്പെടാനിടയുണ്ട്‌. സന്താനങ്ങളുടെ ആരോഗ്യകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. പഴയ ചില സൗഹൃദങ്ങള്‍ പുതുക്കാന്‍ കഴിയും.

വൃശ്‌ചികം - അതിനാല്‍ കുടുംബകാര്യങ്ങള്‍ ചിലതു വിട്ടുപോകാനിടയുണ്ട്‌. കര്‍മരംഗത്ത്‌ അപ്രതീക്ഷിതമായ ഗുണാനുഭവങ്ങള്‍ക്കു സാധ്യതയുണ്ട്‌. സ്‌നേഹിതന്മാര്‍ക്ക്‌ ഗുണകരമായ കാര്യങ്ങള്‍ ചെയ്യും. പൈതൃക കാര്യങ്ങളുമായി ബന്ധപപെട്ടു പ്രവര്‍ത്തിക്കേണ്ടിവരും.

ധനു - സര്‍ക്കാരില്‍നിന്നു സാമ്പത്തിക സഹായം ലഭിക്കും. മാനസികമായി ഉത്സാഹം വര്‍ധിക്കും. സുഹൃത്തുക്കളുമായി കൂടുതല്‍ സമയം ചെലവഴിക്കും. പുതിയ വാഹനത്തിനായി ശ്രമിക്കും. ഭാഗ്യപരീക്ഷണങ്ങള്‍ക്കു കാലം ഗുണകരമാണ്‌.

മകരം - പഴയ ചില കാര്യങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കേണ്ടിവരും. ഗൃഹനിര്‍മ്മാണത്തിനു മുതിരും. അന്യദേശത്തുള്ളവര്‍ക്കു നാട്ടിലേക്കു അവധി ലഭിക്കും. ഗുരുജനങ്ങളില്‍ നിന്നു ഗുണാനുഭവങ്ങള്‍ ഉണ്ടാകും.

കുംഭം - പുതിയ നല്ല തൊഴിലവസരങ്ങള്‍ തേടിയെത്തും. മാതാവിന്റെ ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കണം. വ്യാപാരികള്‍ക്ക്‌ ആദായം വര്‍ധിക്കും. ദൂരയാത്രകള്‍ ചെയ്യേണ്ടിവരും. സുഹൃത്തുക്കള്‍ മുഖാന്തരം നല്ല ചില അനുഭവങ്ങള്‍ ഉണ്ടാകും. പുതിയ വ്യാപാരങ്ങളും കര്‍മശാഖകളും തുടങ്ങിയാല്‍ നന്നാകും.

മീനം - വേണ്ടപ്പെട്ടവര്‍ക്കായി ത്യാഗം സഹിക്കാനുള്ള മനഃസ്‌ഥിതി ഉണ്ടാകും. പല കാര്യങ്ങള്‍ക്കും ചെറിയ കാലതാമസം ഉണ്ടാകാനിടഉണ്ട്‌. രോഗാവസ്‌ഥയിലുള്ളവര്‍ക്കു ഗണ്യമായ മാറ്റം ഉണ്ടാകും.

- അനില്‍ പെരുന്ന - 9847531232

Ads by Google
Tuesday 13 Feb 2018 02.20 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW