Thursday, February 22, 2018 Last Updated 13 Min 2 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Feb 2018 11.53 AM

ഷവോമിയുടെ സ്മാര്‍ട്ട്‌ഫോണുകൾ ഇനി 24 മണിക്കൂറിനുള്ളില്‍ വീട്ടിലെത്തും

xiaomi

ഓണ്‍ലൈന്‍ വ്യാപാരം ഉഷാറാക്കാന്‍ പുതിയ പരീക്ഷണം തുടങ്ങിയിരിക്കുകയാണ് ഷവോമി. ഇനി ഷവോമിയുടെ സ്മാര്‍ട്ട്‌ഫോണ്‍ ഓര്‍ഡര്‍ ചെയ്ത് ദിവസങ്ങള്‍ കാത്തിരിക്കണ്ട.

സ്മാർട്ട്ഫോണ്‍ അതേ ദിവസം തന്നെ വീട്ടില്‍ എത്തും. ഈ സേവനത്തിന് അവര്‍ അധികം പൈസ വാങ്ങുന്നില്ലെന്നതും ഉപയോക്താക്കളെ ആകർഷിച്ചേക്കും.

ഈ സേവനം എംഐ സ്റ്റോര്‍ ആപ്പിലൂടെയും എംഐ.കോമിലൂടെയും (Mi.com) ബുക്കു ചെയ്യുന്നവര്‍ക്കാണ് നല്‍കുന്നത്. രാവിലെ 9.30നും വൈകീട്ട് 4.30നും ഇടയില്‍ ചെയ്യുന്ന ഓര്‍ഡറുകള്‍ക്കേ അതേദിവസം എത്തിച്ചു കൊടുക്കുകയുള്ളു. എന്നാൽ, ’ക്യാഷ് ഓണ്‍ ഡെലിവറി’ ലഭ്യമല്ല.

പരീക്ഷണാര്‍ഥം ബെംഗളൂരുവിലാണ് ആദ്യം തുടങ്ങിയിരിക്കുന്നത്. ഇപ്രകാരം ഷവോമി റെഡ്മി നോട്ട് 4, റെഡ്മി 4, റെഡ്മി Y1, റെഡ്മി 5A, Mi Max 2, Mi A1 ഈ മോഡലുകള്‍ മാത്രമാണ് ഓര്‍ഡര്‍ ചെയ്യാനാകുന്നത്.

Ads by Google
TRENDING NOW