Monday, August 20, 2018 Last Updated 32 Min 21 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Feb 2018 01.00 PM

ഇവിടെ മാത്രമല്ല അങ്ങ് ഹിന്ദിയിലും കുഞ്ചാക്കോ ബോബന് നല്ല പിടിയാ: ചാക്കോച്ച​ന്‍ നോര്‍ത്തില്‍ താരമായതിങ്ങനെ

uploads/news/2018/02/191938/chackochan.jpg

നോര്‍ത്ത് ഇന്ത്യയില്‍ താരമായിരിക്കുകയാണ് മലയാളികളുടെ സ്വന്തം ചാക്കോച്ചന്‍. സിനിമയിലല്ല എന്നുമാത്രം, അന്യഭാഷകളില്‍ അഭിനയിക്കാത്ത ചാക്കോച്ചന്‍ എങ്ങനെ താരമായി എന്നല്ലേ ? ഉത്തരേന്ത്യയില്‍ പുറത്തിറങ്ങുന്ന ഹിന്ദുസ്ഥാന്‍ ജോബ് സെര്‍ച്ച് എന്ന ഹിന്ദി പത്രത്തില്‍ പരസ്യ മോഡലായാണ് ചാക്കോച്ചന്‍ എത്തിയത്.

ഒരിടത്ത് ഒരു പോസ്റ്റുമാന്‍ എന്ന ചിത്രത്തില്‍ പോസ്റ്റ്മാനായി നില്‍ക്കുന്ന ഫോട്ടോയാണ് പത്രത്തില്‍ പരസ്യമായി എത്തിയത്. പത്രത്തിന്റെ ഒന്നാം പേജില്‍ തന്നെയാണ് താരത്തിന്റെ പോസ്റ്റര്‍ അടിച്ച് വന്നത്. ബിഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഡല്‍ഹി എന്നീ സ്ഥലങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന തൊഴില്‍ വാരികയാണ് ഹിന്ദുസ്ഥാന്‍ ജോബ് സെര്‍ച്ച്. ഇതോടെ ട്രോളന്മാരും രംഗത്തെത്തി. കുഞ്ചാക്കോ ബോബന് ഇവിടെ മാത്രമല്ലടാ അങ്ങ് നോര്‍ത്തിലുമുണ്ടെടാ പിടി.... - എന്നാണ് ട്രോളന്മാര്‍ പറയുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW