Monday, August 20, 2018 Last Updated 33 Min 7 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Feb 2018 01.07 PM

ഇഷ്ടപ്പെട്ട എന്തും പണം കൊടുത്തു വാങ്ങുന്ന സല്‍മാന്‍ ഖാന് ഇവിടെ പിഴച്ചു: പണത്തിനു മുകളില്‍ സ്നേഹമാണെന്ന് ഇയാള്‍ തെളിയിച്ചു

uploads/news/2018/02/191939/salman.jpg

ഇഷ്ടപ്പെട്ടത് സ്വന്തമാക്കാന്‍ പണം ഒരു പ്രശ്നമല്ലാത്ത ആളാണ് ബോളിവുഡിന്റെ മസില്‍മാന്‍ സല്‍മാന്‍ഖാന്‍. എന്നാല്‍ മണിക്കൂറില്‍ 42 കിലോമീറ്റര്‍ വേഗതയില്‍ നടക്കുന്ന അപൂര്‍വ്വയിനത്തിലുള്ള കുതിരയെ സ്വന്തമാക്കാനുള്ള സല്‍മാന്റെ മോഹം ഇപ്പോള്‍ ആകെ പ്രശ്‌നത്തിലായിരിക്കുകയാണ്. ലോകത്തില്‍ ആകെ മൂന്ന് കുതിരകള്‍ മാത്രം അവശേഷിക്കുന്നവയില്‍ ഒന്നിനെ സ്വന്തമാക്കാനുള്ള നടന്റെ ആഗ്രഹമാണ് നടക്കാതെ പോയത്.

കുതിരകളില്‍ ഒരെണ്ണം ഇന്ത്യയിലും മറ്റു രണ്ടെണ്ണം അമേരിക്കയിലും കാനഡയിലുമാണ്. ഇന്ത്യയിലെ കുതിരയാകട്ടെ ഗുജറാത്തിലെ സൂറത്തിലാണ് ഉടമയ്ക്കൊപ്പം ഇപ്പോള്‍ ഉള്ളത്. അഞ്ച് വയസ് പ്രായമുള്ളപ്പോഴാണ് സിറാജ് പഠാന്‍ എന്നയാള്‍ 15.5 ലക്ഷം രൂപയ്ക്ക് കുതിരയെ വാങ്ങുന്നത്. പ്രവാചകനായ മുഹമ്മദ് നബിയുടെ കുതിരയുടെ പേരായ സാഖബ് എന്നാണ് കുതിരയുടെ പേര്. പ്രവാചകനായ മുഹമ്മദ് നബിയുടെ കുതിരയുടെ പേരാണ് സാഖബ്. സിന്ധി ഇനത്തില്‍ പെട്ട കുതിര പാക്കിസ്ഥാന്‍ സിന്ധി ഇനത്തില്‍ പെട്ട പെണ്‍കുതിരയുടെ കുട്ടിയാണ്. രാജസ്ഥാനി സുതര്‍വാലി ഇനത്തില്‍ പെട്ട പെണ്‍കുതിരയുടെ ഇണയായിരുന്നു ഈ കുതിര. 19 കുതിരയോട്ട മല്‍സരങ്ങളിലും തുടര്‍ച്ചയായി ജയിച്ച കുതിരയാണിത്. എന്നാല്‍ സാഖബിനെ ഇത്തരത്തില്‍ കുതിരയോട്ട മല്‍സരങ്ങളില്‍ പങ്കെടുപ്പിച്ചിട്ടില്ല. ഇത്രയും വര്‍ഷം ജീവനായി കൊണ്ടു നടന്ന കുതിരയേക്കാള്‍ വലുതല്ല ഉടമയ്ക്ക് 2 കോടി രൂപ.

മണിക്കൂറില്‍ 43 കി.മി വേഗതയില്‍ മണിക്കൂറുകളോളം നടക്കാന്‍ കഴിയുമെന്നതാണ് ഈ കുതിരയുടെ പ്രത്യേകത. കുതിരപ്പുറത്ത് ഇരിക്കുന്നയാളെ യാതൊരു തരത്തിലും ബുദ്ധിമുട്ടിക്കാതെയാണ് ഈ നടപ്പ്. കുതിരകളില്‍ ഈ പ്രത്യേകത വളരെ അപൂര്‍വമാണ്. ഈ കുതിരയെ സ്വന്തമാക്കാന്‍ രണ്ട് കോടിയാണ് സല്‍മാന്‍ വാഗ്ദാനം നല്‍കിയത്.

Ads by Google
Ads by Google
Loading...
TRENDING NOW