Monday, August 20, 2018 Last Updated 31 Min 33 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Feb 2018 06.45 PM

അതിസാഹസത്തിന് ഇന്ത്യ മുതിര്‍ന്നാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കും; നിര്‍മലാ സീതാരാമന് മറുപടിയുമായി പാകിസ്താന്‍

nirmala sitharaman, sunjuwan attack

ഇസ്ലാമാബാദ്: ജമ്മു കശ്മീരിലെ സൈനിക ക്യാമ്പിനു നേരെ കഴിഞ്ഞ ദിവസം നടത്തിയ ഭീകരാക്രമണത്തിന് പാകിസ്താന്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന ഇന്ത്യന്‍ പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന് മറുപടിയുമായി പാകിസ്താന്‍ രംഗത്ത്. ആക്രമണത്തില്‍ പാകിസ്താന്റെ പങ്ക് തെളിയാതെ ആരോപണങ്ങള്‍ ഉന്നയിക്കരുതെന്ന് പാക് പ്രതിരോധ മന്ത്രി ഖുറം ദസ്ടിഗര്‍ ഖാന്‍ പറഞ്ഞു. പാകിസ്താനെതിരെ നിരന്തരം ചാരവൃത്തി നടത്തുന്ന ഇന്ത്യ അതിന് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഏതെങ്കിലും തരത്തിലുള്ള അതിസാഹസത്തിന് ഇന്ത്യ മുതിര്‍ന്നാല്‍ അതേ നാണയത്തില്‍ പാകിസ്താനും മറുപടി നല്‍കും. ഭീകരാക്രമണത്തിന്റെ പേരില്‍ ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിന് മുതിര്‍ന്നാല്‍ പാകിസ്താന്‍ കൈയും കെട്ടി ഇരിക്കില്ലെന്നും അതേ അളവിലും തൂക്കത്തിലും തന്നെ തിരിച്ചടിയുണ്ടാവുമെന്നും ഖാന്‍ പറഞ്ഞു. പാകിസ്താന്റെ ഓരോ മണ്‍തരിയേയും എന്തുവില കൊടുത്തും സംരക്ഷിക്കാന്‍ ഭരണകൂടത്തിന് ബാദ്ധ്യതയുണ്ട്. അടിസ്ഥാനപരമയാ തെളിവുകളില്ലാതെ പാകിസ്താനെ കുറ്റപ്പെടുത്തുന്നത് ഇന്ത്യ നിറുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Ads by Google
Ads by Google
Loading...
TRENDING NOW