Sunday, February 18, 2018 Last Updated 0 Min 54 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Feb 2018 08.10 PM

ശുഹൈബിനെ കൊലപ്പെടുത്തിയ സംഭവം തന്നെ ഞെട്ടിച്ചുവെന്ന് രാഹുല്‍ ഗാന്ധി

rahul gandhi, youth congress,

ന്യൂഡല്‍ഹി: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ശുഹൈബിനെ കൊലപ്പെടുത്തിയ സംഭവം തന്നെ ഞെട്ടിച്ചുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ശുഹൈബിനെ കൊന്ന ഭീരുക്കളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും രാഹുല്‍ പറഞ്ഞു. ശുഹൈബിന്റെ കുടുംബങ്ങളെ തന്റെ അനുശോചനം അറിയിക്കന്നുവെന്നും അദ്ദേഹത്തിന്റെ അത്മാവിന് നിത്യശാന്തി നേരുന്നതായും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

തിങ്കളാഴ്ച രാത്രിയോടെയാണ് വാഗണ്‍ ആര്‍ കാറിലെത്തിയ നാലംഗ സംഘം തട്ടുകടയില്‍ ഇരുന്ന ശുഹൈബിനെ ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊന്നത്. കഴിഞ്ഞ മാസം എടയന്നൂരിലുണ്ടായ സി.പി.എം-കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ റിമാന്‍ഡിലായിരുന്ന ശുഹൈബ് ഈയിടെയാണ് പുറത്തിറങ്ങിയത്. ഇതിന്റെ തുടര്‍ച്ചയായിട്ടായിരുന്നു ആക്രമണം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW