Wednesday, November 14, 2018 Last Updated 13 Min 18 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Feb 2018 08.18 PM

രാത്രികാലങ്ങളില്‍ ചുവന്ന പര്‍ദ്ദ ധരിച്ച് ഉയരമുള്ള മതിലുകള്‍ ചാടി കടന്ന് ഒരാള്‍: ഭീതിയോടെ ഒരു നാട്

uploads/news/2018/02/191992/horer-men.jpg

കോഴിക്കോട് വെസ്റ്റ്ഹില്‍ ഭാഗങ്ങളില്‍ രാത്രികാലങ്ങളില്‍ വിവിധ വേഷത്തില്‍ എത്തുന്നയാള്‍ ഭീതിപരത്തുന്നു. ഇതോടെ നടക്കാവു പോലീസില്‍ നാട്ടുകാര്‍ പരാതി നല്‍കി. രാത്രി കാലങ്ങളില്‍ ചുവന്ന പര്‍ദ്ദ ധരിച്ച് ഇയാളെ കണ്ടവരുണ്ട്. ടീ ഷര്‍ട്ടും ജിന്‍സും ധരിച്ചു കണ്ടാവരും ഉണ്ട്. എന്നാല്‍ നാട്ടുകാര്‍ എത്ര പരിശ്രമിച്ചിട്ടും ഇയാളെ പിടികൂടാനായിട്ടില്ല.

ഉയരമുള്ള മതിലുകളില്‍ സ്‌പൈഡര്‍മാന്റെ വേഗതയില്‍ ചാടി മറിഞ്ഞ് ഇയാള്‍ അപ്രത്യക്ഷനാകുവെന്നു നാട്ടുകാര്‍ പറയുന്നു. രാത്രി വാതിലില്‍ തട്ടി ശബ്ദം ഉണ്ടാക്കുകയും മുറിയിലേയ്ക്കു ടോര്‍ച്ചു തെളിച്ചു ഭയപ്പെടുത്തുകയും ചെയ്യുന്നു. മോഷണമാണോ ഭീതി സൃഷ്ട്ടിക്കലാണോ ഇയാളുടെ ലക്ഷ്യം എന്നു വ്യക്തമല്ല. ഇതുമായി ബന്ധപ്പെട്ട സിസി ടിവി ദൃശ്യങ്ങള്‍ നാട്ടുകാര്‍ പോലീസിനു കൈമാറിട്ടുണ്ട്. ഇയാള്‍ വൃദ്ധയുടെ മാലപൊട്ടിച്ച് ഓടിയതായും നാട്ടുകാര്‍ പറയുന്നു.

Ads by Google
Tuesday 13 Feb 2018 08.18 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW