Saturday, October 20, 2018 Last Updated 20 Min 17 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Feb 2018 04.37 PM

രത്‌നധാരണത്തിലൂടെ സുരക്ഷയും ഉത്തേജനവും

uploads/news/2018/02/192251/joythi140218a.jpg

മിക്കവര്‍ക്കും സ്ഥിരമായി മനസിനെ നിയന്ത്രിച്ചുകൊണ്ടുപോകാന്‍ കഴിയുന്നില്ലാ എന്നുള്ളതാണ് സത്യം. ഇന്ന് മനുഷ്യനില്‍ മാനസിക ഉന്മേഷവും സുരക്ഷയും നിലനിര്‍ത്തിക്കൊണ്ടു പോകുവാന്‍ കഴിയുന്ന ഏറ്റവും ഉത്തമമായ വസ്തു ദൈവം ഭൂമിയില്‍ വരദാനമായി തന്ന രത്‌നങ്ങളാണ്.

ജീവിതവിജയത്തിന് വേണ്ടി എല്ലാവരും അത്യന്ത്യം ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. അതില്‍ ചിലര്‍ വിജയിക്കുന്നു. മറ്റു ചിലര്‍ പരാജയപ്പെടുന്നു. പരാജയപ്പെട്ടുവെന്നു കരുതി പരാജയത്തിന് അടിമയാകാതെ വിജയിക്കണം.

പരാജിതരാകാന്‍ കാരണം എന്താണെന്ന് വിലയിരുത്തിയാല്‍ അതിന്റെ 80 ശതമാനം കാരണക്കാരനും ആ വ്യക്തി തന്നെയായിരിക്കും. ചിലര്‍ അറിവില്ലായ്മകൊണ്ട് പരാജിതരാകുന്നു.

ചിലര്‍ അത്യാഗ്രഹം കൊണ്ട് പരാജിതരാകുന്നു. ചിലര്‍ ആര്‍ഭാടവും സുഖവും തേടിപ്പോകുന്നതുകൊണ്ട് പരാജിതരാകുന്നു. ചിലര്‍ അഹങ്കാരം കൊണ്ട് പരാജിതരാകുന്നു. 20 ശതമാനത്തോളം മറ്റുള്ളവരുടെ ചതികൊണ്ട് പരാജിതരാകുന്നു.

ചിലര്‍ ഭാഗ്യക്കുറവുകൊണ്ട് പരാജിതരാകുന്നു. ചിലര്‍ പാരമ്പര്യപ്രശ്‌നങ്ങള്‍ കൊണ്ട് പരാജിതരാകുന്നു. ഇങ്ങനെ പല രീതിയിലാണ് മനുഷ്യനെ പരാജയം ബാധിക്കുന്നത്.

പക്ഷേ, ഇതില്‍ ഏത് നിലവാരത്തിലുള്ള വ്യക്തിയാണെങ്കിലും തിരിച്ചറിവോടെ ഇതിനെയെല്ലാം അതിജീവിച്ച് വിജയത്തിന്റെ ഉന്നതങ്ങളിലെത്താന്‍ കഴിയുമെന്നുള്ളതാണ് സത്യം. അതിന് പ്രധാനമായും വേണ്ടുന്നത് എന്തൊക്കെയാണ്. ആദ്യമായി വേണ്ടുന്നത് തിരിച്ചറിവാണ്. നാം എന്ന തിരിച്ചറിവ്.

തിരിച്ചറിവ് ഉണ്ടാകണമെങ്കില്‍ ഇതുവരെ വന്ന സാഹചര്യങ്ങളും അതിലുണ്ടായ അപാകതകളും തിരിച്ചറിയുക. പിന്നെ നമ്മളിലുള്ള അപകര്‍ഷതാബോധം ഇല്ലാതാക്കുക.

നല്ല വ്യക്തികളുമായി സഹകരിക്കാന്‍ പഠിക്കുക. എല്ലാവരെയും സ്‌നേഹിക്കാന്‍ പഠിക്കുക. മറ്റുള്ളവരെ കളിയാക്കുന്നതും കുറ്റം പറയുന്നതും ഒഴിവാക്കുക. ഈശ്വരവിശ്വാസം പൂര്‍ണ്ണമാക്കുക.

ദൈവത്തെ തിരിച്ചറിയുക. അങ്ങനെ പല മാറ്റങ്ങളും നമ്മളില്‍ ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കണം. ഈ പറഞ്ഞിരിക്കുന്ന എല്ലാക്കാര്യങ്ങളും വളരെ നല്ല കാര്യങ്ങളാണ്.

ഇതറിഞ്ഞ് എത്രപേര്‍ പ്രവര്‍ത്തിക്കും. അവിടെയാണ് പ്രശ്‌നം. കൂടുതലും ഒരു വ്യക്തിയില്‍ മാറ്റം വരണമെങ്കില്‍ മറ്റ് വ്യക്തികളില്‍ നിന്നുള്ള സമ്മര്‍ദ്ദമോ, ഉത്തേജനമോ ആവശ്യമായി വരും. ഒരു മനുഷ്യന് ജീവിതത്തില്‍ വിജയിക്കണമെങ്കില്‍ ഉത്തേജനവും സുരക്ഷയും ആവശ്യമാണ്.

ചിട്ടയായുള്ള ജീവിതവും ഈശ്വരപ്രാര്‍ത്ഥനയും വളരെ പക്വതയോടെ നിലനിര്‍ത്തിക്കൊണ്ടുപോകുന്നവര്‍ക്ക് ഉത്തേജനവും സുരക്ഷയും ഒരുപരിധിവരെ നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ കഴിയും. ഈ പ്രക്രിയ വളരെ അപൂര്‍വ്വം വ്യക്തികളില്‍ മാത്രമേ കാണാന്‍ കഴിയുകയുള്ളൂ.

മിക്കവര്‍ക്കും സ്ഥിരമായി മനസിനെ നിയന്ത്രിച്ചുകൊണ്ടുപോകാന്‍ കഴിയുന്നില്ലാ എന്നുള്ളതാണ് സത്യം. ഇന്ന് മനുഷ്യനില്‍ മാനസിക ഉന്മേഷവും സുരക്ഷയും നിലനിര്‍ത്തിക്കൊണ്ടുപോകുവാന്‍ കഴിയുന്ന ഏറ്റവും ഉത്തമമായ വസ്തു ദൈവം ഭൂമിയില്‍ വരദാനമായി തന്ന രത്‌നങ്ങളാണ്.

മനുഷ്യശരീരത്തില്‍ ശക്തമായ വ്യതിയനം വരുത്തുവാന്‍ രത്‌നധാരണത്താല്‍ കഴിയും. ഓരോ വ്യക്തിക്കും ഇണങ്ങുന്ന രത്‌നങ്ങള്‍ സൂക്ഷ്മമായി കണ്ടെത്തി ധാരണാവിധി പ്രകാരം വിദഗ്ധ ഉപദേശം സ്വീകരിച്ച് ധരിച്ചുകഴിഞ്ഞാല്‍ തീര്‍ച്ചയായും വിജയിക്കുവാന്‍ കഴിയും.

ഗണേശന്‍ എസ്.
ജം കണ്‍സള്‍ട്ടന്റ്
ഫോണ്‍: 09656173591

Ads by Google
Wednesday 14 Feb 2018 04.37 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW