Sunday, May 27, 2018 Last Updated 2 Min 4 Sec ago English Edition
Todays E paper
Ads by Google
Thursday 15 Feb 2018 01.27 AM

ചാരസുന്ദരിമാരെ കരുതിയിരിക്കുക; സൈന്യത്തിന്‌ ഐ.ബിയുടെ നിര്‍ദേശം

uploads/news/2018/02/192390/d3.jpg

ന്യൂഡല്‍ഹി : ശത്രു രാജ്യങ്ങളുടെ ചാരസുന്ദരിമാരുടെ കെണിയില്‍ കുടുങ്ങരുതെന്നു സൈന്യത്തിന്‌ ഇന്റലിജന്റ്‌സ്‌ ബ്യൂറോയുടെ (ഐ.ബി.) നിര്‍ദേശം. സൈന്യത്തിന്റെ രഹസ്യവിവരങ്ങള്‍ കൈകാര്യംചെയ്യുന്ന ലോലമനസ്‌കരായ ഉദ്യോഗസ്‌ഥരെ തേന്‍ കെണിയില്‍ കുടുക്കാന്‍ ചാരസുന്ദരിമാരിലൂടെ പാകിസ്‌താനും ചൈനയും ശ്രമിക്കുമെന്നും ജാഗ്രത വേണെന്നുമാണ്‌ ഐ.ബിയുടെ നിര്‍ദേശം. വ്യോമ സേനയുടെ നിര്‍ണായക രഹസ്യങ്ങള്‍ പാക്‌ ചാരസംഘടനയായ ഐ.എസ്‌.ഐക്കു ചോര്‍ത്തിയ ഗ്രൂപ്‌ ക്യാപ്‌റ്റന്‍ പിടിയിലായതിനു പിന്നാലെയാണു നിര്‍ദേശം. ഡല്‍ഹിയിലെ വ്യോമസേനാ ആസ്‌ഥാനത്ത്‌ ജോലി ചെയ്‌തിരുന്ന അരുണ്‍ മാര്‍വയെ ചോദ്യംചെയ്‌ത ശേഷമാണ്‌ ഐ.ബി പ്രതിരോധ മേഖലയിലെ എല്ലാ വിഭാഗങ്ങള്‍ക്കും നിര്‍ദേശം കൈമാറിയത്‌. ഫെയ്‌സ്‌ബുക്കില്‍ അരുണ്‍ മാര്‍വയ്‌ക്ക്‌ അജ്‌ഞാത സുന്ദരി നല്‍കിയ സൗഹൃദാപേക്ഷ സ്വീകരിക്കുകയായിരുന്നു. ഫോണ്‍നമ്പറുകള്‍ കൈമാറുകയും ചെയ്‌തു. സൗഹൃദം വളര്‍ന്നു വാട്‌സാപ്പ്‌ മുഖേനയുള്ള സംഭാഷണങ്ങള്‍ പതിവായി. ഇതു നഗ്‌ന ഫോട്ടോകള്‍ കൈമാറുന്നതു വരെയെത്തി. ഈ നഗ്‌ന ഫോട്ടോകള്‍ കാണിച്ചു അജ്‌ഞാത സുന്ദരിയായി നടിച്ച ഐ.എസ്‌.ഐ. ചാരന്‍മാര്‍ അരുണിനെ ബ്ലാക്‌മെയില്‍ ചെയ്‌തു വിവരങ്ങള്‍ ചോര്‍ത്തുകയായിരുന്നു. ഫോണില്‍നിന്നു നിരവധി നഗ്‌ന ഫോട്ടോകളും അശ്ലീല സന്ദേശങ്ങളും കണ്ടെത്തിയെന്ന്‌ ഐ.ബി. ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.
മലപ്പുറം സ്വദേശിയായ രഞ്‌ജിത്‌ എന്ന വ്യോമസേനാ ഉദ്യോഗസ്‌ഥനും തേന്‍കെണിയില്‍ വീണിരുന്നു. 2015 ഡിസംബറില്‍ ഫെയ്‌സ്‌ബുക്ക്‌ മുഖേന പരിചയപ്പെട്ട അജ്‌ഞാത സുന്ദരിയുമായി രഞ്‌ജിത്‌ സൗഹൃദത്തിലാവുകയും രഹസ്യവിവരങ്ങള്‍ കൈമാറുകയുമായിരുന്നു. രഞ്‌ജിതിനെ കുടുക്കിയത്‌ ഐ.എസ്‌.ഐയുടെ വനിതാ ഓഫീസറാണെന്നു കണ്ടെത്തിയിരുന്നു.

Ads by Google
Thursday 15 Feb 2018 01.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW