Tuesday, August 21, 2018 Last Updated 1 Min 59 Sec ago English Edition
Todays E paper
Ads by Google
Thursday 15 Feb 2018 01.27 AM

കമല്‍ ഹാസന്‍ മുഴുവന്‍ സമയ രാഷ്‌ട്രീയക്കാരനാകും

uploads/news/2018/02/192394/d2.jpg

ന്യൂഡല്‍ഹി: അരനൂറ്റാണ്ടു പിന്നിട്ട അഭിനയജീവിതം മതിയാക്കുന്നതിനെക്കുറിച്ച്‌ കമല്‍ ഹാസന്‍ ആലോചിക്കുന്നു. തമിഴ്‌ജനതയുടെ ഉന്നമനത്തിനായി സ്വന്തം പാര്‍ട്ടി രൂപീകരിച്ച്‌ അദ്ദേഹം രാഷ്‌ട്രീയത്തിലേക്ക്‌ ഇറങ്ങുകയാണ്‌.
ഇനി അഭിനയിക്കാന്‍ പടമില്ലെന്നും റിലീസ്‌ ചെയ്യാനുള്ള രണ്ടു ചിത്രങ്ങളേയുള്ളെന്നും കമല്‍ഹാസന്‍ ഒരു വാര്‍ത്താചാനലിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്‌തമാക്കി. ഈ ചിത്രങ്ങള്‍ക്കു ശേഷം സിനിമാജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ചു തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം തന്നെ സ്വന്തംപാര്‍ട്ടിയും മാര്‍ഗദര്‍ശനങ്ങളും പ്രഖ്യാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്‌. ഹൈന്ദവ തീവ്രവാദം ഭീഷണിയാണെന്നു വിശ്വസിക്കുന്ന നടന്‌, ഇതിനെതിരേ പരാതിയുമായി കഴിയാന്‍ ഇനി താല്‍പ്പര്യമില്ല. സത്യസന്ധമായി ജീവിക്കാന്‍ ചിലതു ചെയ്യാനുണ്ടെന്നും താന്‍ തോല്‍ക്കാന്‍ പോകുന്നില്ലെന്നും തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ രാഷ്‌ട്രീയത്തില്‍ തുടരുമോയെന്ന ചോദ്യത്തിനു മറുപടിയായി അദ്ദേഹം പ്രതികരിച്ചു.
"എനിക്കു രാഷ്‌ട്രീയഅസ്‌തിത്വമില്ലെങ്കിലും 37 വര്‍ഷമായി സാമൂഹികപ്രവര്‍ത്തനത്തിലുണ്ട്‌. ഇക്കാലയളവില്‍ വിശ്വസ്‌തരായ 10 ലക്ഷം പ്രവര്‍ത്തകരുണ്ടായി. അവര്‍ എന്നോടൊപ്പമുണ്ട്‌. എന്റെ നിര്‍ദേശാനുസരണം 250 അഭിഭാഷകര്‍ ഉള്‍പ്പെടെയുള്ള ചെറുപ്പക്കാരുമായി ക്ഷേമപ്രസ്‌ഥാനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്‌. അവരെല്ലാം എന്റെ കര്‍മഭടന്മാരാകും"-അറുപത്തിമൂന്നുകാരനായ കമല്‍ പറഞ്ഞു.
സ്വന്തം ബാങ്ക്‌ അക്കൗണ്ടില്‍ പണം നിറയ്‌ക്കാനല്ല പാര്‍ട്ടി രൂപീകരിക്കുന്നത്‌. സന്തോഷകരമായ വിശ്രമജീവിതം നയിക്കാന്‍ നനിക്കാകും. കേവലം നടനായി മാത്രം മരിക്കാന്‍ ഇഷ്‌ടമില്ലാത്തതുകൊണ്ടാണ്‌ രാഷ്‌ട്രീയത്തില്‍ പ്രവേശിക്കുന്നത്‌. ജനങ്ങളോടു വാഗ്‌ദാനം ചെയ്‌തതു പോലെ അവരെ സേവിച്ചുകൊണ്ടു മരിക്കാനാണ്‌ ഇഷ്‌ടമെന്നും കമല്‍ വ്യക്‌തമാക്കി. തന്റെ പാര്‍ട്ടിയുടെ നിറം കാവി ആയിരിക്കില്ലെന്നും കറുപ്പായിരിക്കുമെന്നും സൂചിപ്പിച്ചു. കാവിയുടെ പക്ഷത്താണെങ്കില്‍ രജനീകാന്തുമായി സഹകരിക്കില്ലെന്നും കമല്‍ഹാസന്‍ പറഞ്ഞു.
1960 ല്‍ ബാലനടനായി വെള്ളിത്തിരയിലെത്തി അദ്ദേഹം തമിഴ്‌, മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്‌, ബംഗാളി ഭാഷകളിലായി 200ല്‍ പരം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്‌. സംവിധായകന്‍, നിര്‍മാതാവ്‌, പിന്നണിഗായകന്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.

Ads by Google
Thursday 15 Feb 2018 01.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW