Wednesday, November 14, 2018 Last Updated 4 Min 43 Sec ago English Edition
Todays E paper
Ads by Google
Thursday 15 Feb 2018 01.31 AM

മീനിലെ മായം കണ്ടെത്താം; നിമിഷങ്ങള്‍ക്കകം

uploads/news/2018/02/192424/k9.jpg

തിരുവനന്തപുരം: വിപണിയിലെത്തുന്ന മീനില്‍ മായം കലര്‍ന്നിട്ടുണ്ടെങ്കില്‍ നിമിഷങ്ങള്‍ക്കകം കണ്ടെത്താനുള്ള സംവിധാനമായി. സെന്‍ട്രല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഫിഷറീസ്‌ വികസിപ്പിച്ചെടുത്ത കിറ്റ്‌ ഉപയോഗിച്ച്‌ ആറു മാസം നടത്തിയ പരീക്ഷണം വിജയിച്ചതോടെ ഇതുപയോഗിച്ച്‌ സംസ്‌ഥാനത്തെ മത്സ്യവിപണന കേന്ദ്രങ്ങളില്‍ സര്‍ക്കാര്‍ പരിശോധനയ്‌ക്കു തയാറെടുക്കുകയാണ്‌. ഭക്ഷ്യസുരക്ഷാവകുപ്പും ഫിഷറീസ്‌ വകുപ്പും ചേര്‍ന്ന്‌ ഇതിനായി പ്രത്യേക പദ്ധതി തയാറാക്കുമെന്ന്‌ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പത്രസമ്മേളനത്തില്‍ അറിയിച്ചു. പാളയം മത്സ്യമാര്‍ക്കറ്റിലെ മത്സ്യങ്ങള്‍ പരിശോധിച്ച്‌ മന്ത്രി കിറ്റിന്റെ ഔദ്യോഗിക ലോഞ്ചിങ്‌ നിര്‍വഹിച്ചു.
മത്സ്യത്തില്‍ അമോണിയ, ഫോര്‍മാലിന്‍ എന്നിവ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ പെട്ടെന്നു തിരിച്ചറിയാന്‍ ഈ പരിശോധനയിലൂടെ കഴിയും. കിറ്റിന്റെ ഭാഗമായി ലഭിക്കുന്ന ചെറിയ സ്‌ട്രിപ്പ്‌ മീനില്‍ അമര്‍ത്തിയ ശേഷം അതിലേക്ക്‌ ഒരു തുള്ളി രാസ ലായനി ഒഴിക്കണം. മായം കലര്‍ന്നിട്ടുണ്ടെങ്കില്‍ സ്‌ട്രിപ്പിന്റെ നിറം മാറും.
മത്സ്യം കേടാകുന്നത്‌ ഒഴിവാക്കാന്‍ ഫോര്‍മാലിനും അമോണിയയും വ്യാപകമായി ഉപയോഗിക്കാറുണ്ട്‌. ഗുരുതരമായ ആരോഗ്യപ്രശ്‌നമുണ്ടാക്കുന്ന ഇവയുടെ ഉപയോഗം കണ്ടെത്താന്‍ എളുപ്പമാര്‍ഗമില്ലാത്തത്‌ മൂലം ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധനകള്‍ കാര്യക്ഷമമാകാറില്ല. ഈ പ്രശ്‌നം മറികടക്കാന്‍ സ്‌ട്രിപ്പ്‌, രാസലായനി, നിറംമാറുന്നത്‌ ഒത്തുനോക്കാനുള്ള കളര്‍ ചാര്‍ട്ട്‌ എന്നിവയടങ്ങിയ കിറ്റ്‌ പ്രയോജനപ്പെടും.
ഫോര്‍മാലിന്‍, അമോണിയ എന്നിവ കണ്ടെത്താന്‍ രണ്ടുകിറ്റുകളാണ്‌ തയ്യാറാക്കിയിരിക്കുന്നത്‌. നൂറ്‌ രൂപയാണ്‌ ഒരു കിറ്റിന്റെ വില. ഒരു കിറ്റില്‍ 50 സ്‌ട്രിപ്പുകളാണുണ്ടാകുക. വാണിജ്യാടിസ്‌ഥാനത്തില്‍ നിര്‍മിച്ചാല്‍ ഒരു സ്‌ട്രിപ്പിന്‌ ഒരു രൂപയേ ചെലവ്‌ വരികയുള്ളൂവെന്ന്‌ സിഫ്‌റ്റിലെ ശാസ്‌ത്രജ്‌ഞര്‍ അറിയിച്ചു.

Ads by Google
Thursday 15 Feb 2018 01.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW