Monday, January 21, 2019 Last Updated 2 Min 33 Sec ago English Edition
Todays E paper
Ads by Google
Thursday 15 Feb 2018 01.31 AM

നാലു വയസുകാരനെ ഇരയാക്കിയ പുലി കെണിയില്‍

uploads/news/2018/02/192425/k10.jpg

ചാലക്കുടി: ഒരാഴ്‌ച മുമ്പു നാലു വയസുകാരനെ പുലി കടിച്ചുകൊന്ന വാല്‍പ്പാറയില്‍ വനംവകുപ്പ്‌ സ്‌ഥാപിച്ച കെണിയില്‍ പുലി കുടുങ്ങി. ഒമ്പതു വയസുള്ള ആണ്‍പുലിയാണു കൂട്ടിലകപ്പെട്ടത്‌. പുലിയെ പിന്നീട്‌ ഉള്‍വനത്തില്‍ തുറന്നുവിട്ടു.
കഴിഞ്ഞ വ്യാഴാഴ്‌ച വൈകുന്നേരമാണ്‌ എസ്‌റ്റേറ്റ്‌ തൊഴിലാളികളായ മുഷഫറലിയുടെയും സബിയയുടെയും മകന്‍ സൈദുള്ളയെ വീട്ടുമുറ്റത്തുനിന്നു പുലി പിടിച്ചത്‌. തല വേര്‍പെട്ട നിലയിലാണു മൃതദേഹം കിട്ടിയത്‌. ഇതിനെത്തുടര്‍ന്നാണ്‌ വനംവകുപ്പ്‌ കെണിയൊരുക്കിയത്‌.
മാനാമ്പിള്ളി റേഞ്ച്‌ ഓഫീസര്‍ ശേഖറിന്റെ നേതൃത്വത്തില്‍ വനപാലകസംഘം സ്‌ഥലത്തെത്തി. രണ്ടു തവണ മയക്കുവെടി വച്ചിട്ടും പുലി മയങ്ങിവീഴാതിരുന്നതോടെ കൂടോടെ ഉള്‍വനത്തിലേക്കു കൊണ്ടുപോയി തുറന്നുവിട്ടു.
പുലിയെ പിടികൂടിയെങ്കിലും ഉള്‍ക്കാട്ടില്‍ തുറന്നുവിട്ടതിനാല്‍ നാട്ടുകാരുടെ ഭയപ്പാട്‌ മാറിയിട്ടില്ല. പുലി തിരിച്ചുവരുമെന്നാണു പേടി.

Ads by Google
Thursday 15 Feb 2018 01.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW