Tuesday, August 14, 2018 Last Updated 9 Min 58 Sec ago English Edition
Todays E paper
Ads by Google
Thursday 15 Feb 2018 01.31 AM

സിനിമാവിമര്‍ശനം നീക്കിയതില്‍ ഫെയ്‌സ്‌ബുക്ക്‌ മാപ്പു പറഞ്ഞു

uploads/news/2018/02/192426/k11.jpg

കോട്ടയം: സിനിമയെക്കുറിച്ച്‌ എഴുതിയ വിമര്‍ശനം ബൗദ്ധിക സ്വത്തവകാശ ലംഘനമെന്ന്‌ പേരില്‍ നീക്കം ചെയ്‌ത നടപടിയില്‍ ഫെയ്‌സ്‌ബുക്ക്‌ മാപ്പുപറഞ്ഞു. നീക്കം ചെയ്‌ത കുറിപ്പ്‌ പുന: സ്‌ഥാപിക്കുകയും ചെയ്‌തു. എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്‌പദമാക്കി കമല്‍ സംവിധാനം ചെയ്‌ത സിനിമയെ വിമര്‍ശിച്ച്‌ മംഗളം പത്രാധിപസമിതി അംഗവും മംഗളം ഓണ്‍ലൈനിലെ സിനിമാനിരൂപകനുമായ ഇ.വി. ഷിബു ഫെയ്‌സ്‌ബുക്കില്‍ പങ്കുവച്ച കുറിപ്പാണ്‌ സിനിമാനിര്‍മാതാക്കളായ റിയല്‍ ആന്‍ഡ്‌ റിയല്‍ കമ്പനി ബൗദ്ധിക സ്വത്തവകാശ ലംഘനമെന്ന പരാതി നല്‍കി നീക്കിയത്‌.
എന്നാല്‍ മൂന്നാംകക്ഷി തെറ്റിദ്ധരിപ്പിച്ചതുകൊണ്ടാണ്‌ ഇത്തരത്തില്‍ നീക്കിയതെന്നും കുറിപ്പ്‌ പുന:സ്‌ഥാപിക്കുകയാണെന്നും അറിയിച്ചുകൊണ്ട്‌ ഇ.വി. ഷിബുവിന്‌ അയച്ച ഇ-മെയിലില്‍ ഫെയ്‌സ്‌ബുക്ക്‌ വ്യക്‌തമാക്കി. സംഭവത്തില്‍ ഫെയ്‌സ്‌ബുക്ക്‌ ഇ മെയിലിലൂടെ മാപ്പ്‌ പറഞ്ഞിട്ടുമുണ്ട്‌.
ചലച്ചിത്രസംവിധായകനായ വിനോദ്‌ മങ്കരയും മറ്റുചിലരും സിനിമയെക്കുറിച്ച്‌ എഴുതിയ വിമര്‍ശനവും പരാതിയെത്തുടര്‍ന്നു ഫെയ്‌സ്‌ബുക്ക്‌ നീക്കം ചെയ്‌തിരുന്നു. സിനിമയോടുള്ള വിമര്‍ശനത്തില്‍ അസ്വസ്‌ഥരായ അണിയറക്കാര്‍ ബൗദ്ധികസ്വത്തവകാശ ലംഘനമെന്ന വ്യാജപരാതിയിലാണ്‌ ഇത്തരം കുറിപ്പുകള്‍ നീക്കിയത്‌. എന്നാല്‍ വിമര്‍ശനങ്ങളോടുള്ള അസഹിഷ്‌ണുതയ്‌ക്കെതിരേ വ്യാപകപ്രതിഷേധമാണ്‌ സമൂഹമാധ്യമങ്ങളിലും മറ്റും ഉണ്ടായത്‌. ഇതേത്തുടര്‍ന്നാണ്‌ ഫെയ്‌സ്‌ബുക്കിന്റെ തെറ്റുതിരുത്തല്‍.

Ads by Google
Thursday 15 Feb 2018 01.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW