Thursday, February 22, 2018 Last Updated 32 Min 6 Sec ago English Edition
Todays E paper
Ads by Google
Thursday 15 Feb 2018 01.31 AM

ടി.പി. കേസില്‍ ഗൂഢാലോചന : സി.ബി.ഐ. വേണ്ടെന്ന്‌ സര്‍ക്കാര്‍ കോടതിയില്‍

uploads/news/2018/02/192427/k12.jpg

കൊച്ചി: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഢാലോചനയെക്കുറിച്ചു സി.ബി.ഐ. അന്വേഷണം ആവശ്യമില്ലെന്നു ഹൈക്കോടതിയെ സര്‍ക്കാര്‍ അറിയിച്ചു. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടു ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ നല്‍കിയ ഹര്‍ജിയിലാണ്‌ ഇക്കാര്യം അറിയിച്ചത്‌.
സമാനമായ രണ്ടു പരാതികളില്‍ നേരത്തേ അന്വേഷണം പൂര്‍ത്തിയാക്കിയെന്നാണു സര്‍ക്കാര്‍ അറിയിച്ചത്‌. 2012 ല്‍ ചേമ്പാല പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ പ്രതികളുടെ പങ്കു കണ്ടെത്താനായില്ല. ഈ സാഹചര്യത്തില്‍ സി.ബി.ഐ. അന്വേഷണം വേണ്ടെന്നാണു സര്‍ക്കാര്‍ വാദം.
കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ കുടുങ്ങുമെന്ന ഭയമുള്ളതുകൊണ്ടാണു സര്‍ക്കാര്‍ ഇത്തരത്തില്‍ സത്യവാങ്‌മൂലം നല്‍കിയതെന്നു രമ ആരോപിച്ചു. കേസില്‍ സി.ബി.ഐ. അന്വേഷണം ഏതുവിധം ആകാമെന്നു മുമ്പ്‌ ഹര്‍ജി പരിഗണിച്ചപ്പോള്‍ കോടതി ചോദിച്ചിരുന്നു. ചന്ദ്രശേഖരന്‍ വധക്കേസില്‍ നിലവില്‍ നിരവധിപ്പേര്‍ വിചാരണ നേരിടുകയും പലരെയും കോടതി ശിക്ഷിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഗൂഢാലോചനാ ആരോപണവും അന്നു പോലീസ്‌ അന്വേഷിച്ചതാണ്‌.
അതിന്റെ അടിസ്‌ഥാനത്തില്‍ കൂടിയാണു പ്രതികളെ ശിക്ഷിച്ചത്‌. ഇത്തരംസാഹചര്യത്തില്‍ ഇപ്പോള്‍ ഗൂഢാലോചനാക്കുറ്റം ചുമത്തി സി.ബി.ഐയ്‌ക്ക്‌ അന്വേഷിക്കാന്‍ കഴിയുന്നത്‌ എങ്ങനെയാണെന്നും കോടതി ചോദിച്ചിരുന്നു.

Ads by Google
Thursday 15 Feb 2018 01.31 AM
YOU MAY BE INTERESTED
TRENDING NOW