Friday, October 19, 2018 Last Updated 26 Min 39 Sec ago English Edition
Todays E paper
Ads by Google
Thursday 15 Feb 2018 01.31 AM

'മാണിക്യമലരി'നെതിരേ കേസ്‌; ഒമര്‍ ലുലു 'പാട്ടുപെട്ടി' മടക്കി; പിന്നെ തുറന്നു

uploads/news/2018/02/192430/k2.jpg

കൊച്ചി /ഹൈദരാബാദ്‌: നാലഞ്ചുദിവസങ്ങളായി ഇന്റര്‍നെറ്റിനെയും യുവാക്കളെയും ഇളക്കിമറിച്ച മാണിക്യമലരായ പൂവി എന്ന സിനിമാഗാനത്തെച്ചൊല്ലി നാടകീയ വിവാദങ്ങള്‍. പാട്ടിലെ വരികള്‍ മതവികാരം ഹനിക്കുന്നതാണെന്നാരോപിച്ച്‌ കേസെടുത്ത സാഹചര്യത്തില്‍ പാട്ട്‌ പിന്‍വലിക്കുകയാണെന്നായിരുന്നു അണിയറക്കാര്‍ ആദ്യം അറിയിച്ചത്‌. എന്നാല്‍ പിന്നീട്‌ ആരാധകരുടെ ആവശ്യം മാനിച്ച്‌ തീരുമാനം മാറ്റിയെന്നും സംവിധായകന്‍ ഒമര്‍ ലുലു പറഞ്ഞു.
ഒമര്‍ സംവിധാനം ചെയ്യുന്ന റിലീസ്‌ ചെയ്യാനിരിക്കുന്ന "ഒരു അഡാര്‍ ലവ്‌" എന്ന മലയാള സിനിമയിലേതാണു പാട്ട്‌. പാട്ടിനൊപ്പം പ്രിയ. പി. വാര്യര്‍ എന്ന തൃശൂര്‍കാരി പെണ്‍കുട്ടിയും ലോകമെങ്ങും തരംഗമായിരുന്നു.
പാട്ടിന്റെ വരികളില്‍ പ്രവാചകന്‍ മുഹമ്മദിന്റെ ഭാര്യയ്‌ക്കെതിരേ നിന്ദാപരമായ പരാമര്‍ശമുണ്ടെന്ന പരാതിയില്‍ ഹൈദരാബാദ്‌ പോലീസാണ്‌ ഒമറിനെതിരേ കേസെടുത്തത്‌. സഹീര്‍ ഖാന്‍ എന്ന വ്യവസായി, എന്‍ജിനീയറിങ്‌ വിദ്യാര്‍ഥിയായ മുഖീത്ത്‌ ഖാന്‍ എന്നിവരാണുപരാതിക്കാര്‍. പ്രിയ വാര്യര്‍ക്കെതിരേ പരാതിയില്‍ പരാമര്‍ശമില്ല.
പാട്ടിന്റെ പരിഭാഷ കിട്ടിയാലുടന്‍ ഇസ്ലാമിക പുരോഹിതരുടെ അഭിപ്രായം തേടുമെന്നും അവരുടെ അഭിപ്രായമനുസരിച്ചു തുടര്‍നടപടിയുണ്ടാകുമെന്നും അന്വേഷണ ഉദ്യോഗസ്‌ഥന്‍ പറഞ്ഞു.

Ads by Google
Thursday 15 Feb 2018 01.31 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW