Monday, February 19, 2018 Last Updated 56 Min 0 Sec ago English Edition
Todays E paper
Ads by Google
Thursday 15 Feb 2018 01.31 AM

ഷുഹൈബ്‌ വധം സി.പി.എമ്മിന്റെ രാഷ്‌ട്രീയവൈരാഗ്യം മൂലം

uploads/news/2018/02/192432/k4.jpg

കണ്ണൂര്‍: യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്‍ ഷുഹൈബിനോടു സി.പി.എമ്മിനുള്ള രാഷ്‌ട്രീയവൈരാഗ്യമാണു കൊലപാതകത്തിന്റെ കാരണമെന്നു പോലീസ്‌ എഫ്‌.ഐ.ആര്‍. സംഭവവുമായി ബന്ധപ്പെട്ട്‌ 30 പേരെ ചോദ്യം ചെയ്‌തു. എന്നാല്‍, ദൃക്‌സാക്ഷികളുളള കേസില്‍ ഇതുവരെ ഒരാളെ പോലും അറസ്‌റ്റ്‌ ചെയ്യാനായിട്ടില്ല.
പ്രതികളെ കണ്ടെത്തുന്നതിനായി മട്ടന്നൂര്‍ സി.ഐ: എ.വി. ജോണിന്റെ നേതൃത്വത്തില്‍ പന്ത്രണ്ടംഗ പ്രത്യേക സ്‌ക്വാഡ്‌ രൂപീകരിച്ചു. എസ്‌.പി, ഡിവൈ.എസ്‌.പി സ്‌ക്വാഡിലെ അംഗങ്ങളും മട്ടന്നൂര്‍ സ്‌റ്റേഷനിലെ നാലു പോലീസുകാരുമാണു സ്‌കാഡിലുളളത്‌. എടയന്നൂര്‍ തെരൂറിലെ സുഹൃത്തിന്റെ ചായക്കടയില്‍നിന്ന ഷുഹൈബിനെ കാറിലെത്തിയ അക്രമിസംഘം ബോംബെറിഞ്ഞ്‌ വീഴ്‌ത്തിയശേഷം വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. അരയ്‌ക്ക്‌ താഴേക്ക്‌ 37 വെട്ടുകളാണു ശരീരത്തിലേറ്റത്‌. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുംപോകും വഴി രക്‌തം വാര്‍ന്നായിരുന്നു മരണം. ഷുഹൈബിനൊപ്പമുണ്ടായിരുന്ന റിയാസില്‍നിന്നും നൗഷാദില്‍നിന്നും അക്രമികളെക്കുറിച്ചും എത്തിയ വാഹനത്തെക്കുറിച്ചും പോലീസിന്‌ കൃത്യമായ വിവരം ലഭിച്ചിരുന്നു. ഇതിനിടെ, കൊലവിളി നടത്തിയ ഡി.വൈ.എഫ്‌.ഐ. നേതാവ്‌ അടക്കമുളളവരെ പോലീസ്‌ രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയാണന്ന്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ ആരോപിച്ചു. കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നു യു.ഡി.എഫ.്‌ നേതാക്കള്‍ ആവശ്യപ്പെട്ടു.

ഷുഹൈബിന്റെ ശബ്‌ദസന്ദേശം "അവര്‍ പിന്നാലെയുണ്ട്‌"

കണ്ണൂര്‍: "അവര്‍ പിന്നാലെയുണ്ട്‌" ... വെട്ടേറ്റ്‌ മരിച്ച യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌ ഷുഹൈബ്‌ സുഹൃത്തുക്കളോടു ഫോണില്‍ പറയുന്ന
ശബ്‌ദസന്ദേശം പുറത്ത്‌. സി.പി.എം. പ്രവര്‍ത്തകരുടെ കൊലവിളി വീഡിയോ പ്രചരിച്ചതിനു പിന്നാലെയാണു തനിക്കു വധഭീഷണി ഉണ്ടായിരുന്നെന്നു വ്യക്‌തമാക്കുന്ന സംഭാഷണം പുറത്തുവന്നിരിക്കുന്നത്‌. നേരിട്ടും അല്ലാതെയും ഭീഷണിയുണ്ടന്നും അതൊന്നും താന്‍ ആരോടും പറഞ്ഞിട്ടില്ലെന്നും ഷുഹൈബ്‌ വെളിപ്പെടുത്തുന്നുണ്ട്‌. വാഹനത്തില്‍ ചിലര്‍ പിന്തുടര്‍െന്നന്നാണു സൂചിപ്പിക്കുന്നത്‌. ഇക്കാര്യം പിതാവ്‌ മുഹമ്മദും സ്‌ഥിരീകരിച്ചിരുന്നു.

Ads by Google
Thursday 15 Feb 2018 01.31 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW