Tuesday, August 14, 2018 Last Updated 10 Min 3 Sec ago English Edition
Todays E paper
Ads by Google
Thursday 15 Feb 2018 01.36 AM

മോശം പെരുമാറ്റം; റബാഡയ്‌ക്ക് പിഴശിക്ഷ

uploads/news/2018/02/192443/s5.jpg

പോര്‍ട്ട്‌ എലിസബത്ത്‌: ഇന്ത്യയ്‌ക്കെതിരായ അഞ്ചാം ഏകദിനത്തിനിടെ മോശമായി പെരുമാറിയതിന്‌ ദക്ഷിണാഫ്രിക്കന്‍ പേസ്‌ ബൗളര്‍ കാഗിസോ റബാഡയ്‌ക്ക് പിഴശിക്ഷ.
മാച്ച്‌ ഫീസിന്റെ 15 ശതമാനമാണ്‌ പിഴ വിധിച്ചിരിക്കുന്നത്‌. മാച്ച്‌ റഫറി ആന്‍ഡി പൈക്രോഫ്‌റ്റിന്റേതാണ്‌ തീരുമാനം.
മത്സരത്തിന്റെ എട്ടാം ഓവറില്‍ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ പുറത്താക്കിയ ശേഷം റബാഡ കാട്ടിയ ആംഗ്യമാണ്‌ ഐ.സി.സിയുടെ ശിക്ഷനടപടിക്കു കാരണമായത്‌. റബാഡയുടെ പന്തില്‍ കൂറ്റനടിയ്‌ക്ക് ശ്രമിച്ച ധവാന്‍ ആന്‍ഡിലെ ഫിലുക്വായോയ്‌ക്ക് ക്യാച്ച്‌ നല്‍കുകയായിരുന്നു.
വിക്കറ്റ്‌ നേടിയ ആഹ്‌ളാദത്തില്‍ ധവാനോട്‌ ഡ്രസിങ്‌ റൂമിലേക്ക്‌ മടങ്ങാന്‍ ആംഗ്യം കാണിക്കുകയും അശ്ലീല പദപ്രയോഗം നടത്തുകയുമായിരുന്നു. ഇത്‌ തികഞ്ഞ അച്ചടക്ക ലംഘനമാണെന്ന്‌ മാച്ച്‌ റഫറി കണ്ടെത്തി.
മത്സര ശേഷം മാച്ച്‌ റഫറി നടത്തിയ ഹിയറിംഗില്‍ റബാഡ കുറ്റം സമ്മതിക്കുകയും ചെയ്‌തു. 15 ശതമാനം മാച്ച്‌ ഫീസില്‍ പിഴക്ക്‌ പുറമെ ഒരു ഡീമെറിറ്റ്‌ പോയിന്റും റബാഡയ്‌ക്ക് ലഭിക്കും. നിലവില്‍ അഞ്ച്‌ ഡീമെറിറ്റ്‌ പോയിന്റുകളുള്ള റബാഡയ്‌ക്ക് അടുത്ത 24 മാസത്തിനിടയില്‍ മൂന്ന പോയിന്റ്‌ കൂടി ലഭിച്ചാല്‍ വിലക്ക്‌ നേരിടേണ്ടി വരും.

Ads by Google
Thursday 15 Feb 2018 01.36 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW