Wednesday, November 14, 2018 Last Updated 1 Min 1 Sec ago English Edition
Todays E paper
Ads by Google
Thursday 15 Feb 2018 01.36 AM

ഇന്ത്യക്ക്‌ മുന്നില്‍ വിന്‍ഡീസിന്റെ സുവര്‍ണ തലമുറ മാത്രം

uploads/news/2018/02/192446/s2.jpg

പോര്‍ട്ട്‌ എലിസബത്ത്‌: പ്രണയദിനത്തലേന്ന്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം പോര്‍ട്ട്‌ എലിസബത്തില്‍ സ്വന്തമാക്കിയത്‌ ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ ആദ്യ പരമ്പര ജയം മാത്രമല്ല; ഒരു പിടി റെക്കോഡുകള്‍ കൂടിയാണ്‌. ഏകദിന ക്രിക്കറ്റില്‍ തുടര്‍ വിജയങ്ങളില്‍ നേടിയ റെക്കോഡാണ്‌ അതില്‍ ഏറെ ശ്രദ്ധേയം. 2016 മുതല്‍ തുടര്‍ച്ചയായ ഒമ്പതാം ഏകദിന പരമ്പരയാണ്‌ വിരാട്‌ കോഹ്ലിയും സംഘവും ദക്ഷിണാഫ്രിക്കയില്‍ നേടിയത്‌.
ഈ കുതിപ്പില്‍ ഇന്ത്യ മറികടന്നത്‌ കരുത്തരായ ഓസ്‌ട്രേലിയയെയും പാകിസ്‌താനെയുമാണ്‌. 2009-10 കാലഘട്ടത്തില്‍ തുടരെ എട്ടു പരമ്പരകള്‍ നേടിയ ഓസീസും 2011-12 കാലഘട്ടത്തില്‍ ഏഴു പരമ്പരകള്‍ നേടിയ പാകിസ്‌താനും തലകുനിച്ചപ്പോള്‍ ഇന്ത്യക്കു മുന്നില്‍ ഇനി 1980-കളില്‍ ക്രിക്കറ്റിന്റെ അവസാന വാക്കായിരുന്ന വെസ്‌റ്റിന്‍ഡീസിന്റെ സുവര്‍ണ തലമുറ മാത്രം.
വിവിയന്‍ റിച്ചാര്‍ഡ്‌സ്, ഗ്രീനിഡ്‌ജ് ഹെയ്‌ന്‍സ്‌, മാല്‍ക്കം മാര്‍ഷല്‍, ജോയല്‍ ഗാര്‍ണര്‍ തുടങ്ങിയ മഹാരഥന്മാരുടെ വിന്‍ഡീസ്‌ ടീം 1980-88 കാലഘട്ടത്തില്‍ തുടരെ 14 പരമ്പരകളാണ്‌ സ്വന്തമാക്കിയത്‌. ഈ റെക്കോഡിലേക്ക്‌ ഇനി അഞ്ചു പരമ്പരകള്‍ കൂടി വേണം കോഹ്ലിപ്പടയ്‌ക്ക്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആറു മത്സര ഏകദിന പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ 73 റണ്‍സിനു ജയിച്ചാണ്‌ ഇന്ത്യ ചരിത്രത്തിലാദ്യമായി അവിടെ പരമ്പര ജയിച്ചത്‌. പോര്‍ട്ട്‌ എലിസബത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റുചെയ്‌ത ഇന്ത്യ ഏഴു വിക്കറ്റ്‌ നഷ്‌ടത്തില്‍ 274 റണ്‍സാണ്‌ നേടിയത്‌. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 42.2 ഓവറില്‍ 201 റണ്‍സിനു പുറത്തായി. 92 പന്തില്‍ നിന്ന്‌ അഞ്ചു ബൗണ്ടറികളോടെ 71 റണ്‍സ്‌ നേടിയ ഓപ്പണര്‍ ഹാഷിം അംലയാണ്‌ അവരുടെ ടോപ്‌സ്കോറര്‍.
നാലു വിക്കറ്റ്‌ വീഴ്‌ത്തിയ സ്‌പിന്നര്‍ കുല്‍ദീപ്‌ യാദവാണ്‌ ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്‌. ഹര്‍ദ്ദിക്‌ പാണ്ഡ്യ, യൂസ്‌വേന്ദ്ര ചഹാല്‍ എന്നിവര്‍ രണ്ടു വിക്കറ്റ്‌ വീതം സ്വന്തമാക്കിയപ്പോള്‍ ജസ്‌പ്രീത്‌ ബുംറയ്‌ക്കാണ്‌ ഒരു വിക്കറ്റ്‌. നേരത്തെ പരമ്പരയിലാദ്യമായി ഫോമിലേക്കുയര്‍ന്ന ഓപ്പണര്‍ രോഹിത്‌ ശര്‍മയുടെ സെഞ്ചുറിയാണ്‌ ഇന്ത്യന്‍ ഇന്നിങ്‌സിനെ മാന്യമായ നിലയില്‍ എത്തിച്ചത്‌.
കരിയറിലെ 17-ാംഏകദിന സെഞ്ചുറി നേടിയ രോഹിത്‌, 126 പന്തില്‍ 11 ബൗണ്ടറിയും നാലു സിക്‌സും സഹിതം 115 റണ്‍സെടുത്തു. ഇന്ത്യന്‍ നിരയില്‍ രോഹിതിനു പുറമേ 36 റണ്‍സ്‌ നേടിയ നായകന്‍ വിരാട്‌ കോഹ്ലി, 34 റണ്‍സ്‌ നേടിയ ഓപ്പണര്‍ ശിഖര്‍ ധവാന്‍, 30 റണ്‍സ്‌ നേടിയ ശ്രേയസ്‌ അയ്യര്‍ എന്നിവര്‍ക്കു മാത്രമാണ്‌ പിടിച്ചു നില്‍ക്കാനായത്‌.
ജയത്തോടെ ടെസ്‌റ്റ് റാങ്കിങ്ങിനു പിന്നാലെ ഏകദിന റാങ്കിങ്ങിലും ഒന്നാം സ്‌ഥാനം ഉറപ്പിക്കാന്‍ ഇന്ത്യക്കായി. പരമ്പര തുടങ്ങുമ്പോള്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് പിന്നില്‍ രണ്ടാമതായിരുന്നു കോഹ്ലിപ്പട. ആദ്യ രണ്ട്‌ ഏകദിനങ്ങള്‍ ജയിച്ചതോടെ ഒന്നാം റാങ്ക്‌ സ്വന്തമാക്കിയ ഇന്ത്യ പരമ്പര നേട്ടത്തോടെ 122 പോയിന്റുമായി സ്‌ഥാനം നാലു പോയിന്റ്‌ ലീഡില്‍ ഉറപ്പാക്കി. 118 പോയന്റുമായി ദക്ഷിണാഫ്രിക്ക രണ്ടാമതാണ്‌. 116 പോയന്റുള്ള ഇംഗ്ലണ്ടാണ്‌ മൂന്നാമത്‌.
പരന്രപയില്‍ മിന്നുന്ന പ്രകടനം കാഴ്‌ചവച്ച ഇന്ത്യന്‍ സ്‌പിന്നര്‍മാരായ യൂസ്‌വേന്ദ്ര ചഹാലും കുല്‍ദീപ്‌ യാദവും മറ്റൊരു റെക്കോഡ്‌ സ്വന്തമാക്കി. ദ്വിരാഷ്‌ട്ര പരമ്പരയില്‍ ഏറ്റവും കൂടുല്‍ വിക്കറ്റ്‌ നേടുന്ന സ്‌പിന്നര്‍മാരെന്ന നേട്ടമാണ്‌ ഇവര്‍ നേടിയത്‌.അഞ്ചു മത്സരങ്ങളില്‍ നിന്നായി 30 ദക്ഷിണാഫ്രിക്കന്‍ വിക്കറ്റുകളാണ്‌ ഇരുവരും ചേര്‍ന്ന്‌ വിീഴ്‌ത്തിയത്‌.
2006-ല്‍ ഇംഗ്ലണ്ടിനെതിരെ ആറ്‌ുമത്സരങ്ങളില്‍ നിന്ന്‌ 27 വിക്കറ്റ്‌ സ്വന്തമാക്കിയ ഇന്ത്യന്‍ സ്‌പിന്നര്‍മാരായ ഹര്‍ഭജന്‍ സിങ്‌(12)-രമേഷ്‌ പൊവാര്‍(7)-യുവ്രാജ്‌ സിങ്‌(6)-വിരേന്ദര്‍ സേവാഗ്‌(2) എന്നിവര്‍ ചേര്‍ന്നു നേടിയ 27 വിക്കറ്റ്‌ എന്ന റെക്കോഡാണ്‌ അവര്‍ തകര്‍ത്തത്‌.

Ads by Google
Thursday 15 Feb 2018 01.36 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW