Tuesday, August 14, 2018 Last Updated 10 Min 21 Sec ago English Edition
Todays E paper
Ads by Google
Thursday 15 Feb 2018 01.44 AM

കൊലയാളിസംഘം ആക്രോശിച്ചു "മാറിനില്‍ക്കൂ, ഞങ്ങള്‍ക്ക്‌ അവനെ മതി"

uploads/news/2018/02/192455/c9.jpg

കണ്ണൂര്‍: "മാറി നില്‍ക്കു, ഞങ്ങള്‍ക്ക്‌ അവനെ മാത്രം മതി" -യൂത്തു കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്‍ ഷുഹൈബിനെ ആക്രമിക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്ന നൗഷാദിനോടും റിയാസിനോടും കൊലയാളി സംഘം ആക്രോശിച്ചു. തെരൂറിലെ തട്ടുകടയില്‍ ഭക്ഷണം കഴിക്കുന്നതിനിടയില്‍ മട്ടന്നൂര്‍ഭാഗത്തു നിന്നെത്തിയ ഫോര്‍ രജിസ്‌ട്രേഷന്‍ വെള്ള വാഗണാറില്‍ മുഖംമുടി ധരിച്ചെത്തിയ നാലംഗ സംഘമാണു ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചു ഷുഹൈബിനെ കൊലപ്പെടുത്തിയത്‌.
രാത്രി വൈകിയതിനാല്‍ തട്ടുകടയില്‍ ഷുഹൈബും സുഹൃത്തുക്കളും മൂന്നു ജീവനക്കാരും മാത്രമാണുണ്ടായിരുന്നത്‌. അക്രമം നടക്കുമ്പോള്‍ രണ്ടുജീവനക്കാര്‍ കടയിലെ മാലിന്യം കളയാന്‍ പോയെന്നും ഒരാള്‍ ബാത്ത്‌റൂമിലായിരുന്നു എന്നുമാണു പോലീസിനു മൊഴി നല്‍കിയിരിക്കുന്നത്‌. ബോംബ്‌ സ്‌ഫോടനം കേട്ട്‌ ജീവനക്കാര്‍ ഓടിയെത്തുമ്പോള്‍ വെട്ടേറ്റു നിലത്തുവീണ ഷുഹൈബിനെയാണു കണ്ടത്‌. എന്നാല്‍, അടുത്തേക്കു പോകാന്‍ കഴിഞ്ഞില്ലെന്നും മൊഴിയിലുണ്ട്‌. കോണ്‍ഗ്രസുകാരായ സുഹൃത്തുക്കളെ ആക്രമിച്ചില്ല. എന്നാല്‍, ഷുഹൈബിനെ രക്ഷിക്കാനുള്ള ശ്രമത്തില്‍ പരുക്കേറ്റു. സംഭവത്തെത്തുടര്‍ന്ന്‌ അടുത്തകടയില്‍നിന്ന്‌ ഓടിയെത്തിയവര്‍ക്കു നേരേയും ബോബേറുണ്ടായി.
ഷുഹൈബിനെ ലക്ഷ്യംവച്ച്‌ മാത്രമാണു കൊലയാളി സംഘം എത്തിയത്‌. ഒരു തൊഴിലാളി യൂണിയന്‍ പ്രാദേശികനേതാവിന്റെ അറിവോടെയാണു കൊലപാതകം ആസൂത്രണം ചെയ്‌തതതെന്നു പോലീസ്‌ സംശയിക്കുന്നു. കഴിഞ്ഞ ജനുവരി 12ന്‌ എടയന്നൂരില്‍ സി.പി.എം -കോണ്‍ഗ്രസ്‌ സംഘര്‍ഷമുണ്ടായി. സി.പി.എം. പ്രവര്‍ത്തകരെ ആക്രമിച്ചകേസില്‍ റിമാന്‍ഡിലായ ഷുഹൈബ്‌ ഈയിടെയാണു ജയിലില്‍നിന്നു പുറത്തിറങ്ങിയത്‌.സംഭവസമയം ഷുഹൈബ്‌ തട്ടുകടയിലുണ്ടെന്ന വിവരം ജീവനക്കാരോ, സമീപവാസികളോ കൊലയാളിസംഘത്തിനു ചോര്‍ത്തിനല്‍കിയതെന്നു പോലീസ്‌ സംശയിക്കുന്നു. അക്രമികളുടെ നിരീക്ഷണത്തിലായിരുന്നു നേതാവെന്നും സൂചനയുണ്ട്‌.
വാട്‌സാപ്പ്‌ വഴിയാണു സന്ദേശം കൈമാറിയതെന്നും പോലീസിന്‌ സൂചനയുണ്ട്‌. കൊലയാളിസംഘം മുഖംമൂടി ധരിച്ചതും നമ്പര്‍ ഇല്ലാത്ത കാര്‍ ഉപയോഗിച്ചതും അന്വേഷണത്തെ ബാധിക്കുന്നുണ്ട്‌.

ഷുഹൈബ്‌ വധം: മൂന്നുപേര്‍ കസ്‌റ്റഡിയില്‍

കണ്ണൂര്‍: യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു മൂന്നുപേര്‍ കസ്‌റ്റഡില്‍. ചോദ്യം ചെയ്ാന്‍ വേണ്ടി വിളിയപ്പിച്ച 30 പേരില്‍നിന്നാണു മൂന്നുപേെര കസ്‌റ്റഡിയിെലടുത്തത്‌. ഇവരെ പോലീസ്‌ വീണ്ടും ചോദ്യം ചെയ്‌തു വരികയാണ്‌. ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പുതിയ അനേ്വഷണ സംഘം രൂപീകരിച്ചിരുന്നു. സംഘത്തില്‍ 12 ഉദ്യോഗസ്‌ഥരാണ്‌ ഉള്ളത്‌. ഇവരാണ്‌ സി.പി.എം, സി.ഐ.ടി.യു. പ്രവര്‍ത്തകര്‍ അടക്കമുള്ളവരെ ചോദ്യംചെയ്‌ത്‌ വരുന്നത്‌.

Ads by Google
Thursday 15 Feb 2018 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW