Monday, May 21, 2018 Last Updated 52 Min 28 Sec ago English Edition
Todays E paper
Ads by Google
Thursday 15 Feb 2018 01.44 AM

പത്ത്‌ ലക്ഷം രൂപയുടെ മയക്കുമരുന്നുമായി മൂന്നു പേര്‍ പിടിയില്‍

uploads/news/2018/02/192457/c4.jpg

രാജകുമാരി: സൂര്യനെല്ലി ബിഎല്‍ റാമിന്‌ സമീപം ഹോംസ്‌റ്റേയില്‍ ഡി.ജെ പാര്‍ട്ടിക്കിടെ എക്‌സൈസ്‌ നടത്തിയ പരിശോധനയില്‍ തീവ്ര ലഹരിവസ്‌തുവായ എല്‍.എസ്‌.ഡി സ്‌റ്റാമ്പും കഞ്ചാവുമായി മൂന്നു പേര്‍ അറസ്‌റ്റില്‍. എറണാകുളം ചേരാനെല്ലൂര്‍ ദേവസ്വംപറമ്പില്‍ പ്രമോദ്‌ ലാലു(25), വെണ്ണല നെടുംതോട്ടിങ്കല്‍ മുഹമ്മദ്‌ ഷിഹാസ്‌(29) എന്നിവരെയാണ്‌ 20 എല്‍.എസ്‌.ഡി സ്‌റ്റാമ്പുമായി അറസ്‌റ്റു ചെയ്‌തത്‌. വരാപ്പുഴ പുത്തന്‍പള്ളി കുളത്തിപ്പറമ്പില്‍ ആഷികി(24) നെയാണ്‌ 100 ഗ്രാം കഞ്ചാവുമായി പിടികൂടിയത്‌.
ഡി.ജെ. പാര്‍ട്ടിയില്‍ ലഹരി മരുന്ന്‌ ഉപയോഗിക്കുന്നെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്‌ഥാനത്തില്‍ ഉടുമ്പന്‍ചോല എക്‌സൈസ്‌ സര്‍ക്കിള്‍ ഓഫീസര്‍ എ.ജി.പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ റെയ്‌ഡിലാണ്‌ ലഹരിവസ്‌തുക്കള്‍ കണ്ടെടുത്തത്‌. അറസ്‌റ്റിലായ പ്രതികള്‍ ഓണ്‍ലൈന്‍ വഴിയാണു മറ്റുള്ള ഇടപാടുകാരെ കണ്ടെത്തിയത്‌.
പ്രമോദ്‌ ലാലു ടൈല്‍ വര്‍ക്ക്‌ ചെയ്യുന്നയാളാണ്‌. മുഹമ്മദ്‌ ഷിഹാസ്‌ പ്ലംബിങ്‌ ജോലിക്കാരനും ആഷിക്‌ മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്ററുമാണ്‌. ഇവരുടെ പേഴ്‌സില്‍ നിന്നാണ്‌ സ്‌റ്റാമ്പ്‌ കണ്ടെത്തിയത്‌. പിടികൂടിയ എല്‍.എസ്‌.ഡി. സ്‌റ്റാമ്പിന്‌ 10 ലക്ഷം രൂപ വിലവരും. സംഭവത്തെക്കുറിച്ച്‌ അന്വേഷണം തുടരുമെന്ന്‌ സി.ഐ: എ.ജി.പ്രകാശ്‌ പറഞ്ഞു. പ്രതികളെ നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കി. ഇടുക്കി അസിസ്‌റ്റന്റ്‌ എക്‌സൈസ്‌ കമ്മിഷണര്‍ ജി.പ്രദീപിന്റെ നിര്‍ദേശപ്രകാരം സി.ഐയെ കൂടാതെ പ്രിവന്റീവ്‌ ഓഫീസര്‍മാരായ എം.പി.പ്രമോദ്‌, കെ.ആര്‍.ബാലന്‍, ലിജോ ഉമ്മന്‍, സിവില്‍ എക്‌സൈസ്‌ ഓഫീസര്‍മാരായ എം.എസ്‌.അരു, സജിത്‌ കുമാര്‍, പി.സി. റെജി, കെ.എന്‍.രാജന്‍, ഷിജു ദാമോദരന്‍, വനിതാ സിവില്‍ എക്‌സൈസ്‌ ഓഫീസര്‍ കെ.ജെ. ബിജിമോള്‍ എന്നിവരാണ്‌ റെയ്‌ഡില്‍ പങ്കെടുത്തത്‌.

Ads by Google
Thursday 15 Feb 2018 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW