Wednesday, November 14, 2018 Last Updated 8 Min 15 Sec ago English Edition
Todays E paper
Ads by Google
Thursday 15 Feb 2018 01.44 AM

വീട്ടില്‍ കയറി കത്തികാട്ടി യുവതിയെ ഭീഷണിപെടുത്തി വിവസ്‌ത്രയാക്കി, മൊബൈലില്‍ ഫോട്ടോയെടുത്തു, ക്രൂരമായി കൂട്ടബലാത്സംഗം ചെയ്തു; ഫോട്ടോകള്‍ പ്രചരിപ്പിക്കാതിരിക്കുന്നതിന്‌ രണ്ട്‌ ലക്ഷം രൂപ ആവശ്യപെട്ട പ്രതികളെ കുടുക്കിയത് ഇങ്ങനെ

rape and robbery

അരീക്കോട്‌: വീട്ടമ്മയെ ബലാത്സംഗം ചെയ്‌ത് കവര്‍ച്ച നടത്തിയ യുവാക്കള്‍ അറസ്‌റ്റില്‍. കോഴിക്കോട്‌ വടകര സ്വദേശികളായ മയ്യന്നൂര്‍ പനമ്പത്ത്‌ ഇസ്‌മായീല്‍ (27), മയ്യന്നൂര്‍ തട്ടാരത്തിമീറ്റല്‍ ഷാനവാസ്‌ (35) എന്നിവരെയാണ്‌ മലപ്പുറം ഡി.വൈ.എസ്‌.പിയും
സംഘവും അറസ്‌റ്റ് ചെയ്‌തത്‌.

വീട്ടില്‍ അഞ്ച്‌ വയസ്സായ കുട്ടിയോടൊപ്പംതാമസിക്കുന്ന ഭര്‍തൃമതിയായ യുവതിയെയാണ്‌ സംഘം ബലാത്സംഗം ചെയ്‌ത് പണം കവര്‍ന്നത്‌. കഴിഞ്ഞ ഏഴിനാണ്‌ സംഭവം. വീടിന്റെ പിന്‍വാതില്‍ തുറന്ന്‌ അതിക്രമിച്ച്‌ വീട്ടില്‍ കയറിയ പ്രതികള്‍ കത്തിക്കാട്ടി യുവതിയെ ഭീഷണിപെടുത്തി വിവസ്‌ത്രയാക്കി മൊബൈലില്‍ ഫോട്ടോയെടുത്തു. പിന്നീട്‌ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്യുകയും ആഭരണങ്ങളും പാസ്‌പോര്‍ട്ടും ഫോണും മറ്റ്‌ രേഖകളും കവരുകയുമായിരുന്നു. ശേഷം ഫോണില്‍ വിളിച്ച്‌ മൊബൈലില്‍ പകര്‍ത്തിയ ഫോട്ടോകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കാതിരിക്കുന്നതിന്‌ രണ്ട്‌ ലക്ഷം രൂപ പ്രതികള്‍ ആവശ്യപെട്ടതിനെ തുടര്‍ന്ന്‌ യുവതി ജില്ലാ പോലീസ്‌ മേധാവി ദേബേഷ്‌ കുമാര്‍ ബഹ്‌റക്ക്‌ നേരിട്ട്‌ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന്‌ എസ്‌.പിയുടെ നിര്‍ദേശപ്രകാരം കേസനേ്വഷിച്ച ഡി.വൈ.എസ്‌.പി ജലീല്‍ തോട്ടത്തില്‍, മഞ്ചേരി സി.ഐ എം.വി ഷൈജു, അരീക്കോട്‌ എസ്‌.ഐ കെ.സിനോദ്‌, സി.പി.ഒ ജിഗീഷ്‌, രാജരത്‌നം, പ്രത്യേക അനേ്വഷണ സംഘങ്ങളായ ശശി കുണ്ടറക്കാട്‌, സജീവ്‌ എന്നിവര്‍ ചേര്‍ന്നാണ്‌ മുക്കത്ത്‌ വെച്ചാണ്‌ ഇവരെ പിടികൂടുന്നത്‌. യുവതിയുടെ വീടിനോട്‌ ചേര്‍ന്നുള്ള സി.സി.ടി.വി ക്യാമറയില്‍ ബൈക്കില്‍ എത്തിയ സംഘത്തിന്റെ ദൃശ്യം പതിഞ്ഞത്‌ നിരീക്ഷിച്ചതിന്റെ അടിസ്‌ഥാനത്തില്‍ ബൈക്കിനെ പിന്‍തുടര്‍ന്നുള്ള അനേ്വഷണത്തിലാണ്‌ പ്രതികളെ
കുറിച്ച്‌ സൂചന ലഭിക്കുന്നത്‌. അറസ്‌റ്റിലായ ഇസ്‌മായീലിനെതിരെ പലയിടത്ത്‌ നിന്നായി വിവാഹം ചെയ്‌ത കേസും നിലവിലുണ്ട്‌. പ്രതികളെ ഇന്ന്‌ മഞ്ചേരി കോടതിയില്‍ ഹാജരാക്കും.

Ads by Google
Thursday 15 Feb 2018 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW