Monday, October 22, 2018 Last Updated 15 Min 46 Sec ago English Edition
Todays E paper
Ads by Google
Saturday 17 Feb 2018 01.24 PM

പുതിയ ടാബ്‍ലെറ്റുമായി അൽകാടെൽ; വില 10,999 രൂപ

uploads/news/2018/02/193079/technews170218d.jpg

സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ അൽകാടെൽ "POP4 10" എന്ന പേരിൽ പുതിയ ടാബ്ലെറ്റ് അവതരിപ്പിച്ചു. 10,999 രൂപയാണ് ഇതിന്റെ വില. ഈ ടാബ്ലെറ്റ് ഫ്ലിപ്പ്കാർട്ടിലാണ് ലഭ്യമാക്കിയിരിക്കുന്നത്. 5ജിബി വൺ ടച്ച് ക്ലൗഡ് സ്റ്റോറേജും വാഗ്ദാനം ചെയ്യുന്നുണ്ട്. NCERT ലേണിങ് ആപ്പുകൾ അടങ്ങിയതാണ് ഈ ടാബ്ലെറ്റ്. ഇംഗ്ലീഷ്, ഹിന്ദി, ഉർദു എന്നി മൂന്ന് ഭാഷകളിലും ഇന്റർനെറ്റിന്റെ സഹായമില്ലാതെയും ഈ ലേണിങ് ആപ്പ് ഉപയോഗിക്കാം.

10.1 ഡിസ്പ്ലെയിലാണ് ടാബ്ലെറ്റ് എത്തുന്നത്. ഓക്ട-കോർ സ്നാപ്ഡ്രാഗൺ 430 പ്രോസസർ, 2GB റാം, 16GB സ്റ്റോറേജ്,
5830mAH ബാറ്ററി എന്നിവയാണ് പ്രധാന സവിശേഷതകൾ. ഏഴ് മണിക്കൂർ വീഡിയോ സ്ട്രീമിങ്ങും 30 മണിക്കൂർ ടോക്ക് ടൈമും 5830mAH ബാറ്ററിക്ക് നൽകാൻ കഴിയും.

ആകർഷകമായ ഓഫറുകൾ കമ്പനി നൽകുന്നുണ്ട്. POP4 10 വാങ്ങുന്ന ആദ്യ 200 ഉപഭോക്താക്കൾക്ക് വെറും ഒരു രൂപ നൽകിയാൽ ബ്ലൂട്ടൂത് കീബോർഡും ലഭിക്കും.

Ads by Google
Ads by Google
Loading...
TRENDING NOW