Monday, December 17, 2018 Last Updated 13 Min 38 Sec ago English Edition
Todays E paper
Ads by Google
Sunday 18 Feb 2018 02.23 AM

പറയാന്‍ ബാക്കി വെച്ചത്‌...

uploads/news/2018/02/193307/books2.jpg

'പറയാന്‍ ബാക്കി വെച്ച' ഓര്‍മകള്‍ പെയ്യുമ്പോള്‍ ആ ചാറ്റലേല്‍ക്കുന്നത്‌ സുഖകരമാണ്‌. പ്രശസ്‌ത നേതാവും സാമൂഹികപ്രവര്‍ത്തകനും അധ്യാപകനും കൂടിയായ ഒരു വന്ദ്യവയോധികന്റെ അനുഭവങ്ങളിലൂടെയുള്ള സഞ്ചാരമാകുമ്പോള്‍ പ്രത്യേകിച്ചും.
കമ്മ്യൂണിസ്‌റ്റ് പ്രസ്‌ഥാനത്തിന്റെ വളര്‍ച്ചയ്‌ക്കുവേണ്ടി അനവരതം യത്നിച്ച പൂഞ്ഞാറിലെ പ്രഫ. കെ. കുമാരമേനോന്റെ ഓര്‍മക്കുറിപ്പുകള്‍ ഒരു കാലത്തിന്റെയും ഒരു മനുഷ്യസ്‌നേഹിയുടെയും കഥയാകുന്നു.
പബ്ലിസിറ്റിയുടെ വര്‍ണസങ്കരങ്ങളില്‍ ഭ്രമിക്കാതിരുന്ന ആളാണ്‌ അദ്ദേഹം.
ഇന്നത്തെ തലമുതിര്‍ന്ന വിപ്ലവനേതാക്കളെപ്പോലും വഴിതെളിച്ചയാള്‍.
പരോപകാരം മുഖമുദ്രയാക്കി പൊതുരംഗത്തേയ്‌ക്കു വന്ന കുമാരമേനോനെപ്പോലുള്ളവരെക്കുറിച്ച്‌ പുതിയ തലമുറ അറിയേണ്ടതുണ്ട്‌. അത്തരം ജീവിതങ്ങളെ മാതൃകകളാക്കേണ്ടതുണ്ട്‌. മധ്യകേരളത്തിലെ പുരോഗമന പ്രസ്‌ഥാനങ്ങള്‍ക്ക്‌ അദ്ദേഹത്തോടുകൂടി കടപ്പാടുണ്ടുതാനും.
വായനശാലാ പ്രവര്‍ത്തകന്‍, സ്‌കൂള്‍-കോളജ്‌ അധ്യാപകന്‍, രാഷ്‌ട്രീയ നേതാവ്‌, അധ്യാപക സംഘടനാനേതാവ്‌ തുടങ്ങിയ രംഗങ്ങളിലെല്ലാം എണ്‍പതുകള്‍ വരെ അദ്ദേഹം നിറഞ്ഞുനിന്നു. അധികാരവും സമ്പത്തും ആഗ്രഹിച്ചില്ല.
പൂഞ്ഞാര്‍ തട്ടുങ്കല്‍ത്താഴെ ജന്മികുടുംബത്തില്‍പ്പെട്ട കുമാരമേനോന്‍ ഇന്നും എന്നും സാധാരണക്കാരോടൊപ്പമാണ്‌ കഴിയുന്നത്‌. പൊതുപ്രവര്‍ത്തനത്തിന്റെ പേരില്‍ പണം സമ്പാദിക്കുന്നവര്‍ ഏറെയുള്ള ഇക്കാലത്ത്‌ കുടുംബ സ്വത്തുവകകള്‍ വിറ്റ്‌ പണം മുഴുവന്‍ പൊതുപ്രവര്‍ത്തനത്തിന്‌ അദ്ദേഹം ഉപയോഗിച്ചു എന്നതും ചെറിയകാര്യമല്ല.
പ്രായാധിക്യമുണ്ടെങ്കിലും വിസ്‌മൃതിയുടെ മാറാലകള്‍ നീക്കി ഒരു കാലഘട്ടത്തിന്റെ
രണസമരങ്ങളുടെ ചരിത്രം അദ്ദേഹം നമുക്കു പറഞ്ഞുതരുന്നു. അതില്‍നിന്ന്‌ ആവേശംകൊള്ളേണ്ടത്‌ വര്‍ത്തമാനകാലയുവത്വമാണ്‌.

പറയാന്‍ ബാക്കി വച്ചത്‌ (ഓര്‍മകള്‍)
പ്രഫ. കെ. കുമാരമേനോന്‍
ദേവപ്രിയ, കാവുംഭാഗം, തിരുവല്ല
ഫോണ്‍: 9496743320
വില: 70 രൂപ.

Ads by Google
Sunday 18 Feb 2018 02.23 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW