ചോദ്യം: 'എന്താണ് ചൊവ്വാദോഷം'? ഇതുമൂലം വൈധവ്യം ഉണ്ടാകുമോ?
-----ആദിത്യ, കൊച്ചി
ഉത്തരം: ജ്യോതിഷത്തില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ് ചൊവ്വാദോഷം. ഏതോ വലിയ ദോഷമാണ് ഇതെന്ന് പൊതുവേ വിശ്വസിക്കുന്നു. ഇത് ശരിയല്ല.
വിവാഹത്തിന് ജാതകപ്പൊരുത്തം നോക്കുമ്പോള്‍ മാത്രമേ ചൊവ്വാ ദോഷത്തിന് പ്രസക്തിയുള്ളൂ. ജ്യോതിഷപ്രകാരം ഗ്രഹങ്ങളില്‍ ഏറ്റവും കൂടുതല്‍ പാപമുള്ള ഗ്രഹം ചൊവ്വായാണ്.
സ്ത്രീയുടെയോ, പുരുഷന്റെയോ ഗ്രഹനിലയില്‍ ലഗ്നാലോ, ചന്ദ്രാലോ, ശുക്രാലോ 2, 12, 4 ലഗ്നം, 7, 8 എന്നീ ഭാവങ്ങളില്‍ ചൊവ്വാനിന്നാല് അതാണ് ചൊവ്വ, ദോഷം ദോഷത്തിന്റെ അളവ് '2' തൊട്ട് കൂടികൂടി വരും.
അതിനാല്‍ ലഗ്നത്തിലോ, ലഗ്നാല്‍ 7 ലോ, 8 ലോ ചൊവ്വാ നിന്നാല്‍ ഏറെ ദോഷമാണെന്ന് പറയുന്നു. അങ്ങനെയുള്ള ജാതകം ചൊവ്വാദോഷമുള്ള ജാതകമായി കരുതുന്നു.
ലഗ്നാലുള്ള ദോഷത്തിന്റെ പകുതി ചന്ദ്രാലും ചന്ദ്രാലുള്ള ദോഷത്തിന്റെ പകുതി ശുക്രാലും പറയുന്നു.ചൊവ്വാദോഷമുള്ള ജാതകത്തിന് ചൊവ്വാദോഷമുള്ള ജാതകം തന്നെ ചേര്‍ക്കേണ്ടതാണ്.
സ്ത്രീ ജാതകത്തില്‍ ചൊവ്വാദോഷം വന്നാല്‍ ഭര്‍ത്താവിനും പുരുഷ ജാതകത്തില്‍ ചൊവ്വാ ദോഷമുണ്ടെങ്കില്‍ ഭാര്യയ്ക്കും ദോഷമാണെന്നാണ് പൊതുവെ അഭിപ്രായം. എന്നാല്‍ മിക്ക ജാതകങ്ങളിലുമുള്ള ചൊവ്വാദോഷകാരിയല്ല.
ചൊവ്വാദോഷം കൊണ്ടുമാത്രം വൈധവ്യമോ, വേര്‍പാടോ ഉണ്ടാകണമെന്നില്ല. ആയുസ്സ് ഏഴാംഭാവത്തിന്റെയും ഭാവാധിപന്റെയും ബലം വിവാഹകാരകനായ ശുക്രന്റെ ബലം ഇവകൂടി കണക്കിലെടുക്കേണ്ടതാണ്.
** ** **
ഉത്തരം: വീട് പണിയുന്നതിന് വേണ്ടി മരം മുറിക്കുമ്പോള്‍ മുഹൂര്‍ത്തം നോക്കുന്നത് നല്ലതാണ്. അതുപോലെ ഇളംപക്കവും നോക്കണം. ഇളംപക്കമെന്ന് പറയുന്നത് വാവിനോട് അനുബ
ന്ധിച്ചുള്ള ദിവസങ്ങളാണ്.
** ** **
ചോദ്യം: ഫുങ്ഷ്വേ എന്നു പറഞ്ഞാല്‍ എന്താണ് അര്‍ത്ഥമെന്ന് പറഞ്ഞുതരാമോ?
-------രമണിയമ്മ, ആലപ്പുഴ
ഉത്തരം: ഫുങ്ഷ്വേ'' ഒരു ചൈനീസ് പദമാണ്. Fengshui എന്നാണ് എഴുതുന്നതെങ്കിലും ഫുങ്ഷ്വേ എന്നാണ് വായിക്കുന്നത്. 'ഫുങ്' എന്ന പദം അര്‍ത്ഥമാക്കുന്നത് കാറ്റിനെയാണ്. 'ഷൂവേ' എന്നാല്‍ വെള്ളമെന്നും.ഭൗമോപരിതലത്തിന് മുകളിലുള്ള വായുവിനെ ആധാരമാക്കിയും, ഭൗമോപരിതലത്തിന് താഴെക്കൂടിയുള്ള ജലത്തെ ആധാരമാക്കിയും ഗൃഹം നിര്‍മ്മിക്കുകയാണെങ്കില്‍ പോസിറ്റീവ് എനര്‍ജി ഉണ്ടാകുമെന്ന് ഹുങ്ഷ്വേ പറയുന്നത്.