Monday, June 25, 2018 Last Updated 24 Min 23 Sec ago English Edition
Todays E paper
Ads by Google
Thursday 08 Mar 2018 02.07 PM

മോസോവുവില്‍ ഇഷ്ടപ്പെട്ട പങ്കാളിയെ സ്ത്രീ തെരഞ്ഞെടുക്കും... ആവശ്യം കഴിയുമ്പോള്‍ പുരുഷനെ കറിവേപ്പില പോലെ വലിച്ചെറിയും ; ബലാത്സംഗ ഇരകള്‍ മാത്രം പാര്‍ക്കുന്ന ഉമോജയും ലെസ്ബിയന്‍ ജീവിതം പിന്തുടരുന്ന അലാപ്പിനും...!!

uploads/news/2018/03/198556/womens-1.jpg

സമൂഹം മുന്നോട്ട് വെയ്ക്കുന്ന എല്ലാ വേലിക്കെട്ടുകളും മറികടന്ന് സ്ത്രീകളുടെ നേട്ടം ആഘോഷിക്കാനും ലോകം പരിഗണിക്കുന്ന ലിംഗ അസമത്വത്തിനെതിരേ ലോകത്തുടനീളമുള്ള സ്ത്രീകളെ ഒരുമിച്ച് കൊണ്ടുവരിക എന്നതുമാണ് അന്താരാഷ്ട്ര വനിതാദിനം കൊണ്ട് യുഎന്‍ ഉദ്ദേശിക്കുന്നത്. സധൈര്യം തീരുമാനം എടുക്കാനും രാജ്യത്തിന്റെ ചരിത്രത്തില്‍ പങ്കാളിയാകാനും വേണ്ടിയുള്ള സാമൂഹിക മാറ്റത്തിന് വേണ്ടിയുള്ള പ്രയത്‌നം എന്നാണ് വനിതാ ദിനത്തിന് ഐക്യരാഷ്ട്ര സഭയുടെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിശേഷണം. ലോകം ഒരു അന്താരാഷ്ട്ര വനിതാദിനം കൂടി ആചരിക്കുമ്പോള്‍ പുരുഷ മേല്‍ക്കോയ്മ തീരെയില്ലാതെ സ്ത്രീകള്‍ തന്നെ ഭരിക്കുന്ന സ്ത്രീകള്‍ക്ക് മാത്രം പ്രാമുഖ്യമുള്ള ചില ഇടങ്ങള്‍ ലോകഭൂപടത്തിലുണ്ട്.

പുരുഷന്മാരെ സ്ത്രീകള്‍ കല്യാണം കഴിച്ചു കൊണ്ടുപോകുന്ന ചൈനയിലെ മോസോവു


ഹിമാലയന്‍ ഗിരിനിരകളുടെ താഴ്‌വാരത്തെ പ്രദേശങ്ങളില്‍ ഒന്നായ ഇവിടം സൗത്ത്-വെസ്റ്റ് ചൈനയിലെ ലുഗു തടാകത്തിന് സമീപത്ത് സ്ത്രീകള്‍ ഭരണം നടത്തുന്ന സ്ഥലമാണ്. ചില ന്യൂനപക്ഷ ഗോത്ര വിഭാഗങ്ങള്‍ കഴിയുന്നിടം എന്ന രീതിയില്‍ ചൈനീസ് സര്‍ക്കാര്‍ വേര്‍തിരിച്ചിരിക്കുന്ന നാഖി വിഭാഗത്തിന്റേതാണ് ഇവിടം. നാ യെന്ന് സ്വയം വിശേഷിപ്പിക്കുന്ന കേവലം 40,000 പേര്‍ വരുന്ന ആയിരം വര്‍ഷമായി സ്ത്രീമേല്‍ക്കോയ്മാ പാരമ്പര്യം പിന്തുടരുന്ന പ്രത്യേക സമൂഹം.
uploads/news/2018/03/198556/womens-2.jpg

തായ്‌വഴി ഭരണമാണ് ഇവിടെ നടക്കുന്നത് കുടുംബങ്ങളില്‍ ഭരണം നടത്തുന്നത് അമ്മമാരാണ്. സ്വത്തും ഗോത്ര തലവന്‍ സ്ഥാനവും സ്ത്രീകള്‍ക്കാണ്. ബിസിനസും വീടുമെല്ലാം സ്ത്രീകള്‍ നോക്കുമ്പോള്‍ ആണുങ്ങളുടെ ജോലി കന്നുകാലി വളര്‍ത്തലാണ്. കുട്ടികള്‍ മിക്കവാറും മാതാവിനൊപ്പമായിരിക്കും. ഇഷ്ടമുള്ള പുരുഷനെ ആവശ്യാനുസരണം സ്ത്രീകള്‍ ഉപയോഗിക്കുന്ന ഇവിടെ സ്വന്തം പിതാവിനെ പോലും മിക്ക കുട്ടികള്‍ക്കും അറിയില്ലെന്നു മാത്രമല്ല പിതാവിന് പ്രാധാന്യവും ഇല്ല.

മാതാവിനൊപ്പം കഴിയാന്‍ വിധിക്കപ്പെട്ട പുരഷന്മാരില്‍ നിന്നും ഇഷ്ടപ്പെട്ട പങ്കാളിയെ സ്ത്രീകള്‍ തെരഞ്ഞെടുക്കുകയും വിവാഹം കഴിച്ചുകൊണ്ടു പോയി തന്റെ കീഴില്‍ വീട്ടില്‍ പാര്‍പ്പിക്കുകയുമാണ്. മറ്റു സമൂഹത്തെപോലെ പങ്കാളികള്‍ പരമ്പരാഗതമായി ഒരുമിച്ചു താമസിക്കുന്ന ഇടപാടും ഇവിടെയില്ല. എന്തിനേറെ 'ഭര്‍ത്താവ്' എന്നും 'പിതാവ്' എന്നുള്ള വാക്കുകളൊന്നും അവരുടെ നിഘണ്ടുവിലെന്നല്ല ഭാഷയില്‍ പോലുമില്ല.

ലെസ്ബിയന്‍ ജീവിതം പിന്തുടരുന്നവരുടെ സ്വന്തം അലാപ്പിന്‍ ഗ്രാമം


ലെസ്ബിയന്‍ സെക്‌സിന് പ്രാധാന്യം നല്‍കുന്ന സ്ത്രീകള്‍ കൂട്ടമായി താമസിക്കുന്ന ഇടം എന്ന നിലയില്‍ അലബാമയിലെ അലാപ്പിന്‍ ഗ്രാമത്തിലും പുരുഷന്മാര്‍ ഇല്ല. സ്ത്രീ പങ്കാളികള്‍ ഒരുമിച്ച് കഴിയുന്ന ഇവിടം അറിയപ്പെടുന്നത് തന്നെ 'വോമീന്‍സ് ലാന്റ്' എന്നാണ്. 1977 ല്‍ ഫ്‌ളോറിഡയിലെ സെന്റ് അഗസ്റ്റിന്‍ കാലത്തെ 'കടല്‍ പഗോഡ' സമൂഹത്തിലാണ് ഇവരുടെ വേരുകള്‍.

1970 കളില്‍ നടന്ന സ്വവര്‍ഗ്ഗരതിയ്ക്കും സ്ത്രീ സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള നീക്കങ്ങള്‍ക്ക പിന്നാലെ ഇവിടുത്തെ ബീച്ചില്‍ ഒരുമിച്ച് ജീവിക്കാന്‍ സ്ത്രീകള്‍ തീരുമാനം എടുക്കുകയായിരുന്നു. അന്നു മുതല്‍ ഇവിടെ അവര്‍ പുരുഷന്മാരെ അനുവദിച്ചിരുന്നില്ല. 1990 കളില്‍ എമിലി ഗ്രീന്‍ എന്ന യുവതി ഉള്‍പ്പെടെയുള്ളവര്‍ ഉള്‍നാടന്‍ അലബാമയിലെ ഗിരിശൃംഖങ്ങളിലേക്ക് പിന്നീട് താമസം മാറ്റുകയും അത് പിന്നീട് ഒരു ഗ്രാമമായി മാറുകയുമായിരുന്നു.

uploads/news/2018/03/198556/womens-3.jpg

ഇതിനെ വൈവിദ്ധ്യ സ്ത്രീവംശങ്ങളുടെ ഗൃഹം എന്നാണ് ആല്‍പ്പിന്‍ ഗ്രാമത്തിന്റെ വെബ്‌സൈറ്റില്‍ സ്ഥലത്തെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്. പുരുഷന്മാരെ പൂര്‍ണ്ണമായും ഒഴിവാക്കിയും പരിസ്ഥിതി സൗഹൃദമായും ലെസ്ബിയന്‍ സമൂഹമാണ് ഇവിടെ താമസിച്ചു വരുന്നത്. 17 വൃദ്ധകളോളം ഇവിടെ ഒരുമിച്ച ജീവിക്കുകയും തൊഴിലില്‍ ഏര്‍പ്പെടുകയും ചെയ്യുന്നുണ്ട്.

കെക്കോവ മരം ഒരു സ്ത്രീ, അതിന്റെ പാനീയം കുടിക്കാന്‍ അര്‍ഹര്‍ സ്ത്രീകള്‍


കോസ്റ്റാറിക്കയിലെ ബ്രൈബ്രിയും വിഭിന്നമല്ല. കോസ്റ്റാറിക്കയുടെ ലിമന്‍ പ്രവിശ്യയിലും വടക്കന്‍ പനാമയിലെയും ചില വംശങ്ങളാണ് ബ്രൈബ്രിയിലുള്ളത്. സെന്‍സസ് ഡേറ്റകള്‍ അനുസരിച്ച് 12,000 നും 35,000 നും ഇടയില്‍ വരുന്ന ജനസംഖ്യയുള്ള ഗോത്ര വിഭാഗമാണ്. ഭവനത്തിലെ സ്ത്രീകളെ കേന്ദ്രീകരിച്ച് ചലിക്കുന്ന വംശീയതയാണ് ഇത്. കുട്ടികളുമായി സ്ത്രീകളാണ് ഭരിക്കുന്നത്. ഓരോ ബ്രൈബ്രിയും ഓരോ ഗോത്രമാണ്. പാരമ്പര്യമായി ചെറുമക്കള്‍ വഴി ഭരണം കയ്യാളുന്ന ഈ സമൂഹത്തില്‍ എല്ലാ തീരുമാനങ്ങളും എടുക്കുന്നത് വീട്ടിലെ അമ്മമാരാണ്. ഇവിടെ അധികാരത്തിന്റെ ചിഹ്നമായി ഉപയോഗിക്കുന്ന കൊക്കോവ എന്ന പാനീയം കുടിക്കാന്‍ സ്ത്രീകള്‍ക്ക് മാത്രമാണ് അവകാശം. ഈ വൃക്ഷത്തെ അവര്‍ ദേവതയായി സങ്കല്‍പ്പിക്കുകയും അത് ദൈവം തന്നതാണെന്ന വിശ്വസിക്കുകയും ചെയ്യുന്നു.

uploads/news/2018/03/198556/womens-4.jpg

ലൈംഗിക പീഡന ഇരകളുടെ അഭയകേന്ദ്രം ഉമോജ


കെനിയയിലെ ഉമോജയാണ് സ്ത്രീ കേന്ദ്രീകൃത സമൂഹത്തില്‍ പെടുന്ന മറ്റൊരു വംശീയത. തായ്‌വഴി അധികാരം കൈമാറ്റം ചെയ്യപ്പെടുന്ന ഇവിടെയും പുരുഷന്മാര്‍ക്ക് നിരോധനമാണ്. വടക്കന്‍ കെനിയയിലെ പുല്‍മേടുകളായ സാംബുരുവിലെ ഗ്രാമങ്ങളിലാണ് പുരുഷന്മാര്‍ക്ക് പ്രവേശനം ഇല്ലാത്ത സ്ത്രീ കേന്ദ്രീകൃത ഗ്രാമം. വടക്കന്‍ കെനിയയിലെ ഇവിടം ലൈംഗികപീഡന ഇരകളെയും വംശീയ അക്രമത്തിനിരയായ സ്ത്രീകളുടെയും അഭയ കേന്ദ്രമായ ഇവിടെ അത്തരക്കാര്‍ കൂട്ടമായി താമസിക്കുന്നു. മുള്‍ വേലികള്‍ കൊണ്ടാണ് പുരുഷ സന്ദര്‍ശകരില്‍ നിന്നും ഈ പ്രദേശം വേര്‍തിരിച്ചിരിക്കുന്നത്.

ബ്രിട്ടീഷ് സൈനികരാല്‍ ബലാത്സംഗത്തിന് ഇരകളായ 15 സ്ത്രീകളുമായി കൂട്ട ബലാത്സംഗ ഇരകളില്‍ ഒരാളായ റെബേക്കാ ലോലോസോളി എന്ന സ്ത്രീയാണ് 1990 ല്‍ ഗ്രാമം നിര്‍മ്മിച്ചത്. വനിതകളുടെ അവകാശം ഗ്രാമത്തില്‍ പ്രചരിപ്പിച്ചതും ഇവര്‍ തന്നെ. പീഡന ഇരകള്‍ക്ക് അഭയസ്ഥാനമായി മാറിയതോടെ സവാഹിലി ഭാഷയില്‍ ഉമോജ എന്ന വാക്കിനര്‍ത്ഥം തന്നെ ' ഐക്യം' എന്നായിരിക്കുകയാണ്. നിര്‍ബ്ബന്ധിത വിവാഹം, ചേലാകര്‍മ്മം, ഗാര്‍ഹിക പീഡനം, ലൈംഗികപീഡനം എന്നിവയ്ക്ക് ഇരയായി ഒറ്റപ്പെട്ടവരുടെ അഭയകേന്ദ്രമായി മാറിയിരിക്കുകയാണ് ഇപ്പോള്‍ ഉമോജ.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW