Monday, June 25, 2018 Last Updated 29 Min 7 Sec ago English Edition
Todays E paper
Ads by Google
Friday 09 Mar 2018 04.30 PM

ഭക്ഷണകാര്യത്തില്‍ ശ്രദ്ധവേണം

''ആര്‍ത്തവം നിലക്കുന്നതോടുകൂടി ശരീരത്തില്‍ ഈസ്ട്രജന്റെ അളവ് കുറയുന്നു. ഇതോടെ അണ്ഡാശയവും ഗര്‍ഭപാത്രവും വലുപ്പം കുറയുകയും ഗര്‍ഭപാത്രം പുറത്തേക്ക് വരാനുള്ള സാധ്യത കൂടുകയും ചെയ്യുന്നു. ഈ അവസ്ഥയില്‍ ശരീരത്തില്‍ കൊഴുപ്പ് അമിതമായി അടിയാന്‍ തുടങ്ങുന്നു''
uploads/news/2018/03/198899/fodcaring090318a.jpg

ആര്‍ത്തവവിരാമം സ്ത്രീകളില്‍ ശാരീരികവും മാനസികവുമായ നിരവധി മാറ്റങ്ങളുണ്ടാക്കും. ആര്‍ത്തവവിരാമത്തിന് ശേഷം സ്ത്രീകളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ്, രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍ എന്നിവയില്‍ മാറ്റം വരും.

അതുകൊണ്ട് കൃത്യമായ ഇടവേളകളില്‍ രക്തസമ്മര്‍ദം, പഞ്ചസാര, കൊളസ്‌ട്രോള്‍ എന്നിവ പരിശോധിക്കേണ്ടതുണ്ട്. ഇവയുടെ അളവിനനുസരിച്ച് ഭക്ഷണക്രമത്തിലും മാറ്റങ്ങള്‍ വരുത്തണം.

ആര്‍ത്തവം നിലക്കുന്നതോടുകൂടി ശരീരത്തില്‍ ഈസ്ട്രജന്റെ അളവ് കുറയുന്നു. ഇതോടെ അണ്ഡാശയവും ഗര്‍ഭപാത്രവും വലുപ്പം കുറയുകയും ഗര്‍ഭപാത്രം പുറത്തേക്ക് വരാനുള്ള സാധ്യത കൂടുകയും ചെയ്യുന്നു. ഈ അവസ്ഥയില്‍ ശരീരത്തില്‍ കൊഴുപ്പ് അമിതമായി അടിയാന്‍ തുടങ്ങുന്നു.

ആര്‍ത്തവ വിരാമം സാധാരണയായി 44 നും 55 നും ഇടയില്‍ പ്രായമാകുമ്പോഴാണ് നടക്കുന്നത്. കേരളത്തില്‍ ഇത് സാധാരണ 48 - 49 വയസിനിടയിലാണ്. എന്നാല്‍ 44 വയസിനു മുന്‍പും 55 വയസിന് ശേഷവും കൃത്യമായി മാസമുറയുള്ള സ്ത്രീകളും നമ്മുടെ സമൂഹത്തിലുണ്ട്.

ഭക്ഷണത്തില്‍ പങ്ക്


ഓരോരുത്തരും കഴിക്കുന്ന ആഹാരം, വ്യായാമം (ജോലി), ജീവിത രീതി എന്നിവയ്ക്ക് ആര്‍ത്തവ ക്രമീകരണത്തില്‍ മുഖ്യമായ പങ്കുണ്ട്. നാം കഴിക്കുന്ന ആഹാരത്തിലുള്ള പോഷകാംശവും മറ്റ് ഘടകങ്ങളും അണ്ഡനിര്‍മാണത്തെ സഹായിക്കുന്നു.

ആര്‍ത്തവവിരാമത്തിനു ശേഷം അസ്ഥി ക്ഷയിക്കുന്നതിന് കാരണമാകുന്നു. ഇതിന് കത്സ്യം കൂടുതലുള്ള ഭക്ഷണം കഴിക്കേണ്ടതും വ്യായാമം ചെയ്യുന്നതും നല്ലതാണ്. പാല് കാത്സ്യത്തിന്റെയും പ്രോട്ടീനിന്റെയും വൈറ്റമിന്റെയും മുഖ്യ ഉറവിടമാണ്.

മുരിങ്ങയിലയും ചീരയിലയും കാത്സ്യത്തിന്റെ നല്ല ഒരു ഉറവിടമാണ്. ഇത് സാധാരണക്കാരന്റെ ജീവിതത്തില്‍ അധിക ബുദ്ധിമുട്ട് വരുത്താത്ത ഭക്ഷണമാണ്.

ചോറു കാത്സ്യത്തിന്റെ ഒരു നല്ല ഉറവിടമല്ലാത്തതുകൊണ്ട് ഇതിനു പകരം പഞ്ഞപ്പുല്ല് (റാഗി) ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. പാലുപയോഗിക്കുമ്പോള്‍ പാടനീക്കി ഉപയോഗിക്കുന്നതാണ് നല്ലത്.

ഹോര്‍മോണ്‍ വ്യതിയാനം


ആര്‍ത്തവവിരാമത്തെ തുടര്‍ന്നുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനം ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടാന്‍ കാരണമാകുന്നു. ഇത് അമിത വണ്ണത്തിലേക്കും നയിക്കും.

ഇങ്ങനെ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് ഹൃദ്രോഗത്തിനും വഴിതെളിക്കും. കൂടാതെ കൊഴുപ്പടിയുന്നതുമൂലം അമിത വണ്ണം, രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍, ഷുഗര്‍ എന്നിവയ്ക്ക് കാരണമാകുന്നു. അതുകൊണ്ട് കൊഴുപ്പിന്റെ അളവ് ഭക്ഷണത്തില്‍ നിയന്ത്രിക്കണം.

പോത്ത്, ആട്, ചെമ്മീന്‍ തുടങ്ങിയവ കൊഴുപ്പ് പൂരിതങ്ങളാണ്. അതുകൊണ്ട് ആര്‍ത്തവവിരാമത്തിനു ശേഷം ഇവ ഒഴിവാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുക. ആര്‍ത്തവവിരാമത്തിനുശേഷം സ്ത്രീകളില്‍ ഉണ്ടാകുന്ന പ്രധാന പ്രശ്‌നമാണ് ശരീരം ചൂടാവുകയും വിയര്‍ക്കുകയും ചെയ്യുന്നത്. ഭൂരിഭാഗം സ്ത്രീകളിലും ഈ പ്രശ്‌നം കാണാറുണ്ട്.

ചൂട് അനുഭവപ്പെടുന്നത് സാധാരണ മുഖത്തും കഴുത്തിലുമാണ്. ഇത് ഒരു ദിവസം തന്നെ പല പ്രാവശ്യം അനുഭവപ്പെടും. ഇതിനായി ധാരാളം ശുദ്ധജലം കുടിക്കുന്നതും പഴങ്ങള്‍ കഴിക്കുന്നതും ശീലമാക്കാവുന്നതാണ്.

എരിവും പുളിയും


ഉപ്പ്, പുളി, എരിവ് എന്നിവ അധികമുള്ള ആഹാരം അമിത അളവില്‍ അധികകാലം ഉപയോഗിക്കരുത്. തലേദിവസത്തെ ആഹാരം, തൈര്, ചോറ്, ഇറച്ചി, മദ്യം, എണ്ണ, നെയ്യ് ഇവ ഒഴിവാക്കണം. അധിക യാത്ര ഒഴിവാക്കുന്നതിനൊപ്പം ശരീരത്തിന് നല്ല വ്യായാമവും നല്‍കണം.

ഈ സമയത്ത് ശാരീരിക ക്ഷീണം വര്‍ധിക്കുന്നതിനാല്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണം അനിവാര്യമാണ്. ഇതിന് സോയാബീന്‍, മത്സ്യം, പരിപ്പ്, മഞ്ഞക്കരു നീക്കം ചെയ്ത മുട്ട എന്നിവ കഴിക്കാവുന്നതാണ്.

ഇടയ്ക്കും ശാരീരിക പരിശോധാനകള്‍ നടത്തുകയും അതിനനുസരിച്ച് ഭക്ഷണം ക്രമീകരിക്കുകയും വേണം. പ്രോട്ടീന്‍ സപ്ലിമെന്റുകളും വൈറ്റമിന്‍ ഗുളികകളും കഴിക്കുമ്പോള്‍ ഒരു ഫിസിഷന്റെ സഹായം തേടണം.

കടപ്പാട്: ലിജി മാത്യു

Ads by Google
Ads by Google
Loading...
TRENDING NOW